- Home
- Sports
- Cricket
- ഏറ്റവും മികച്ച അഞ്ച് ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ സച്ചിനെ അഞ്ചാമതാക്കി വസീം അക്രം
ഏറ്റവും മികച്ച അഞ്ച് ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ സച്ചിനെ അഞ്ചാമതാക്കി വസീം അക്രം
കറാച്ചി: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റ്സ്മാന്‍മാരെ തെരഞ്ഞെടുത്ത് പാക്കിസ്ഥാന്‍ ബൗളിംഗ് ഇതിഹാസം വസീം അക്രം. ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അക്രത്തിന്റെ പട്ടികയില്‍ ഇന്‍സമാമം ഉള്‍ ഹഖിനും പിന്നില്‍ അഞ്ചാമതാണ്.

വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിനെയാണ് അക്രം ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായി തെരഞ്ഞെടുത്തത്. സാങ്കേതികത്തിവിലും കളിയിലുണ്ടാക്കുന്ന പ്രഭാവത്തിലും റിച്ചാര്‍ഡ്സിനെ വെല്ലാന്‍ മറ്റൊരു താരമില്ലെന്ന് അക്രം പറഞ്ഞു. ക്ലാസ് ബാറ്റ്സ്മാനാണ് റിച്ചാര്‍ഡ്സെന്നും അക്രം പറയുന്നു.

ന്യൂസിലന്‍ഡ‍് മുന്‍ നായകന്‍ മാര്‍ട്ടിന്‍ ക്രോ ആണ് അക്രത്തിന്റെ പട്ടികയിലെ രണ്ടാമന്‍. റിവേഴ്സ് സ്വിംഗ് എങ്ങനെ നേരിടണമെന്ന് ക്രിക്കറ്റ് ലോകത്തിന് ഒരു പിടിയുമില്ലാതിരുന്ന കാലത്താണ് ക്രോ ഞങ്ങള്‍ക്കെതിരെ കളിച്ചത്. ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സര പരമ്പരയില്‍ വഖാര്‍ 30 വിക്കറ്റെടുത്തപ്പോള്‍ ഞാന്‍ 16 വിക്കറ്റെടുത്തു. പക്ഷെ ആ പരമ്പരയില്‍ രണ്ട് സെഞ്ചുറികളുമായി ക്രോ തല ഉയര്‍ത്തി നിന്നു.

ബ്രയാന്‍ ലാറയാണ് മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ മൂന്നാമത്. പന്തെറിയാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റ്സ്മാനാണ് ലാറ. ക്രീസില്‍ ഒരിക്കലും ഉറച്ചുനില്‍ക്കാത്ത ലാറ ബാറ്റുകൊണ്ട് ഏത് ദിശയിലാണ് ചലിക്കുകയെന്ന് പ്രവചിക്കാനാവില്ല. അതുകൊണ്ടുതന്നെ ലാറക്കെതിരെ പന്തെറിയുക എളുപ്പമായിരുന്നില്ല.

പാക് ടീമിലെ സഹതാരമായിരുന്ന ഇന്‍സമാം ഉള്‍ ഹഖാണ് അക്രത്തിന്റെ പട്ടികയിലെ നാലാമന്‍. ഇന്‍സമാമിനെതിരെ അധികം പന്തെറിയേണ്ടിവന്നിട്ടില്ലാത്തതിനാല്‍ ബൗളറെന്ന നിലയില്‍ അദ്ദേഹത്തെ വിലയിരുത്താന്‍ കഴിയാത്തതിനാലാണ് നാലാം സ്ഥാനത്ത് ഇന്‍സമാമിനെ തെരഞ്ഞെടുത്തതെന്ന് അക്രം പറഞ്ഞു.

ഇന്‍സമാമിനുംശേഷമാണ് സച്ചിന് അക്രത്തിന്റെ പട്ടികയില്‍ സ്ഥാനം. ഇതിന് അക്രം പറയുന്ന ന്യായീകരണം, പതിനാറാം വയസില്‍ സച്ചിനെതിരെ പന്തെറിഞ്ഞശേഷം അദ്ദേഹത്തിന്റെ കരിയറിലെ സുവര്‍ണഘട്ടത്തില്‍ ഒരിക്കലും സച്ചിനെതിരെ പന്തെറിഞ്ഞിട്ടില്ല എന്നതാണ്. 1989നുശേഷം 1999ലാണ് സച്ചിനെതിരെ ടെസ്റ്റില്‍ പന്തെറിയുന്നത്. അതിനാല്‍ തന്നെ ഒരു ബൗളറെന്ന നിലയില്‍ സച്ചിനിലെ ബാറ്റ്സ്മാനെ വിലയിരുത്താന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അക്രം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!