ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ വംശീയ അധിക്ഷേപങ്ങള്‍
അമേരിക്കയില്‍ പൊലീസുകാരുടെ ആക്രമണത്തില്‍ കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്ലോയ്‌ഡ് മരിച്ചതിന് പിന്നാലെ തങ്ങള്‍ നേരിട്ട വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് കായികതാരങ്ങളുള്‍പ്പെടെയുള്ളവര്‍. ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഡാരന്‍ സമിയും ക്രിസ് ഗെയ്‌ലും ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചറും ഇന്ത്യന്‍ താരങ്ങളായിരുന്ന ദൊഡ്ഡ ഗണേഷും ആകാശ് ചോപ്രയുമെല്ലാം തങ്ങള്‍ നേരിട്ട വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ ചില വംശീയ പരാമര്‍ശങ്ങള്‍ ഇതാ.

സര്‍ഫ്രാസ് അഹമ്മദ്-ആന്‍ഡൈല്‍ ഫെലുക്വായോ: കഴിഞ്ഞവര്‍ഷം ജനുവരിയില്‍ നടന്ന ദക്ഷിണാഫ്രിക്ക-പാക്കിസ്ഥാന്‍ മത്സരത്തിനിടെയാണ് പാക് നായകനായ സര്‍ഫ്രാസ് അഹമ്മദ് ദക്ഷിണാഫ്രിക്കന്‍ ടീം അംഗം ഫെലുക്വായോയെ വംശീയമായി അധിക്ഷേപിച്ചത്. ഫെലുക്വായോ ബാറ്റ് ചെയ്യുന്നതിനിടെ വിക്കറ്റിന് പിന്നില്‍ നിന്ന് സര്‍ഫ്രാസ് വംശീയ അധിക്ഷേപം നടത്തുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ സര്‍ഫ്രാസിന് നാലു മത്സരങ്ങളില്‍ വിലക്ക് നേരിടേണ്ടിവന്നു. ഇതിനുശേഷം സര്‍ഫ്രാസ് ട്വിറ്ററിലൂടെ ഫെലുക്വായോയോട് മാപ്പ് പറയുകയും താരം അത് അംഗീകരിക്കുകയും ചെയ്തു.

മൊയീന്‍ അലി അന്ന് അത് വെറുതെ വിട്ടു: ഓസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിനിടെ ഇംഗ്ലീഷ് സ്പിന്നര്‍ മൊയീന്‍ അലിയെ ഓസീസ് താരങ്ങള്‍ ഒസാമയെന്ന് വിളിച്ചുവെന്ന ആരോപണം ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയിരുന്നു. 2015ലെ ആഷസ് പരമ്പരക്കിടെയായിരുന്നു വിവാദ പരാമര്‍ശം. എന്നാല്‍ ഇംഗ്ലണ്ട് പരിശീലകനായിരുന്ന ട്രെവര്‍ ബെയ്‌ലിസും ടീം അംഗങ്ങളും പരാതി നല്‍കുന്നതില്‍ നിന്ന് അലിയെ പിന്തിരിപ്പിച്ചതിനാല്‍ അന്ന് നടപടിയൊന്നുമുണ്ടായില്ല. 2018ല്‍ മൊയീന്‍ അലി ആത്മകഥയില്‍ ഇക്കാര്യം പറഞ്ഞതോടെയാണ് ക്രിക്കറ്റ് ലോകം ഈ സംഭവം അറിയുന്നത്.

ഡീന്‍ ജോണ്‍സ്-ഹാഷിം അംല: ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാനായ ഹാഷിം അംലയെ തീവ്രവാദിയെന്ന് കമന്ററിക്കിടെ പറഞ്ഞ ഓസീസ് മുന്‍ താരം ഡീന്‍ ജോണ്‍സാണ് വംശീയ പരാമര്‍ശങ്ങളുടെ പേരില്‍ പുലിവാല് പിടിച്ച മറ്റൊരു താരം. ടെന്‍ സ്പോര്‍ട്സ് കമന്റേറ്ററായിരുന്ന ഡീന്‍ ജോണ്‍സിനെ ഇതോടെ കമന്ററി ടീമില്‍ നിന്ന് പുറത്തായി. പരസ്യ ഇടവേള സമയത്തായിരുന്നു ജോണ്‍സിന്റെ കമന്റ് വന്നത്.

ലേമാന്‍ വിവാദം: ഓസ്ട്രേലിയന്‍ മുന്‍ താരവും പരിശീലകനുമായിരുന്ന ഡാരന്‍ ലേമാനാണ് ക്രിക്കറ്റിലെ വംശീയ പരാമര്‍ശങ്ങളുടെ പേരില്‍ വാര്‍ത്ത സൃഷ്ടിച്ച മറ്റൊരു താരം. 2003ല്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ബാറ്റിംഗിനിടെ പുറത്തായി തിരിച്ച് ഡ്രസ്സിംഗ് റൂമിലേക്ക് നടക്കുമ്പോള്‍ ശ്രീലങ്കന്‍ ടീമിനുനേരെ വംശീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു ലേമാനെതിരായ ആരോപണം. എന്നാല്‍ മത്സരശഷേം ലേമാന്‍ മാപ്പു പറഞ്ഞതിനാല്‍ ശ്രീലങ്ക ഔദ്യോഗികമായി പരാതി നല്‍കിയില്ല. എങ്കിലും സംഭവത്തില്‍ ഇടപെട്ട ഐസിസി ലേമാനെ അഞ്ച് മത്സരങ്ങളില്‍ നിന്ന് വിലക്കി.

മങ്കി ഗേറ്റ് വിവാദം: 2008ലെ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്കിടെയാണ് ക്രിക്കറ്റ് ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ മങ്കി ഗേറ്റ് വിവാദം ഉണ്ടായത്. ഓസീസ് താരം സൈമണ്ട്സിനെ ഹര്‍ഭജന്‍ കുരങ്ങനെന്ന് വിളിച്ചുവെന്നായിരുന്നു ഓസീസ് താരങ്ങളുടെ പരാതി. സംഭവത്തില്‍ മാച്ച് റഫറി മൈക് പ്രോക്ടര്‍ ഹര്‍ഭജന് മൂന്ന് ടെസ്റ്റുകളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ ഹര്‍ഭജന്‍ അത്തരമൊരു വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന നിലപാടില്‍ ഇന്ത്യന്‍ ടീം ഉറച്ചു നിന്നു. ഇന്ത്യ പരമ്പര ബഹിഷ്കരിക്കണമെന്നുവരെ ആവശ്യമുയരുകയും ചെയ്തു. പിന്നീട് ഇന്ത്യയുടെ അപ്പീലില്‍ വീണ്ടും വാദം കേട്ടശേഷം ഹര്‍ഭജന്റെ വിലക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴയായി കുറച്ചു. ഓസീസിനായി റിക്കി പോണ്ടിംഗും മൈക്കല്‍ ക്ലാര്‍ക്കും ഹാജരായപ്പോള്‍ ഹര്‍ഭജനായി സച്ചിനായിരുന്നു ഹാജരായത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!