ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നാലാം നമ്പറില്‍ കോലിക്ക് പകരക്കാരനാവുക ആരൊക്കെ

First Published 12, Nov 2020, 5:49 PM

സിഡ്നി: ഐപിഎല്‍ ആവേശം കഴിഞ്ഞ് ഇന്ത്യന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിനായാണ്, ഏകദിന, ടി20 പരമ്പരകള്‍ക്കുശേഷം അഡ്ലെയ്ഡില്‍  നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുശേഷം ക്യാപ്റ്റന്‍ വിരാട് കോലി ഭാര്യ അനുഷ്ക ശര്‍മയുടെ പ്രസവത്തിനായി പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങും. ഈ സാഹചര്യത്തില്‍ ടെസ്റ്റില്‍ ആരാവും കോലിക്ക് പകരം നാലാം നമ്പറിലെന്ന ചോദ്യം ഇപ്പോഴെ ഉയര്‍ന്നു കഴിഞ്ഞു. കോലിക്ക് പകരക്കാരാനാവാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

ശുഭ്മാന്‍ ഗില്‍: ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി തിളങ്ങിയ ശുഭ്മാന്‍ ഗില്ലിന്‍റെ ടെസ്റ്റ് ടീമിലെ അരങ്ങേറ്റം ഓസ്ട്രേലിയക്കെതിരെ ആവാന്‍ സാധ്യതകളേറെയാണ്. വിരാട് കോലി മടങ്ങുമ്പോള്‍ നാലാം നമ്പറില്‍ ഗില്ലിന് സാധ്യത കൂട്ടുന്ന പ്രധാന ഘടകം ഗില്ലിന്‍റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനം തന്നെയാണ്. 21 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 73.55 റണ്‍സ് ശരാശരിയില്‍ 2,133 റണ്‍സാണ് ഗില്ലിന്‍റെ നേട്ടം. 268 ആണ് ഗില്ലിന്‍റെ ഉയര്‍ന്ന സ്കോര്‍.

കെ എല്‍ രാഹുല്‍: കോലി മടങ്ങുമ്പോള്‍ രാഹുല്‍ ആ സ്ഥാനത്ത് വരാനുള്ള സാധ്യതയുമുണ്ട്. ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായി മാറിയ രാഹുല്‍ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന കളിക്കാരനാണ്. 2014ല്‍ ഓസ്ട്രേലിയക്കെതിരെ മെല്‍ബണിലായിരുന്നു രാഹുലിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. ഇതുവരെ 60 ടെസ്റ്റ് ഇന്നിംഗ്സുകള്‍ കളിച്ചിട്ടുള്ള രാഹുല്‍ 34.59 ശരാശരിയില്‍ 2006 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഓപ്പണറായിട്ടുള്ള രാഹുല്‍ നാലാം നമ്പറില്‍ ഇതുവരെ ഇറങ്ങിയിട്ടില്ലെങ്കിലും കോലിയുടെ പകരക്കാരനാവാനുള്ളവരുടെ മത്സരത്തില്‍ രാഹുല്‍ മുന്‍നിരയിലുണ്ട്.

രോഹിത് ശര്‍മ: പൃഥ്വി ഷായും മായങ്ക് അഗര്‍വാളും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ കോലിക്ക് പകരക്കാരനായി രോഹിത്തിനെ നാലാം നമ്പറില്‍ പരീക്ഷിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. നിലവില്‍ ടെസ്റ്റ് ഓപ്പണറെന്ന നിലയിലാണ് രോഹിത്തിനെ പരിഗണിക്കുന്നതെങ്കിലും കോലി മടങ്ങുമ്പോള്‍ മധ്യനിരക്ക് കരുത്തുകൂട്ടാന്‍ രോഹിത്തിനെ നാലാം നമ്പറില്‍ പരീക്ഷിച്ചുകൂടെന്നില്ല. അവസാനം കളിച്ച ആറ് ടെസ്റ്റ് ഇന്നിംഗ്സില്‍ രണ്ട് സെഞ്ചുറിയും ഒരു ഡബിള്‍ സെഞ്ചുറിയും രോഹിത് നേടിയിട്ടുണ്ട്.

ഹനുമാ വിഹാരി: ഐപിഎല്ലില്‍ ആരും സ്വന്തമാക്കിയില്ലെങ്കിലും ടെസ്റ്റില്‍ ഇന്ത്യയുടെ വിശ്വസ്തനാണ് ഹനുമാ വിഹാരി. വെസ്റ്റ് ഇന്‍ഡീസിനെതിരെയും ന്യൂസിലന്‍ഡിനെതിരെയും ബാറ്റിംഗില്‍ തിളങ്ങിയ വിഹാരിക്ക് നാലാം നമ്പറില്‍ അവസരം നല്‍കുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. കോലിക്ക് പകരക്കാരാനാവുക എന്നത്  വലിയ വെല്ലുവിളിയാണെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 6,860 റണ്‍സ് നേടിയിട്ടുള്ള വിഹാരിക്ക് അത് അസാധ്യമല്ല.

റിഷഭ് പന്ത്: കെ എല്‍ രാഹുലിന്‍റെ വരവോടെ ഏകദിന, ടി20 ടീമുകളില്‍ സ്ഥാനം നഷ്ടമായ റിഷഭ് പന്തിന് ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ മികച്ച പ്രകടനം അനിവാര്യമാണ്. ഐപിഎല്ലില്‍ നിറം മങ്ങിയ പന്ത്, ഫൈനലില്‍ തിളങ്ങി ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്‍റെ സൂചനകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ തവണ ഓസ്ട്രേലിയയില്‍ പരമ്പര നേടിയ ടീമില്‍ നിര്‍ണായക സാന്നിധ്യമായ പന്തിനെ കോലിക്ക് പകരം നാലാം നമ്പറില്‍ പ്രതിഭ തെളിയിക്കാനുള്ള അവസരമൊരുക്കാനുള്ള സാധ്യതയും മുന്നിലുണ്ട്.

loader