ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് നാളെ ജീവന്‍മരണപ്പോരാട്ടം, ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുറപ്പ്; സാധ്യതാ ടീം
First Published Nov 28, 2020, 6:29 PM IST
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഇന്ത്യ നാളെ ഇറങ്ങുന്നു. ആദ്യ മത്സരത്തിലേറ്റ വമ്പന്‍ തോല്‍വിയുടെ ഞെട്ടലിലാണ് കോലിപ്പട. ഇനിയൊരു തോല്‍വി പരമ്പര തന്നെ കൈവിടാന്‍ കാരണമാകുമെന്നതിനാല്‍ വിജയം നേടാനുറച്ചാണ് ടീം ഇന്ത്യ ഇറങ്ങുക. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ശിഖര്‍ ധവാന്‍: ഐപിഎല്ലിലെ മിന്നുന്ന ഫോം ആദ്യ ഏകദിനത്തിലും തുടര്‍ന്ന ധവാന്‍ തന്നെയാകും രണ്ടാം ഏകദിനത്തിലും ഇന്ത്യയുടെ പ്രധാന ബാറ്റിംഗ് പ്രതീക്ഷ.

മായങ്ക് അഗര്‍വാള്‍: ആദ്യ ഏകദിനത്തില്‍ മികച്ച തുടക്കമിട്ടെങ്കിലും വലിയൊരു ഇന്നിംഗ്സ് കളിക്കാനായില്ലെങ്കിലും ധവാനൊപ്പം മായങ്ക് അഗര്‍വാള്‍ തന്നെ രണ്ടാം ഏകദിനത്തിലും ഓപ്പണറായി എത്തും.
Post your Comments