കൊവിഡ്; ഗുജറാത്തില്‍ ആശുപത്രിക്ക് തീ പിടിച്ചും ദില്ലിയില്‍ ഓക്സിജന്‍ കിട്ടാതെയും മരണം 31

First Published May 2, 2021, 10:37 AM IST

രാജ്യത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുകയാണ്. അതിനിടെ അധികൃതരുടെ അശ്രദ്ധമൂലം മരിക്കുന്ന രോഗികളുടെ എണ്ണവും ഏറുകയാണ്. ഇന്നലെ മാത്രം ഗുജറാത്തില്‍ കൊവിഡ് രോഗികളെ ചികിത്സിച്ചിരുന്ന പട്ടേൽ വെൽഫെയർ ആശുപത്രിയിലുണ്ടായ തീ പിടിത്തത്തില്‍ രണ്ട് നേഴ്സുമാരടക്കം 19 രോഗികളാണ് വെന്ത് മരിച്ചത്. ആഴ്ചകളായി ഓക്സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുന്ന ദില്ലിയില്‍ സർ ഗംഗാ റാം ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ ഇന്നലെ മാത്രം ഒരു ഡോക്ടറടക്കം 12 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വകഭേദം വന്ന രോഗാണുക്കളുടെ രോഗവ്യാപനവും അതോടൊപ്പം ആശുപത്രികളിലെ കിടക്കകളുടെയും ഓക്സിജന്‍റെയും ക്ഷാമം ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളഞ്ഞു. (ചിത്രങ്ങള്‍ ദില്ലിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന്, ഗെറ്റി )