ഇന്ത്യന്‍ സ്‌ക്വാഡില്‍ നാല് മാറ്റങ്ങള്‍; ഓസീസിനെതിരെ രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു
First Published Dec 25, 2020, 12:17 PM IST
ഓസ്‌ട്രേലിയക്കെതിരായ നാളെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ നാല് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. നാട്ടിലേക്ക് തിരിച്ച വിരാാട് കോലിക്ക് പകരം അജിന്‍ക്യ രഹാനെ ഇന്ത്യയെ നയിക്കും. ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിലെത്തി. ഗില്‍, സിറാജ് എന്നിവര്‍ക്കിത് ടെസ്റ്റ് അരങ്ങേറ്റമാണ്. എന്നാല്‍ കെ എല്‍ രാഹുലിനെ ടീമിലേക്ക് പരിഗണിച്ചില്ല. ബിസിസിഐ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ടീം പ്രഖ്യാപനം നടത്തിയത്. ടീമിനെ അറിയാം...

മായങ്ക് അഗര്‍വാള്‍
അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ താരം നിരാശപ്പെടുത്തിയെങ്കില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഓപ്പണറായി താരം ക്രീസിലെത്തും.

ശുഭ്മാന്‍ ഗില്‍
യുവതാരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റമാണിത്. മോശം ഫോമില്‍ കളിക്കുന്ന പൃഥ്വി ഷായ്ക്ക് പകരമാണ് ഗില്‍ കളിക്കുക. നേരത്തെ ഏകദിന ക്രിക്കറ്റില്‍ 21കാരന്‍ അരങ്ങേറിയിരുന്നു.
Post your Comments