ബ്രാഡ്‌മാനും സച്ചിനും കോലിക്കുമൊന്നും അതിനായിട്ടില്ല, അരവിന്ദ ഡിസില്‍വയുടെ അപൂര്‍വ ഡബിളിന് 23 വയസ്

First Published 29, Apr 2020, 7:20 PM

റെക്കോര്‍ഡുകളുടെ പെരുമഴയായ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 23 വര്‍ഷം മുമ്പ് ഒരു അപൂര്‍വ റെക്കോര്‍ഡ് പിറന്നു. ഇന്നും ഇളക്കം തട്ടാതിരിക്കുന്നു എന്നത് തന്നെയാണ് ആ റെക്കോര്‍ഡിന്റെ മൂല്യം. 1997ല്‍ പാകിസ്ഥാനെതിരായ കൊളംബോ ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു ആ അപൂര്‍വ റെക്കോര്‍ഡ് പിറന്നത്.

ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും അപരാജിത സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് ശ്രീലങ്കയുടെ അരവിന്ദ ഡിസില്‍വ അന്ന് അടിച്ചെടുത്തു. ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ നിരവധി ബാറ്റ്സ്മാന്‍മാര്‍ ഉണ്ടെങ്കിലും രണ്ട് ഇന്നിംഗ്സിലും സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഒരേയൊരു ബാറ്റ്സ്മാന്‍ ഡിസില്‍വയാണ്.

ആദ്യ ഇന്നിംഗ്സില്‍ 208 പന്തില്‍ 138 റണ്‍സടിച്ച ഡിസില്‍വ പുറത്താകാതെ നിന്നു. 19 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഡിസില്‍വയുടെ ഇന്നിംഗ്സ്.

ഡിസില്‍വയുടെ സെഞ്ചുറി കരുത്തില്‍ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സില്‍ 331 റണ്‍സടിച്ചു. പാക്കിസ്ഥാനെ 292 റണ്‍സിന് ഓള്‍ ഔട്ടാക്കി ശ്രീലങ്ക 39 റണ്‍സ് ലീഡും സ്വന്തമാക്കി.

രണ്ടാം ഇന്നിംഗ്സില്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ ഡിസില്‍വ 99 പന്തില്‍ 103 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഡിസില്‍വയുടെ അതിവേഗ സെഞ്ചുറിക്കരുത്തില്‍ 386/4 എന്ന സ്കോറില്‍ ലങ്ക രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് പാക്കിസ്ഥാന് 426 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചു.

എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ പാക്കിസ്ഥാന്‍ 285/5 റണ്‍സെടുത്തു നില്‍ക്കെ ടെസ്റ്റ് സമനിലയായി. ശ്രീലങ്കക്കായി 308 ഏകദിനത്തിലും 93 ടെസ്റ്റിലും കളിച്ച ഡിസില്‍വ ലങ്കയുടെ 1996ലെ ലോകകപ്പ് വിജയത്തിലും നിര്‍ണായക സാന്നിധ്യമായി.

loader