- Home
- Sports
- Cricket
- ഇനി ഇംഗ്ലണ്ടിനെ ഒതുക്കണം, ആദ്യ ടെസ്റ്റ് നാളെ മുതല്‍; ഇന്ത്യയുടെ സാധ്യത ഇലവന്‍ അറിയാം
ഇനി ഇംഗ്ലണ്ടിനെ ഒതുക്കണം, ആദ്യ ടെസ്റ്റ് നാളെ മുതല്‍; ഇന്ത്യയുടെ സാധ്യത ഇലവന്‍ അറിയാം
ചെന്നൈ: നാളെയാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. രാവിലെ 9.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാന്‍ കൂടിയാണ് വിരാട് കോലിയും സംഘവും ഇറങ്ങുന്നത്. ഓസ്‌ട്രേലിയയില്‍ ചരിത്രവിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.ഇംഗ്ലണ്ട് ക്യാംപിലും ആത്മവിശ്വാസത്തില്‍ കുറവൊന്നുമില്ല. ശ്രീലങ്കയെ രണ്ട് ടെസ്റ്റിലും തോല്‍പ്പിച്ച കരുത്തിലാണ് ഇംഗ്ലണ്ട് ഉള്ളത്. ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ രണ്ടും ഇംഗ്ലണ്ട് നാലും സ്ഥാനങ്ങളില്‍. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്മാന്‍മാരായ വിരാട് കോലി ഇന്ത്യയെയും ജോ റൂട്ട് ഇംഗ്ലണ്ടിനെയും നയിക്കുന്നു. ജോ റൂട്ടിന്റെ നൂറാം ടെസ്റ്റിന് കൂടിയാവും ചെന്നൈ വേദിയാവുക. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവര്‍ അണിനിരക്കുന്ന ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെ കരുത്ത്. ആര്‍ അശ്വിന്‍ നയിക്കുന്ന സ്പിന്‍ ബൗളര്‍മാരായിരിക്കും പരമ്പരയുടെ വിധി നിശ്ചയിക്കുക. മോയിന്‍ അലി ഒഴികെയുള്ള സ്പിന്നര്‍മാരുടെ പരിചയക്കുറവ് ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരുടെ പേസ് ബൗളിങ്ങിലൂടെ മറികടക്കാനാവും ഇംഗ്ലണ്ടിന്റെ ശ്രമം. ടെസ്റ്റ് ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ സാധ്യത ഇലവന്‍ എങ്ങനെയാകുമെന്ന് അറിയാം...

ശുഭ്മാന്‍ ഗില്‍

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പ്രകടനം താരത്തിന് സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ക്ലാസിക് ബാറ്റ്‌സ്മാന്‍ ഇന്ത്യയില്‍ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയായിരിക്കുമിത്.

രോഹിത് ശര്‍മ

ഗില്ലിനൊപ്പം രോഹിത് ഓപ്പണ്‍ ചെയ്യും. കഴിഞ്ഞ തവണ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ പര്യടനം നടത്തിയപ്പോഴാണ് രോഹിത് ആദ്യമായി ടെസ്റ്റ് ഓപ്പണറാകുന്നത്. മൂന്ന് ടെസ്റ്റില്‍ നിന്ന് ഒരു ഇരട്ട സെഞ്ചുറി ഉള്‍പ്പെടെ മൂന്ന് സെഞ്ചുറികള്‍ താരം നേടിയിരുന്നു.

ചേതേശ്വര്‍ പൂജാര

മൂന്നാം സ്ഥാനത്തേക്ക് എതിര്‍പ്പില്ലാത്ത താരം. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ഐതിഹാസിക പരമ്പര നേട്ടത്തില്‍ നെടുംതൂണായത് പൂജാരയായിരുന്നു.

വിരാട് കോലി (ക്യാപ്റ്റന്‍)

കോലിയുടെ മടങ്ങിവരവാണിത്. ഓസീസിനെതിരെ അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം അദ്ദേഹം ടീമില്‍ നിന്ന് വിട്ടുനിന്നിരുന്നു. മടങ്ങിവരവില്‍ മികച്ച ഇന്നിങ്‌സുകളാണ് ആരാധകര്‍ കോലിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

അജിങ്ക്യ രഹാനെ

ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ കോലിയുടെ അഭാവത്തില്‍ ടീം ഇന്ത്യയെ നയിച്ചത് രഹാനെയായിരുന്നു. താരത്തിന് കീഴില്‍ രണ്ട് ടെസ്റ്റുകള്‍ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. ഒരു സെഞ്ചുറിയും രഹാനെ നേടി.

ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍)

രണ്ട് വിക്കറ്റ് കീപ്പര്‍മാരാണ് ടീമിലുള്ളത്. വൃദ്ധിമാന്‍ സാഹയും പന്തും. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു പന്തിന്റേത്. അതുകൊണ്ടുതന്നെ പന്തിന് തന്നെയാണ് അവസരം കൂടുതല്‍. എന്നാല്‍ ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്നിനെ നേരിടുമ്പോള്‍ പന്തിന് പിഴയ്്ക്കാറുണ്ട്. ഈ സാഹചര്യം എങ്ങനെ മറികടക്കുമെന്ന് കണ്ടറിയണം.

ആര്‍ അശ്വിന്‍

പരമ്പരയുടെ ഗതി നിര്‍ണയിക്കാന്‍ പോകുന്ന താരം അശ്വിനായിരിക്കും. ഇന്ത്യയിലെ കുത്തിത്തിരിയുന്ന പിച്ചില്‍ അശ്വിന്റെ പന്തുകള്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരെ അസ്വസ്ഥമാക്കുമെന്ന് ഉറപ്പാണ്.

കുല്‍ദീപ് യാദവ്

ടീമിലെ രണ്ടാം സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമില്‍ ഉള്‍പ്പെടാനാണ് സാധ്യത. നേരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ താരത്തിന് അവസരമൊന്നും ലഭിച്ചിരുന്നില്ല. വാഷിംഗ്ടണ്‍ സുന്ദറാണ് പകരക്കാരനായി കളിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ പിച്ചില്‍ താരത്തിന് അവസരം തെളിഞ്ഞേക്കും.

ജസ്പ്രീത് ബുമ്ര

പേസ് വകുപ്പ് നയിക്കേണ്ട ചുമതല ബുമ്രയ്ക്കായിരിക്കും. ഓസീസിനെതിരായ അവസാന ടെസ്റ്റ് പരിക്ക് കാരണം താരത്തിന് നഷ്ടമായിരുന്നു. ഇന്ത്യയില്‍ താരത്തിന്റെ ആദ്യ ടെസ്റ്റ് പരമ്പരയായിരിക്കുമിത്.

ഇശാന്ത് ശര്‍മ

പരിക്കിന് ശേഷം ടീമിലേക്ക് തിരിച്ചുവരാന് ഒരുങ്ങുകയാണ് ഇശാന്ത്. പരിക്ക് കാരണം താരത്തിന് ഓസ്‌ട്രേലിയന്‍ പര്യടനം നഷ്ടമായിരുന്നു.

മുഹമ്മദ് സിറാജ്

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ തകര്‍പ്പന്‍ പ്രകടനം താരത്തിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പുവരുത്തും. പ്രത്യേകിച്ച് മുഹമ്മദ് ഷമി ടീമില്‍ ഇല്ലാത്ത സാഹചര്യത്തില്‍.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!