IPL 2022 : മുംബൈ ഇന്ത്യന്‍സിനെ നേരിടാന്‍ നിര്‍ണായക മാറ്റത്തിന് സഞ്ജു സാംസണ്‍?
നവി മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഇന്ന് സഞ്ജു സാംസണ്‍-രോഹിത് ശര്‍മ്മ (Sanju Samson vs Rohit Sharma) പോരാട്ടമാണ്. മലയാളി താരം തന്നെയായ മുംബൈ പേസര്‍ ബേസില്‍ തമ്പി (Basil Thampi) സഞ്ജുവിന്‍റെ എതിരാളിയായി വരുന്നു എന്ന സവിശേഷതയും മത്സരത്തിനുണ്ട്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വമ്പന്‍ ജയം നേടിയതിന്‍റെ ആത്മവിശ്വാസം രാജസ്ഥാനുണ്ട് (Rajasthan Royals). അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റാണ് മുംബൈയുടെ (Mumbai Indians) വരവ്. സീസണിലെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവന്‍ സാധ്യതകള്‍ പരിശോധിക്കാം.

ശക്തമായ ബാറ്റിംഗ് ബൗളിംഗ് ലൈനപ്പുകളാണ് ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ സവിശേഷത. ഇന്നും ജോസ് ബട്‌ലര്‍-യശസ്വീ ജയ്സ്വാള്‍ സഖ്യം തന്നെയാകും രാജസ്ഥാന്‍റെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.
ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍, ദേവ്‌ദത്ത് പടിക്കല്‍ എന്നിവര്‍ക്കൊപ്പം ഫോമിലുള്ള ഷിമ്രോന്‍ ഹെറ്റ്‌മയുടെ ഹിറ്റിംഗും രാജസ്ഥാന് പ്രതീക്ഷയാണ്. റിയാന്‍ പരാഗിന് വീണ്ടും അവസരം നല്‍കാന്‍ രാജസ്ഥാന്‍ മുതിര്‍ന്നേക്കും.
രവിചന്ദ്ര അശ്വിനൊപ്പം ജിമ്മി നീഷം ഓള്‍റൗണ്ടറായി ഇടംപിടിച്ചേക്കും. നേഥന്‍ കൂള്‍ട്ടര്‍ നൈലിന് ആദ്യ മത്സരത്തില്‍ കാര്യമായ ഇംപാക്‌ടുണ്ടാക്കാന്‍ കഴിയാതെപോയ സാഹചര്യത്തിലാണിത്. മിന്നും ഫോമിലുള്ള യുസ്‌വേന്ദ്ര ചാഹല്‍, ട്രെന്‍ഡ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്‌ണ എന്നിവരില്‍ ടീമിന് സംശയങ്ങളില്ല.
ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ 27 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സറുകളുമായി 55 റണ്‍സെടുത്ത സഞ്ജു സാംസണായിരുന്നു രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍. പടിക്കല്‍ 41ഉം ബട്‌ലര്‍ 35ഉം ഹെറ്റ്‌മെയര്‍ 13 പന്തില്‍ 32ഉം ജയ്സ്വാള്‍ 20ഉം റണ്‍സെടുത്തിരുന്നു.
മികച്ച ബൗളിംഗ് ലൈനപ്പ് രാജസ്ഥാന്‍റെ കരുത്ത് കൂട്ടുന്നു. കഴിഞ്ഞ മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ യുസ്‌വേന്ദ്ര ചാഹല്‍ 22 റണ്‍സിന് മൂന്ന് പേരെ പുറത്താക്കി. പ്രസിദ്ധ് 16 റണ്‍സിനും ട്രെന്‍റ് ബോള്‍ട്ട് 23നും രണ്ട് വീതം വിക്കറ്റ് പിഴുതു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 61 റണ്‍സിന്‍റെ മിന്നും ജയമാണ് രാജസ്ഥാന്‍ നേടിയത്. രാജസ്ഥാന്‍റെ 210 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 149 റണ്‍സെടുക്കാനേയായുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!