എക്കാലത്തെയും മികച്ചവ 5 ബാറ്റ്സ്മാന്‍മാരെ തെരഞ്ഞെടുത്ത് കുക്ക്, സച്ചിനില്ല; പകരം മറ്റൊരു ഇന്ത്യന്‍ താരം

First Published 11, May 2020, 5:52 PM

ലണ്ടന്‍: സമകാലീനരായ താരങ്ങളില്‍ എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്സ്മാന്‍മാരെ തെരഞ്ഞെടുത്ത് മുന്‍ ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക്.  ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ്  നേടിയ ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറോ രാഹുല്‍ ദ്രാവിഡോ കുക്കിന്റെ പട്ടികയില്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്.

ബ്രയാന്‍ ലാറയാണ് കുക്കിന്രെ പട്ടികയിലെ ഒന്നാമന്‍. ലാറയെ തെരഞ്ഞെടുത്തതിനെക്കുറിച്ച് കുക്ക് പറയുന്നത്-2004ല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനെത്തിയ എംസിസി ടീമിനെതിരെ ഒരു മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ ലാറ ലഞ്ചിനുശേഷം ഇറങ്ങി ചായക്കുമുമ്പ് സെഞ്ചുറി അടിച്ചു. സൈമണ്‍ ജോണ്‍സും മാത്യു ഹൊഗാര്‍ഡും മിന്‍ പട്ടേലുമെല്ലാം അടങ്ങുന്ന മികച്ച ബൗളിംഗ് നിരക്കെതിരെ ആയിരുന്നു അത്. ബാറ്റിംഗിന്റെ പുതിയൊരു തലം അന്ന് ഞാനാദ്യമായി കണ്ടു. ബ്രയാന്‍ ലാറയെന്ന ബാറ്റിംഗ് പ്രതിഭാസത്തെയും. 131 ടെസ്റ്റില്‍ നിന്ന് 10,405 റണ്‍സാണ് ലാറ അടിച്ചെടുത്തത്. ഇതില്‍ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തയെും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 400ഉം റണ്‍സും ഉള്‍പ്പെടുന്നു.

മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് ലാറയുടെ പ്രതിഭയോട് അടുത്തു നില്‍ക്കുന്ന മറ്റൊരു ബാറ്റ്സ്മാനെന്ന് കുക്ക് പറഞ്ഞു.168 ടെസ്റ്റില്‍ നിന്ന് 41 സെഞ്ചുറിയും 62 അര്‍ധസെഞ്ചുറിയും അടക്കം 13378 റണ്‍സാണ് പോണ്ടിംഗ് നേടിയത്.

മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ് കുക്കിന്റെ പട്ടികയിലെത്തിയ മറ്റൊരു താരം. ശ്രീലങ്കക്കായി 134 ടെസ്റ്റുകള്‍ കളിച്ച സംഗക്കാര 38 സെഞ്ചുറികളും 52 അര്‍ധസെഞ്ചുറികളും സഹിതം 12400 റണ്‍സ് നേടി.

166 ടെസ്റ്റുകളില്‍ നിന്ന് 45 സെഞ്ചുറിയും 58 അര്‍ധസെഞ്ചുറികളും അടക്കം 13289 റണ്‍സ് നേടിയിട്ടുള്ള ദക്ഷിണാഫ്രിക്കന്‍ താരം ജാക് കാലിസാണ് കുക്കിന്റെ ലിസ്റ്റിലെ മറ്റൊരു താരം. എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായി പരിഗണിക്കപ്പെടുന്ന കാലിസ് ടെസ്റ്റില്‍ 292 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

ഇന്ത്യക്കായി 200 ടെസ്റ്റുകളില്‍ നിന്ന് 51 സെഞ്ചുറികളും 68 അര്‍ധസെഞ്ചുറികളും സഹിതം 15921 റണ്‍സ് നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കുക്കിന്റെ ലിസ്റ്റിലില്ല. എന്നാല്‍ 86 ടെസ്റ്റില്‍ 27 സെഞ്ചുറിയും 22 അര്‍ധസെഞ്ചുറിയും സഹിതം 7240 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പട്ടികയിലുണ്ട്. സ്ട്രോക്കുകള്‍ കളിക്കുന്ന കാര്യത്തില്‍ ലാറയോട് അടുത്ത് നില്‍ക്കുന്ന കോലിക്ക് മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ റണ്‍സ് നേടാനുള്ള കഴിവുണ്ടെന്നും ഇതാണ് ഇതിഹാസ താരങ്ങള്‍ക്കൊപ്പം കോലിയെയും ഉള്‍പ്പെടുത്താന്‍ കാരണമെന്നും കുക്ക് പറയുന്നു.

loader