സര്‍ക്കാര്‍ ജോലിയുള്ള 8 ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍

First Published May 19, 2020, 2:40 PM IST

മുംബൈ: ഐപിഎല്ലിന്റെ കടന്നുവരവോടെ ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു പ്രഫഷണായി സ്വീകരിക്കുന്ന  യുവാക്കളുടെ എണ്ണം ഏറെയാണ്. ഇന്ത്യന്‍ ടീമിനായി കളിക്കുക എന്നതായിരുന്നു മുമ്പ് ഒരു ക്രിക്കറ്റ് താരത്തിന്റെ ആത്യന്തിക ലക്ഷ്യമെങ്കില്‍ ഇപ്പോള്‍ ഐപിഎല്‍ ടീമില്‍ ഇടം പിടിക്കുക എന്നതായി മാറിയിട്ടുണ്ട്. കൈനിറയെ പണവും പ്രശസ്തിയുമെല്ലാം യുവാക്കളെ ഐപിഎല്ലിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ക്രിക്കറ്റ് ഒരു കരിയറായി കൊണ്ടുപോകുമ്പോഴും ക്രിക്കറ്റിനുശേഷമുള്ള ജീവിതം കൂടി മുന്നില്‍ക്കണ്ട് മുന്നോട്ടുപോകുന്ന ചില താരങ്ങളുമുണ്ട്. അത്തരത്തിലുള്ള ചില ഇന്ത്യന്‍ താരങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.