ഒരു മാറ്റവുമില്ല, വീണ്ടും മുട്ട; ഓസീസിനെതിരെ പൂജ്യത്തിന് പുറത്തായ പൃഥ്വി ഷായെ ചവിട്ടികൂട്ടി ട്രോളര്‍മാര്‍
First Published Dec 17, 2020, 9:06 PM IST
ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ നിരാശ സമ്മാനിച്ചത് യുവതാരം പൃഥ്വി ഷാ ആയിരിക്കും. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ താരം മടങ്ങുകയായിരുന്നു. ഒരു റണ്‍സ് പോലും താരത്തിന് കൂട്ടിച്ചേര്‍ക്കാനായില്ല. ഇക്കഴിഞ്ഞ ഐപിഎല്‍ മുതല്‍ താരം ഫോമിലല്ല. നിരന്തരം ചെറിയ സ്‌കോറിന് പുറത്തായ താരത്തിനെതിരെ ഒരുപാട് വിമര്‍ശനങ്ങളും ഉയര്‍ന്നു. വളരെയധികം പ്രതീക്ഷകള്‍ നല്‍കി ക്രിക്കറ്റിലേക്ക് വന്ന താരമാണ് പൃഥ്വി. അരങ്ങേറ്റ സമയത്ത് ആ പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ പിന്നീടങ്ങോട്ട് താരത്തിന്റെ വളര്‍ച്ച പിറകോട്ടായിരുന്നു. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളില്‍ താരം മോശം പ്രകടനമാണ് പുറത്തെടുത്തത്. എന്നിട്ടും കെ എല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും മുകളില്‍ പൃഥ്വിക്ക് അവസരം നല്‍കി. എന്നാല്‍ സ്റ്റാര്‍ക്കിന് മുന്നില്‍ വിക്കറ്റ് തെറിച്ചതോടെ താരത്തിനെതിരെ ട്രോളുകളും നിറഞ്ഞു. ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ചില ട്രോളുകള്‍ കാണാം.
Today's Poll
എത്ര ആളുകളോടൊപ്പം കളിക്കാന്‍ നിങ്ങള്‍ താല്പര്യപ്പെടുന്നു?
Post your Comments