മലയാളി താരത്തിന് തിരിച്ചുവരവിന് അവസരമൊരുക്കാന്‍ കഴിയാതിരുന്നതില്‍ ഖേദമുണ്ടെന്ന് എംഎസ്‌കെ പ്രസാദ്

First Published 2, May 2020, 8:35 PM

ബാംഗ്ലൂര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യക്കാരനായിട്ടും മലയാളി താരം കരുണ്‍ നായര്‍ക്ക് ടെസ്റ്റില്‍ തിരിച്ചുവരവിന് ഒരു അവസരമൊരുക്കാന്‍ കഴിയാതിരുന്നതില്‍ തനിക്ക് ഖേദമുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്. ട്രിപ്പിള്‍ സെഞ്ചുറി നേടിയ താരമായിട്ടും കരുണിന് തിരിച്ചുവരാനൊരു അവസരമൊരുക്കാന്‍ ഞങ്ങള്‍ക്കായില്ല. അയാളുടെ നേട്ടത്തിന്റെ മഹത്വം കണക്കിലെടുത്തു പറയുകയാണെങ്കില്‍ ഇത്തരം സംഭവങ്ങള്‍ വളരെ അപൂര്‍വമായെ സംഭവിക്കാറുള്ളു.

ഇംഗ്ലണ്ട് പര്യടനത്തില്‍ കരുണിന് ടീമില്‍ അവസരമൊരുക്കിയെങ്കിലും പ്ലേയിംഗ് ഇലവനില്‍ കളിക്കാനായില്ല.ട്രിപ്പിള്‍ സെഞ്ചുറി നേടിയൊരു കളിക്കാരന്‍ ഇത്തരത്തില്‍ ടീമില്‍ നിന്ന് പുറത്തുപോവേണ്ടിവരുന്നത് രാജ്യാന്തര ക്രിക്കറ്റില്‍ അപൂര്‍വമാണ്. കരുണിന് തിരിച്ചുവരാന്‍ അവസരമൊരുക്കാതിരുന്നതില്‍ കരുണിന് മാത്രമല്ല തങ്ങള്‍ക്കെല്ലാം ഹൃദയം നുറുങ്ങുന്ന വേദനയുണ്ടെന്നും എം എസ് കെ പ്രസാദ് പറഞ്ഞു.

കരുണിന്റെ ടെസ്റ്റ് അരങ്ങേറ്റം അത്ര സുഖകരമായ ഓര്‍മയായിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ മൊഹാലി ടെസ്റ്റില്‍ നാലു റണ്‍സ് മാത്രമെടുത്ത കരുണ്‍ റണ്ണൗട്ടായി പുറത്തായി. രണ്ടാം ഇന്നിംഗ്സില്‍ കരുണ്‍ ബാറ്റ് ചെയ്തതുമില്ല.

കരിയറിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റിലായിരുന്നു കരുണ്‍ നായര്‍ 303 റണ്‍സുമായി പുറത്താകാതെ നിന്ന് വിസ്മയ ഇന്നിംഗ്സ് പുറത്തെടുത്തത്. കരുണിന്റെ ഇന്നിംഗ്സിന്റെ കരുത്തില്‍ ഇന്ത്യ ആ മത്സരം ഇന്നിംഗ്സിനും 75 റണ്‍സിനും ജയിച്ചു. കളിയിലെ താരവും കരുണ്‍ നായരായിരുന്നു.

മുംബൈയില്‍ നടന്ന പരമ്പരയിലെ രണ്ടാം ടെസ്റ്റിലും കരുണിന് ബാറ്റിംഗില്‍ ശോഭിക്കാനായിരുന്നില്ല. 13 റണ്‍സ് മാത്രമായിരുന്നു കരുണിന്റെ നേട്ടം. ഇതിനുശേഷമായിരുന്നു ചെന്നൈ ടെസ്റ്റിലെ വിസ്മയ പ്രകടനം. അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി 381 പന്തിലായിരുന്നു കരുണ്‍ 303 റണ്‍സടിച്ചുകൂട്ടിയത്.

കരിയറിലെ ആദ്യ സെഞ്ചുറി തന്നെ ട്രിപ്പിള്‍ സെഞ്ചുറിയാക്കി മാറ്റിയ ആദ്യ ഇന്ത്യന്‍ താരമാണ് കരുണ്‍ നായര്‍. 200ല്‍ നിന്ന് 252ല്‍ എത്താന്‍ 42 പന്തുകള്‍ മാത്രമെടുത്ത കരുണ്‍ 250 ല്‍ നിന്ന് 300ല്‍ എത്താനെടുത്തത് 33 പന്തുകളായിരുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് ശേഷം  നടന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് ടെസ്റ്റില്‍ അവസരം ലഭിച്ചെങ്കിലും കരുണിന് തിളങ്ങാനായില്ല. 26, 0, 23, 5 എന്നിങ്ങനെയായിരുന്നു കരുണിന്റെ സ്കോര്‍.

ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമാണ് കരുണ്‍ നായരെന്ന് ക്രിക്കറ്റ് ലോകം കരുതിയെങ്കിലും ട്രിപ്പിള്‍ സെഞ്ചുറി ടെസ്റ്റിനുശേഷം മൂന്ന് ടെസ്റ്റുകളില്‍ മാത്രമാണ് കരുണ്‍ ഇന്ത്യക്കായി കളിച്ചത്.

2017ലായിരുന്നു കരുണ്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഇന്ത്യക്കായി ആറ് ടെസ്റ്റുകളില്‍ മാത്രം കളിച്ച കരുണ്‍ 62.33 ശരാശരിയില്‍ 374 റണ്‍സാണ് നേടിയത്.

രണ്ട് ഏകദിനങ്ങളിലും കരുണ്‍ ഇന്ത്യ ജേഴ്സി അണിഞ്ഞു. 39 റണ്‍സാണ്  ഉയര്‍ന്ന സ്കോര്‍.

loader