മാച്ച് വിന്നര്‍മാരുടെ വന്‍നിര; ഇന്ത്യയുടെ മികച്ച ഏകദിന ഇലവനെ തെരഞ്ഞെടുത്ത് കപില്‍ ദേവ്
First Published Nov 25, 2020, 12:44 PM IST
മുംബൈ: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഏകദിന ഇലവനെ തെരഞ്ഞെടുത്ത് ഇതിഹാസ താരം കപിൽ ദേവ്. എം എസ് ധോണിയാണ് കപിൽ ഇലവനിലെ വിക്കറ്റ് കീപ്പർ. നിരവധി തലമുറകളിലൂടെ കടന്നുപോയ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്റെ ഏറ്റവും മികച്ച പതിനൊന്ന് താരങ്ങളെയാണ് കപിൽ ദേവ് തിരഞ്ഞെടുത്തത്.
1983ൽ ഇന്ത്യയെ ആദ്യമായി ലോകകപ്പ് വിജയത്തിലേക്ക് നയിച്ച നായകനാണ് കപിൽ ദേവ്. ഇതിന് ശേഷം ഇന്ത്യ ലോകകപ്പ് നേടിയത് ധോണിയുടെ നേതൃത്വത്തിലായിരുന്നു. 1983ൽ ലോകകപ്പ് നേടിയ ടീമിലെ ആരും കപിൽ ഇലവനിൽ ഇടംപിടിച്ചില്ല എന്നതം ശ്രദ്ധേയമാണ്.

കപിലിന്‍റെ ടീമില്‍ ഓപ്പണർമാരായി സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറും വിരേന്ദർ സെവാഗും. ദീര്‍ഘകാലം ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യമായിരുന്നു ഇരുവരും.

ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കരിയറില്‍ 463 ഏകദിനങ്ങളില്‍ നിന്ന് 49 സെഞ്ചുറി ഉള്‍പ്പടെ 18426 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അടിച്ചുകൂട്ടിയത്.
Post your Comments