ഗാംഗുലിയേക്കാള്‍ കേമനായിരുന്നു ദ്രാവിഡ്, ഒരു അണ്ടര്‍റേറ്റഡ് ക്യാപ്റ്റന്‍; ഗംഭീര്‍ പറയുന്നു

First Published 22, Jun 2020, 3:37 PM

രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗലി... ഈ രണ്ട് പേരുകളും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത പേരുകളാണ്. ഇരുവരും ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഗാംഗുലിയാണ് ടീം ഇന്ത്യയെ ശരിയായ ദിശയിലേക്ക് നയിച്ചതെന്നാണ് പരക്കെയുള്ള വിശ്വാസം. പിന്നീട് ദ്രാവിഡ് നായകന്റെ വേഷം ഏറ്റെടുത്തപ്പോള്‍ ഗാംഗുലിയോളം ഭംഗിയാക്കാന്‍ കഴിഞ്ഞില്ലെന്നും പറയുന്നവരുണ്ട്. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നത് മറിച്ചാണ്.

ഈ രണ്ടു പേരില്‍ കൂടുതല്‍ സ്വാധീനം ഉണ്ടാക്കിയത് ഗാംഗുലിയായിരുന്നില്ല മറിച്ച് ദ്രാവിഡാണെന്നാണ് ഇപ്പോള്‍ എംപിയായ ഗംഭീര്‍ പറയുന്നത്. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാംഗുലി തീര്‍ച്ചായും ടീമിലുണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. എന്നാല്‍ അത് ദ്രാവിഡിനോളം വരില്ല. മത്സരങ്ങളില്‍ ദ്രാവിഡിന്റെ അത്രയും ഇംപാക്ടുണ്ടാക്കിയ മറ്റൊരു ക്രിക്കറ്റര്‍ മറ്റാരെങ്കിലുമുണ്ടെന്നു തോന്നുന്നില്ല.

ഏറ്റവുമധികം അണ്ടര്‍റേറ്റ് ചെയ്യപ്പെട്ട ക്രിക്കറ്ററും ക്യാപ്റ്റനുമാണ് ദ്രാവിഡെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി. ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയില്‍ നമ്മള്‍ ഇംഗ്ലണ്ടിലും വെസ്റ്റ് ഇന്‍ഡീസിലും നമ്മള്‍ ജയിച്ചു. കൂടാതെ 14-15 മല്‍സരങ്ങളില്‍ അദ്ദേഹം തുടര്‍ച്ചയായി ടീമിനെ ജയത്തിലേക്കും നയിച്ചിട്ടുണ്ട്.

ഇനി ദ്രാവിഡെന്ന ക്രിക്കറ്ററെ നോക്കൂ. ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹിന് അതിനു തയ്യാറായി. വിക്കറ്റ് കാക്കാന്‍ പറഞ്ഞപ്പോള്‍ അതും ചെയ്തു. ഫിനിഷറുടെ റോള്‍ നല്‍കിയപ്പോള്‍ അതും ഏറ്റെടുത്തു. ഇന്ത്യന്‍ ക്രിക്കറ്റിനു വേണ്ടി എല്ലാം തന്നെ ചെയ്ത താരമാണ് ദ്രാവിഡെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

സച്ചിന്‍ ടെണ്ടുല്‍ക്കറെ എല്ലാവരും വാഴ്ത്തുമ്പോള്‍ അത്രത്തോളം തന്നെ അംഗീകാരം ലഭിക്കേണ്ട താരമാണ് ദ്രാവിഡ്. എന്നാല്‍ ജീവിതകാലം മുഴുവന്‍ സച്ചിന്റെ നിഴലായി അദ്ദേഹത്തിന് കളിക്കേണ്ടി വന്നതായും ഗംഭീര്‍ വിലയിരുത്തി.ക്യാപ്റ്റനെന്ന നിലയില്‍ ദ്രാവിഡിന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. ഏകദിനത്തില്‍ ഗാംഗുലിക്കും ടെസ്റ്റില്‍ ദ്രാവിഡിനും കീഴിലാണ് ഞാന്‍ അരങ്ങേറിയത്. ക്യാപ്്റ്റന്‍സിയില്‍ ദ്രാവിഡിന് അര്‍ഹിച്ച അംഗീകാരം നമ്മള്‍ നല്‍കിയിട്ടില്ല.

എല്ലാവരും ഗാംഗുലിയെയും എംഎസ് ധോണിയെയും കുറിച്ചും ഇപ്പോള്‍ വിരാട് കോലിയെ പറ്റിയുമാണ് നമ്മള്‍ സംസാരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍ കൂടിയായിരുന്നു ദ്രാവിഡെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി.

loader