IPL 2022 : കന്നി ജയത്തിന് കടുത്ത തീരുമാനങ്ങള്‍? ചെന്നൈ-ഹൈദരാബാദ് സാധ്യതാ ഇലവന്‍
ബാറ്റിംഗും ബൗളിംഗും ഒരുപോലെ തലവേദനയായ ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ എന്ത് മാറ്റമുണ്ടാകും?

റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ ഫോം ആശങ്കയാണെങ്കിലും റോബിന്‍ ഉത്തപ്പയ്‌ക്കൊപ്പം ഇന്നും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത.
കഴിഞ്ഞ മത്സരത്തില്‍ ബാറ്റില്‍ നിരാശപ്പെടുത്തിയ മറ്റ് താരങ്ങളായ മൊയീന്‍ അലി, അമ്പാട്ടി റായുഡു എന്നിവര്‍ക്ക് പരിചയസമ്പത്ത് മുന്‍നിര്‍ത്തി വീണ്ടും അവസരം നല്‍കിയേക്കും.
ബാറ്റിംഗില്‍ രവീന്ദ്ര ജഡേജയും തിരിച്ചുവരവ് ലക്ഷ്യമിടുമ്പോള്‍ ശിവം ദുബെയുടെ ഫോമും എം എസ് ധോണിയുടെ ഭേദപ്പെട്ട പ്രകടനവും ടീമിന് ആശ്വാസം.
ഡ്വെയ്‌ന്‍ ബ്രാവോ, ഡ്വെയ്‌ന്‍ പ്രിറ്റോറിയസ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ക്കൊപ്പം തുഷാര്‍ ദേശ്‌പാണ്ഡെ ബൗളിംഗ് നിരയിലെത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ പഞ്ചാബിനെതിരെ നാല് ഓവറില്‍ 52 റണ്‍സ് വഴങ്ങിയ മുകേഷ് ചൗധരി പുറത്താകും.
തുടര്‍ തോല്‍വികളാണെങ്കിലും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ഇറങ്ങിയ സണ്‍റൈസേഴ്‌സ് നിരയില്‍ വലിയ മാറ്റത്തിന് സാധ്യതയില്ല.
റണ്‍ വരള്‍ച്ചയാണെങ്കിലും വാര്‍ണര്‍ പോയതോടെ അഭിഷേക് ശര്‍മ്മ, കെയ്‌ന്‍ വില്യംസണ്‍ ഓപ്പണിംഗ് സഖ്യമല്ലാതെ മറ്റൊരു പോംവഴി സണ്‍റൈസേഴ്‌സിന് മുന്നിലില്ല.
രാഹുല്‍ ത്രിപാഠി ഫോമിലാണെങ്കില്‍ എയ്‌ഡന്‍ മര്‍ക്രാം, നിക്കോളസ് പുരാന്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അബ്‌ദുള്‍ സമദ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം ടീം പ്രതീക്ഷിക്കുന്നു.
ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ബൗളിംഗ് നിരയില്‍ ഉമ്രാന്‍ മാലിക്കും ടി നടരാജനും പേസ് ആക്രമണം തുടരാനാണ് സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!