സ്റ്റോക്സും ആര്‍ച്ചറും തിരിച്ചെത്തി; ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

First Published Jan 21, 2021, 8:10 PM IST

ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള 16 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാതിരുന്ന സൂപ്പര്‍ താരം ബെന്‍ സ്റ്റോക്സും ജോഫ്ര ആര്‍ച്ചറും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി.ആറ് റിസര്‍വ് താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ജെയിംസ് ബ്രേസി, മേസണ്‍ ക്രാനെ, സാഖിബ് മെഹമൂദ്, മാത്യു പാര്‍ക്കിന്‍സണ്‍, ഓലി റോബിന്‍സണ്‍, എമര്‍ വിര്‍ദി എന്നിവരാണ് റിസര്‍വ് താരങ്ങള്‍. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം.