പരമ്പരകളെല്ലാം ഇന്ത്യയ്ക്ക് സ്വന്തം; എങ്കിലും ട്രോളില്‍ നായകനായി സാം കറന്‍

First Published Mar 29, 2021, 11:03 AM IST


ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് പരമ്പരകളെല്ലാം ഇന്ത്യ സ്വന്തമാക്കി. പുറകെ ട്രോളന്മാരും ഇറങ്ങി. ചിലര് ഇന്ത്യയിലെ നായകന്മാരെ കണ്ടെത്തുകയായിരുന്നു. ഭുവി, നടരാജന്‍, രോഹിത്, പന്ത്, അങ്ങനെ ഇന്ത്യന്‍ ടീമില്‍ തങ്ങളുടെ ആരാധനാ കഥാപാത്രത്തിന് വിജയത്തിന്‍റെ ക്രഡിറ്റ് സമ്മാനിക്കാനുള്ള ചില ശ്രമങ്ങളുണ്ടായി. എന്നാല്‍ അതിനൊക്കെ അപ്പുറത്തായിരുന്നു അവസാന ഏകദിനത്തിലെ സാം കറന്‍റെ ബറ്റിങ്ങ് പ്രകടനം. ഇന്ത്യയുടെ പരമ്പര വിജയങ്ങള്‍ക്കുമപ്പുറത്ത് ആ ബാറ്റിങ്ങ് പ്രകടനത്തെ അംഗീകരിച്ച് വരെ ട്രോളന്മാരെത്തി. അഞ്ച് ഓവര്‍ ഇന്ത്യയ്ക്കെതിരെ എറിഞ്ഞ സാമുവല്‍ മാത്യു കറന്‍, 43 റണ്‍സ് വിട്ട് കൊടുത്ത് റിഷഭ് പന്തിന്‍റെ വിക്കറ്റ് എടുത്തു. എട്ടാമനായി സാം ബറ്റിങ്ങിനിറങ്ങുമ്പോള്‍ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷകള്‍ വളരെ കുറവായിരുന്നു. എന്നാല്‍ താന്‍ നേരിട്ട 83 ബന്തുകളില്‍ ഇംഗ്ലണ്ടിന് സാം സമ്മാനിച്ചത് പരമ്പര വിജയമെന്ന പ്രതീക്ഷയായിരുന്നു. 83 പന്തില്‍ 9 ഫോറും 3 സിക്സും പറത്തിയ സാം 95 റണ്‍സൈടുത്തു. ഒടുവില്‍ വിജയം കൈവിട്ട് പോകുന്നത് കണ്ട് ആ 22 - കാരന്‍ ഗ്രൌണ്ടില്‍ തലതാഴ്ത്തിയിരുന്നു. എന്നാല്‍ സാമിന്‍റെ പോരാട്ടം ട്രോളന്മാര്‍ കാണാതെ പോയില്ല. കാണാം ഇന്ത്യയുടെ പരമ്പര വിജയവും ട്രോളും.