കൊവിഡ് 19; ദില്ലിയില്‍ മണിക്കൂറില്‍ പത്ത് പേര്‍ വീതം മരിച്ചു വീഴുന്നു

First Published Apr 20, 2021, 1:05 PM IST

 

ന്ത്യയിലെ കൊവിഡ് 19 രോഗാണുബാധയുടെ രണ്ടാംഘട്ട വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ ഞെട്ടിപ്പിക്കുന്ന ചില കണക്കുകളും പുറത്ത് വരുന്നു. ഇന്നലെ മാത്രം ദില്ലിയില്‍ 240 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം കൊവിഡ് രാജ്യത്ത് വ്യാപകമായതിന് ശേഷം ആദ്യമായാണ് ഇത്രയും ഉയര്‍ന്ന മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. 26.12 ശതമാനമാണ് ഇപ്പോള്‍ ദില്ലിയിലെ മരണനിരക്ക്. 23,686 കേസുകളാണ് ഇന്നലെ മാത്രം ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ദില്ലി നഗരത്തിൽ മാത്രം 823 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച മാത്രം ഡൽഹിയിൽ 25,462 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ പോസിറ്റീവ് നിരക്ക് 29.74 ശതമാനമായി ഉയർന്നു. 161 മരണങ്ങളാണ് ഞായറാഴ്ച മാതം റിപ്പോർട്ട് ചെയ്തത്.