മുതുമല കടുവാ സങ്കേതം; ആനകള്‍ക്ക് കൊവിഡ് പരിശോധന നടത്തി

First Published Jun 9, 2021, 12:35 PM IST

മിഴ്‌നാട്ടിലെ മുതുമല കടുവാ സങ്കേതത്തിലെ 28 ഓളം ആനകൾക്ക് ഇന്നലെ കോവിഡ് -19 രോഗാണു പരിശോധന നടത്തി.  2 നും 60 നും ഇടയിൽ പ്രായമുള്ള എല്ലാ ആനകളെയും പരിശോധന നടത്തി. തെപ്പക്കാട് ക്യാമ്പിൽ നിന്ന് 26 മുതിർന്ന ആനകളില്‍ നിന്നും രണ്ട് കുട്ടിയാനകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ഉത്തർപ്രദേശിലെ ഇസത്‌നഗറിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചു.