- Home
- Sports
- Cricket
- ബെന്‍ സ്റ്റോക്സും ആര്‍ച്ചറും പുറത്ത്, 4 മാറ്റങ്ങളമായി ഇന്ത്യക്കെതിരെ അവസാന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം
ബെന്‍ സ്റ്റോക്സും ആര്‍ച്ചറും പുറത്ത്, 4 മാറ്റങ്ങളമായി ഇന്ത്യക്കെതിരെ അവസാന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം
ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. നാലാം ടെസ്റ്റില്‍ കളിച്ച ടീമില്‍ 4 മാറ്റങ്ങള്‍.

അടിമുടി മാറി ഇംഗ്ലണ്ട്
ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ 4 മാറ്റങ്ങള്‍.
ക്യപ്റ്റൻ പുറത്ത്
ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിനുള്ള ടീമില്‍ നിന്ന് വലതു തോളിനേറ്റ പരിക്കുമൂലം ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് പുറത്തായി. സ്റ്റോക്സിന് പകരം ജേക്കബ് ബേഥല്‍ ടീമിലെത്തി.
ആര്‍ച്ചറും ഇല്ല
നാലാം ടെസ്റ്റില്‍ കളിച്ച പേസര്‍ ജോഫ്ര ആര്‍ച്ചറും അവസാന ടെസ്റ്റിനുള്ള ടീമില്‍ നിന്ന് പുറത്തായി. പേസര്‍ ജോഷ് ടങാണ് ആര്‍ച്ചര്‍ക്ക് പകരം ടീമിലെത്തിയത്.
ഓള്‍ റൗണ്ടറായി ജാമി ഓവര്‍ടണ്‍
നാലാം ടെസ്റ്റില്‍ കളിച്ച ബ്രെയ്ഡന്‍ കാര്‍സിന് പകരമായി ഓള്‍ റൗണ്ടറായി ജാമി ഓവര്‍ടണ്‍ ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.
ഡോസണും പുറത്ത്
ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ കളിച്ച സ്പിന്നര്‍ ലിയാം ഡോസണും അവസാന ടെസ്റ്റിനില്ല. ഡോസണ് പകരം പേസര്‍ ഗുസ് അറ്റ്കിന്‍സണാണ് ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനിലെത്തിയത്.
ഓപ്പണിംഗില്‍ മാറ്റമില്ല
സാക് ക്രോളി മോശം ഫോമിലാണെങ്കിലും ഓപ്പണര്‍മാരായി ക്രോളി-ഡക്കറ്റ് സഖ്യത്തെ നിലനിര്‍ത്തി.
നയിക്കാൻ പോപ്പ്
ബെന്‍ സ്റ്റോക്സിന്‍റെ അഭാവത്തില്‍ മൂന്നാം നമ്പറിലിറങ്ങുന്ന ഒല്ലി പോപ്പ് ആണ് ഇംഗ്ലണ്ടിനെ നയിക്കുക.
റൂട്ട് തെറ്റാതിരിക്കാന്‍
ജോ റൂട്ട് ആണ് പതിവുപോലെ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ നാലാമനായി എത്തുന്നത്.
ബ്രൂക്ക് തുടരും
അഞ്ചാം നമ്പറില്‍ ഹാരി ബ്രൂക്ക് സ്ഥാനം നിലനിര്‍ത്തി.
വെടിക്കെട്ടിന് ബേഥല്‍
ഐപിഎല്ലില്‍ ആര്‍സിബിക്കായി കളിച്ച ജേക്കബ് ബേഥലാണ് സ്റ്റോക്സിന് പകരം ആറാമത് എത്തുക.
വിക്കറ്റ് കാക്കാന്‍ സ്മിത്ത് തന്നെ
വിക്കറ്റ് കീപ്പറായി മിന്നും ഫോമിലുള്ള ജാമി സ്മിത്ത് തുടും.
ക്രിസ് വോക്സ് സ്ഥാനം നിലനിര്‍ത്തി
പുറത്താകുമെന്ന് കരുതിയിരുന്ന പേസര്‍ ക്രിസ് വോക്സ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയതാണ് ശ്രദ്ധേയം.
ബൗളിംഗ് നിരയില്‍ അഴിച്ചുപണി
ഒറ്റ സ്പിന്നര്‍ പോലും ഇല്ലാതെ ഇറങ്ങുന്ന ഇംഗ്ലണ്ട് നിരയില്‍ ഗുസ് അറ്റ്കിന്‍സൺ, ജാമി ഓവര്‍ടണ്‍, ജോഷ് ടങ് എന്നിവരാണ് പേസര്‍മാരായി ടീമിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!