കോലിക്ക് ഐപിഎല്‍ കിരീടം വേണം, വാര്‍ണര്‍ക്ക് വീണ്ടെടുക്കണം; പോരിന് മുമ്പ് ശ്രദ്ധിക്കേണ്ട താരങ്ങള്‍

First Published 21, Sep 2020, 2:45 PM

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വാശിയേറിയ മത്സരത്തിനാണ് ഇന്ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയാവാന്‍ പോവുക. ഐപിഎല്ലില്‍ കന്നി കിരീടം ലക്ഷ്യമിട്ട് വിരാട് കോലിയുടെ നേത്യത്വത്തിള്ളു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്നിറങ്ങും. ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കുന്നത്. രണ്ടാം കിരീടമാണ് ഹൈദരാബാദ് ലക്ഷ്യമിടുന്നത്. താരതമ്യേന ചെറിയ ഗ്രൗണ്ടായ ദുബായില്‍ വലിയ സ്‌കോര്‍ പിറക്കുമെന്നാണ് പ്രവചനം. എന്നാല്‍ ഇന്നലെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തിന് ഉപയോഗിച്ച പിച്ചാണ് ഉപയോഗിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാവും.  മത്സരത്തില്‍ മണിക്കൂറികള്‍ മാത്രം ബാക്കി നില്‍ക്കെ ശ്രദ്ധിക്കേണ്ട താരങ്ങള്‍ ആരോക്കെയെന്ന് നോക്കാം.

വിരാട് കോലി

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിരാട് ക്രിക്കറ്റ് ക്രീസിലേക്ക് തിരിച്ചെത്തുന്നത്. ആര്‍സിബിയുടെ ശക്തി കേന്ദ്രമാണ് കോലി. ടീമിനെ നയിക്കുന്ന കോലിയുടെ ബാറ്റിംഗിലാണ് ആര്‍സിബിയുടെ ഭാവി. ടൂര്‍ണമെന്റില്‍ ഏറ്റവും റണ്‍സ് നേടിയ താരമാണ് കോലി. 5412 റണ്‍സാണ് കോലിയുടെ സമ്പാദ്യം. കോലിയുടെ കരുത്തില്‍ ആര്‍സിബി കന്നി കിരീടം നേടുമെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ പറയുന്നത്.

എബി ഡിവില്ലിയേഴ്‌സ്

ആദ്യ മൂന്ന് സീസണിലും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ (ഇപ്പോഴത്തെ ഡല്‍ഹി കാപിറ്റല്‍) താരമായിരുന്നു ഡിവില്ലയേഴ്‌സ്. 2011ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തി. 154 ഐപിഎല്‍ മത്സരങ്ങള്‍ ഡിവില്ലിയേഴ്സ് കളിച്ചിട്ടുണ്ട്. കോലിക്കൊപ്പം സ്ഥിരത പുലര്‍ത്തുന്ന താരമാണ് ഡിവില്ലിയേഴ്‌സ്. ബാറ്റിങ് പൊസിഷനില്‍ നാലാമനായിട്ടായിരിക്കും എബിഡി ഇറങ്ങുക.

യൂസ്‌വേന്ദ്ര ചാഹല്‍

ഐപിഎല്ലിന്റെ കണ്ടുപിടുത്തമാണ് യൂസ്വേന്ദ്ര ചാഹല്‍. ഇത്തവണ കൂടുതല്‍ വിക്കറ്റ് നേടാന്‍ സാധ്യതയുള്ള ബൗളര്‍മാരുടെ പട്ടികയില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കുന്ന ചാഹലുമുണ്ട്. യുഎഇയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകള്‍ ചാഹലിന്റെ സഹായത്തിനെത്തും. അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് ചാഹല്‍ വീഴ്ത്തിയത്. 84 ഐപിഎല്ലില്‍ നിന്ന് 100 വിക്കറ്റാണ് ഇതുവരെ വീഴ്ത്തിയത്. 25ന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ദേവ്ദത്ത് പടിക്കല്‍

ആദ്യമായിട്ടാണ് ദേവ്ദത്ത് പടിക്കല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെത്തുന്നത്. ആഭ്യന്തര സീസണില്‍ തകപ്പന്‍ പ്രകടനമായിരുന്നു ദേവ്ദത്തിന്റേത്. ഇന്ന് ആരോണ്‍ ഫിഞ്ചിനൊപ്പം ഇരുപതുകാരന്‍ ഓപ്പറായേക്കും. മലയാളിയായ ദേവ്ദത്ത് ആഭ്യന്തര സീസണില്‍ കര്‍ണാടകയ്ക്ക് വേണ്ടിയാണ് കളിച്ചിരുന്നത്. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ ടോപ് സ്‌കോററായിരുന്നു ദേവ്ദത്ത്. രണ്ട് സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 609 റണ്‍സാണ് താരം നേടിയത്. മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ജനിച്ച ദേവ്ദത്ത് 11 വയസ് വരെ ഹൈദരാബാദിലായിരുന്നു. പിന്നീട് ബംഗളുരുവിലേക്ക് താമസം മാറുകയായിരുന്നു.

ആരോണ്‍ ഫിഞ്ച്

ആദ്യമായിട്ടല്ല ആരോണ്‍ ഫിഞ്ച് ഐപിഎല്ലിനെത്തുന്നത്. മുമ്പ് രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോഴത്തെ ഡല്‍ഹി കാപിറ്റല്‍), പൂനെ വാരിയേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവര്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഇത്തവണ ആര്‍സിബിയുടെ ഓപ്പണറായിരിക്കും ഫിഞ്ച്. അടുത്തിടെ നടന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ഫിഞ്ച് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ഭുവനേശ്വര്‍ കുമാര്‍

യുഎഇയില്‍ മികച്ച റെക്കോഡാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ ഭുവനേശ്വര്‍ കുമാറിന്. 15 ശരാശരിയില്‍ യുഎഇയിലെ അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഭുവിക്ക് എട്ടു വിക്കറ്റുകള്‍ ലഭിച്ചു. സീസണില്‍ ഒന്നാകെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍മാരില്‍ മൂന്നാമനായിരുന്നു ഭുവി. 14 മല്‍സരങ്ങളില്‍ നിന്നും ഭുവിക്കു 20 വിക്കറ്റുകള്‍ ലഭിച്ചിരുന്നു. ഐപിഎല്‍ ചരിത്രമെടുത്താല്‍ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരില്‍ ആറാംസ്ഥാനത്തു ഭുവിയുണ്ട്. 133 വിക്കറ്റുകളാണ് പേസറുടെ സമ്പാദ്യം.

ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാണ് വാര്‍ണര്‍. അവസാന സീസണിലും 500ന് മുകളില്‍ റണ്‍സ് നേടി. സ്പിന്നിനെതിരെ കളിക്കാനുള്ള വാര്‍ണറുടെ കഴിവ് അദ്ദേഹത്തിന് ഗുണം ചെയ്യും. ഓസീസിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാനായ വാര്‍ണര്‍ ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 17 തവണ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി. പുരസ്‌കാരം നേടിയ 17 ഇന്നിങ്സുകളില്‍ മൂന്നു സെഞ്ചുറികളും 14 ഫിഫ്റ്റികളും വാര്‍ണര്‍ നേടി.

കെയ്ന്‍ വില്യംസണ്‍

2018, 2019 സീസണിലാണ് കെയ്ന്‍ വില്യംസണ്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഡേവിഡ് വാര്‍ണര്‍ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ പുതിയ ക്യാപ്റ്റനായി വില്യംസണിനെ പ്രഖ്യാപിച്ചു. 2018ല്‍ ടീമിനെ ഫൈനലിലെത്തിക്കാനും വില്യംസണിനായി. എന്നാല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം എലിമിനേറ്ററിലാണ് ടീം പുറത്തായത്. ടി20 ക്രിക്കറ്റിന് യോജിച്ച താരമല്ലെങ്കില്‍ പോലും ടീം തകര്‍ച്ചയെ നേരിടുമ്പോഴെല്ലാം കരുത്താവാറുണ്ട് കിവീസ് ക്യാപ്റ്റന്‍.

മുഹമ്മദ് നബി

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ റണ്ണറപ്പുകളായ സെന്റ് ലൂസിയ സൗക്‌സിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച ബൗളറാണ് അഫ്ഗാന്റെ മുഹമ്മദ് നബി. 5.1 ഇക്കോണമിയില്‍ 12 വിക്കറ്റുകളാണ് ടൂര്‍ണമെന്റില്‍ നബി വീഴ്ത്തിയത്. സണ്‍റൈസേഴ്‌സ് നിരയില്‍ ബാറ്റിങ്ങിലും കരുത്താവും മുഹമ്മദ് നബി. ഈ ഓള്‍റൗണ്ട് പ്രകടനത്തിലാണ് സണ്‍റൈസേഴ്‌സിന്റെ പ്രതീക്ഷ. റാഷിദ് ഖാനൊപ്പം മുഹമ്മദ് നബിയും പന്തെറിയാനെത്തിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.

റാഷിദ് ഖാന്‍

സണ്‍റൈസേഴ്‌സ് താരമായ റാഷിദ് ഖാന് യുഎഇയിലെ പിച്ചുകളില്‍ ടീമിനായി അത്ഭുതങ്ങള്‍ കാട്ടാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്ലോ പിച്ചുകളില്‍ റാഷിദ് ഏറെ അപകടകാരിയാവും. കരീബിയന്‍ പ്രീമിയര്‍ ലീഗിലും തകര്‍പ്പന്‍ റാഷിദ് ഖാന്റേത്. ബാറ്റുകൊണ്ടും അത്ഭുതങ്ങള്‍ കാണിക്കാന്‍ കെല്‍പ്പുള്ള റാഷിദ് ഹൈദരാബാദിന്റെ വാലറ്റത്ത് കരുത്താവും.

loader