രോഹിത്, രഹാനെ, പൂജാര..! സിഡ്‌നിയില്‍ താരങ്ങളെ കാത്ത് തകര്‍പ്പന്‍ നേട്ടങ്ങള്‍

First Published Jan 5, 2021, 3:10 PM IST

ഓസ്‌ട്രേലിയ- ഇന്ത്യ മൂന്നാം ടെസ്റ്റ് വ്യാഴാഴ്ച്ച ആരംഭിക്കാനിരിക്കെ ഇരുടീമിലേയും താരങ്ങളെ കാത്ത് ചില നാഴികക്കല്ലുകള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, ഉപനായകന്‍ രോഹിത് ശര്‍മ, മധ്യനിരയുടെ കരുത്ത് ചേതേശ്വര്‍ പൂജാര, ഓസീസ് താരങ്ങങ്ങളായ നഥാന്‍ ലിയോണ്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് സുപ്രധാനങ്ങള്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനിരിക്കുന്നത്.

അജിന്‍ക്യ രഹാനെ

സിഡ്‌നില്‍ ഒരു സെഞ്ചുറി നേടിയാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്ക മുന്‍താരം വിരേന്ദര്‍ സെവാഗിനൊപ്പമെത്താം. ഈ ഗ്രൗണ്ടില്‍ മൂന്ന് സെഞ്ചുറികളാണ് സെവാഗ് നേടിയത്. രഹാനെയുടെ അക്കൗണ്ടില്‍ സിഡ്‌നിയില്‍ മാത്രം ഇതുവരെ രണ്ട് സെഞ്ചുറികളുണ്ട്. ഓസീസിനെതിരെ 15 മത്സരത്തില്‍ നിന്ന് 40.12 ശരാശരിയില്‍ 1003 റണ്‍സാണ് രഹാനെ നേടിയത്. 22 ടെസ്റ്റ് കളിച്ച സെവാഗ് 41.38 ശരാശരിയില്‍ 1738 റണ്‍സും സ്വന്തമാക്കി.

രോഹിത് ശര്‍മ

പരിക്ക് മാറി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ഉപനായകന്‍ രോഹിത് ശര്‍മയെ കാത്തും ഒരു റെക്കോഡിരിക്കുന്നുണ്ട്. സിക്‌സ് കൂടി നേടിയാല്‍ ഓസീസിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സിക്‌സുകള്‍ തികയ്ക്കുന്ന താരമാവും രോഹിത്. എല്ലാ ഫോര്‍മാറ്റിലുമായി ഓസീസിനെതിരെ 64 മത്സരങ്ങളില്‍ നിന്ന്  99 സിക്സാണ് രോഹിത് നേടിയത്. 63 സിക്സ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

ചേതേശ്വര്‍ പൂജാര

പരമ്പരയില്‍ മോശം ഫോമിലാണ് ചേതേശ്വര്‍ പൂജാര. എന്നാല്‍ 97 റണ്‍സ് കൂടി നേടിയാല്‍ താരത്തിന് ടെസ്റ്റ് ക്രിക്കറ്റില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കാം. അങ്ങനെയെങ്കില്‍ 6000 പിന്നിടുന്ന 11-ാമത്തെ ഇന്ത്യന്‍ താരമാവും പൂജാര. സിഡ്‌നിയില്‍ മികച്ച റെക്കോഡുള്ള പൂജാര അടുത്ത ടെസ്റ്റില്‍ തന്നെ നേട്ടം സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍. വേഗത്തില്‍ ഇത്രയും റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാവും അദ്ദേഹം. നിലവില്‍ 132 ഇന്നിങ്സില്‍ നിന്ന് 5903 റണ്‍സാണ് പുജാരയ്ക്കുള്ളത്. സുനില്‍ ഗവാസ്‌കര്‍ (117), വിരാട് കോലി (119),സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (120), വിരേന്ദര്‍ സെവാഗ് (123), രാഹുല്‍ ദ്രാവിഡ് (125) എന്നിവരാണ് മുന്നില്‍.

ഡേവിഡ് വാര്‍ണര്‍

സിഡ്‌നിയില്‍ സെഞ്ചുറിയുടെ കാര്യത്തില്‍ വാര്‍ണര്‍ക്ക് മുന്‍ ഓസീസ് താരങ്ങളായ ഗ്രേഗ് ചാപ്പല്‍, ഡേവിഡ് ബൂണ്‍ എന്നിവരെ മറികടക്കാനുള്ള അവസരമുണ്ട്. ഇവിടെ നാല് സെഞ്ചുറികളാണ് വാര്‍ണര്‍ നേടിയത്. ഒന്നുകൂടി പൂര്‍ത്തിയാക്കിയാല്‍ മേല്‍പറഞ്ഞ മുന്‍ താരങ്ങളെ മറികടക്കാനാവും. സിഡ്‌നിയില്‍ മികച്ച റെക്കോഡാണ് വാര്‍ണര്‍ക്ക്. എട്ട് മത്സരങ്ങളില്‍ 66.54 ശരാശരിയില്‍ 732 റണ്‍സാണ് വാര്‍ണര്‍ നേടിയത്. സിഡ്‌നിയില്‍ അവസാനം കളിച്ച ആറ് ഇന്നിങ്‌സില്‍ നിന്ന് മൂന്ന് സെഞ്ചുറിയും വാര്‍ണര്‍ നേടി.

നതാന്‍ ലിയോണ്‍

ടെസ്റ്റില്‍ 400 വിക്കറ്റുകളെന്ന സ്വപ്‌ന നേട്ടത്തിനരികെയാണ് സ്പിന്നറായ ലിയോണ്‍. ആറ് വിക്കറ്റ് കൂടി നേടിയാല്‍ 400 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടത്തിലെത്താം. 98 മത്സരങ്ങളില്‍ നിന്ന് 394 വിക്കറ്റാണ് താരം നേടിയത്. ഷെയ്ന്‍ വോണ്‍ (708),ഗ്ലെന്‍ മഗ്രാത്ത് (563) എന്നിവര്‍ക്ക് ശേഷം 400 ടെസ്റ്റ് വിക്കറ്റ് നേടുന്ന ഓസീസ് ബൗളറെന്ന നേട്ടമാണ് ലിയോണിനെ കാത്തിരിക്കുന്നത്.