ക്രിക്കറ്റിലെ 5 ഗിന്നസ് റെക്കോര്‍ഡുകള്‍

First Published 19, Jun 2020, 11:27 PM

റെക്കോര്‍ഡുകള്‍ക്ക് പഞ്ഞമില്ലാത്ത ക്രിക്കറ്റിലെ ചില റെക്കോര്‍ഡുകള്‍ ഗിന്നസ് ബുക്കിലും കയറിയിട്ടുണ്ട്. അത്തരത്തില്‍ ചില റെക്കോര്‍ഡുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

ധോണിയുടെ ബാറ്റ്: ക്രിക്കറ്റിലെ ഏറ്റവും വിലകൂടിയ ബാറ്റെന്ന ഖ്യാതി എം എസ് ധോണിയുടെ ക്രിക്കറ്റ് ബാറ്റിനാണ്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി 2011ലെ ലോകകപ്പ് ഫൈനലില്‍ ധോണി ഉപയോഗിച്ച ബാറ്റ് ലേലം ചെയ്തപ്പോള്‍ 161,295 ഡോളറാണ് ലഭിച്ചത്.

സച്ചിന്റെ റണ്‍വേട്ട: ഐസിസി ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. 1992, 1996, 1999, 2003, 2207, 2011 ലോകകപ്പുകളില്‍ കളിച്ച സച്ചിന്‍ 44 ഇന്നിംഗ്കളില്‍ നിന്ന് 2278 റണ്‍സടിച്ചാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.

ക്യാപ്റ്റന്‍ സ്മിത്ത്: ഏറ്റവും കൂടുതല്‍ ടെസ്റ്റുകളില്‍ രാജ്യത്തെ നയിച്ച നായകനെന്ന റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്തിനാണ്. 109 ടെസ്റ്റുകളില്‍ സ്മിത്ത് ദക്ഷിണാഫ്രിക്കയെ നയിച്ചു. ഇതില്‍ 53 എണ്ണത്തില്‍ ടീമിനെ ജയത്തിലേക്ക് നയിക്കാനും സ്മിത്തിനായി.

ഇംഗ്ലണ്ടിന്റെ ഹിമാലയന്‍ സ്കോര്‍: ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ ടീം സ്കോറെന്ന നേട്ടം ഇംഗ്ലണ്ടിന്റെ പേരിലാണ്. 2018ല്‍ ഓസ്ട്രേലിയക്കെതിരെ 50 ഓവറില്‍ 481 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിനായി ജോണി ബെയര്‍സ്റ്റോയും അലക്സ് ഹെയില്‍സും സെഞ്ചുറി നേടിയപ്പോള്‍ ഓയിന്‍ മോര്‍ഗനും ജേസണ്‍ റോയിയും അര്‍ധസെഞ്ചുറികള്‍ നേടി.

അക്തറിന്റെ അതിവേഗ പന്ത്: വേഗത്തിന്റെ കാര്യത്തില്‍ പാക്കിസ്ഥാന്റെ ഷൊയൈബ് അക്തറെ വെല്ലാന്‍ ഇതുവരെ ആര്‍ക്കുമായിട്ടില്ല. 2003ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 161.3 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് അക്തര്‍ ഗിന്നസ് ബുക്കിലെത്തിയത്.

loader