മലിംഗ മൂന്ന് തവണ, ഇന്ത്യയില്‍ നിന്ന് കുല്‍ദീപ് മാത്രം; ആ നേട്ടം സ്വന്തമാക്കിയ ബോളര്‍മാരുടെ പട്ടിക ഇങ്ങനെ

First Published 16, Jun 2020, 5:28 PM

ഏകദിന ക്രിക്കറ്റില്‍ ഹാട്രിക് വിക്കറ്റ് നേട്ടം കൈവരിച്ച നിരവധി പേരുണ്ട്. എന്നാല്‍ രണ്ടോ അതിലധികമോ ഹാട്രിക് നേട്ടം കൊയ്ത ബോളര്‍മാര്‍ ചുരുക്കമാണ്. ഏറ്റവും കൂടുതല്‍ ഹാട്രിക് പ്രകടനം നടത്തിയ താരങ്ങളുടെ പട്ടികയാണ് പരിശോധിക്കുന്നത്. ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയ്ക്ക് മൂന്ന് ഹാട്രിക്കാണുള്ളത്. മൂന്ന് തവണ ഹാട്രിക് പ്രകടനം നടത്തിയ ഏകതാരവും അദ്ദേഹം തന്നെ. ബാക്കിയുള്ള നാല് താരങ്ങള്‍ രണ്ട് വീതം ഹാട്രിക് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. കുല്‍ദീപ് യാദവാണ് പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യക്കാരന്‍. മുന്‍ പാകിസ്ഥാന്‍ താരങ്ങളായ സഖ്‌ലെയിന്‍ മുഷ്താഖ്, വസിം അക്രം എന്നിവരും പട്ടികയിലുണ്ട്. ഏഷ്യക്ക് പുറത്ത് നിന്ന് കിവീസ് താരം ട്രന്റ് ബോള്‍ട്ട് മാത്രമാണ് പട്ടികയിലെത്തിയത്.

ലസിത് മലിംഗ- ശ്രീലങ്ക

ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് തവണ ഹാട്രിക്ക് പ്രകടനം നടത്തിയ ഏക താരമാണ് മലിംഗ. 2007 ലോകകപ്പിലായിരുന്നു ആദ്യ നേട്ടം. അന്ന് ദക്ഷിണാഫ്രിക്കയ്ക്കിതെരായ മത്സരത്തില്‍ തുടര്‍ച്ചയായി നാല് വിക്കറ്റുകളാണ് മലിംഗ നേടിയത്. ഷോണ്‍ പൊള്ളോക്ക്, ആന്‍ഡ്രൂ ഹാള്‍, ജാക്വസ് കാലിസ്, മഖായ എന്റിനി എന്നിവരെയാണ് മലിംഗ പുറത്താക്കിയത്. 2011 ലോകകപ്പിലായിരുന്നു രണ്ടാം ഹാട്രിക് പ്രകടനം. കെനിയക്കെതിരെ തന്‍മയ് മിശ്ര, പീറ്റര്‍ ഒങ്കോണ്ടോ, ഷെം നോച്ചെ എന്നിവരെയാണ് മലിംഗ പുറത്താക്കിയത്. തൊട്ടടുത്ത വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ മത്സത്തിലും മലിംഗ ഹാട്രിക്ക് പ്രകടനം ആവര്‍ത്തിച്ചു. മിച്ചല്‍ ജോണ്‍സണ്‍, ജോണ്‍ ഹേസ്റ്റിംഗ്‌സ്, സേവ്യര്‍ ദൊഹെര്‍ട്ടി എന്നിവരെയാണ് മലിംഗ പുറത്താക്കിയത്.

വസിം അക്രം- പാകിസ്ഥാന്‍

ഏകദിന ക്രിക്കറ്റില്‍ ആദ്യമായി രണ്ട് ഹാട്രിക് പൂര്‍ത്തിയാക്കിയ താരമാണ് വസിം അക്രം. 1989ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഷാര്‍ജയിലാണ് ആദ്യ ഹാട്രിക് നേട്ടം. ജെഫ് ഡുജോണ്‍, മാല്‍ക്കം മാര്‍ഷല്‍, ക്വേര്‍ട്ട്‌ലി ആംബ്രോസ് എന്നിവരെയാണ് അക്രം പുറത്താക്കിയത്. മത്സരത്തില്‍ പാകിസ്ഥാന്‍ 11 റണ്‍സിന് വിജയിച്ചു ആറ് മാസങ്ങള്‍ക്ക് ശേഷം മറ്റൊരു ഹാട്രിക് കൂടി അക്രം സ്വന്തമാക്കി. ഇത്തവണ ഓസ്‌ട്രേലിയ ആയിരുന്നു എതിരാളികള്‍. മെര്‍വ് ഹ്യൂഗ്‌സ്, കാള്‍ റെക്മാന്‍, ടെറി അല്‍ഡര്‍മാന്‍ എന്നിവരെയാണ് അക്രം മടക്കി അയച്ചത്.

കുല്‍ദീപ് യാദവ്- ഇന്ത്യ

ഇന്ത്യയുടെ ഏകദിന ചരിത്രത്തില്‍ രണ്ട് ഹാട്രിക് പ്രകടനങ്ങള്‍ നടത്തിയ ഏകതാരമാണ് കുല്‍ദീപ്. 2017ല്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ആദ്യ നേട്ടം. മാത്യു വെയ്ഡ്, ആഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ് എന്നിവരെയാണ് കുല്‍ദീപ് പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് രണ്ടാം ഹാട്രിക് പിറന്നത്. ഷായ് ഹോപ്, ജേസണ്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ് എന്നിവര്‍ കുല്‍ദീപിന് മുന്നില്‍ കീഴടങ്ങി.

സഖ്‌ലെയിന്‍ മുഷ്താഖ്- പാകിസ്ഥാന്‍

അക്രത്തിന് ശേഷം രണ്ട് ഏകദിന ഹാട്രിക് പൂര്‍ത്തിയാക്കുന്ന പാക് താരമാണ് സഖ്‌ലെയിന്‍. രണ്ട് പ്രകടനങ്ങളും സിംബാബ്‌വെയ്ക്ക് എതിരെയായിരുന്നു. 1996ലായിരുന്നു ആദ്യ ഹാട്രിക്. ഗ്രാന്റ് ഫ്‌ളവര്‍, ജോണ്‍ റെന്നി, ആന്‍ഡ് വിറ്റല്‍ എന്നിവരെയാണ് മുഷ്താഖ് പുറത്താക്കിയത്. 1999 ലോകകപ്പില്‍ രണ്ടാം ഹാട്രിക്കും സഖ്‌ലെയിന്‍ സ്വന്തമാക്കി. ഹെന്റി ഒലോംഗ, ആഡം ഹക്കല്‍, പോമി ബാംഗ്വ എന്നിവരെ സഖ്‌ലെയിന്‍ മടക്കിയയച്ചു.

ട്രന്റ് ബോള്‍ട്ട്- ന്യൂസിലന്‍ഡ്

ഏഷ്യക്ക് പുറത്ത് നിന്നുള്ള ബൗളര്‍മാരില്‍ രണ്ട് തവണ ഹാട്രിക് പ്രകടനം നടത്തിയ ഏക ബൗളറാണ് ബോള്‍ട്ട്. 2018ല്‍ പാകിസ്ഥാനെതിരെയായിരുന്നു ആദ്യ നേട്ടം. ഫഖര്‍ സമാന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ് എന്നിവരൊണ് ബോള്‍ട്ട് പുറത്താക്കിയത്. മത്സരത്തില്‍ കിവീസ് 47 റണ്‍സിന് ജയിച്ചു. കഴിഞ്ഞ ലോകകപ്പിലാണ് രണ്ട് ഹാട്രിക് പ്രകടനം. ഓസ്‌ട്രേലിയക്കെതിരെ ഉസ്മാന്‍ ഖവാജ, മിച്ചല്‍ സ്റ്റാര്‍ക്ക്, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് എന്നിവര്‍ ബോള്‍ട്ടിന് കീഴടങ്ങി. ഏകദിന ലോകകപ്പിലെ പത്താം ഹാട്രിക് വിക്കറ്റ് പ്രകടനമായിരുന്നുവത്.

loader