- Home
- Sports
- Cricket
- ആരൊക്കെ സ്ഥാനമുറപ്പിക്കും, തിരിച്ചെത്തും; ചെന്നൈ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് വസീം ജാഫര്‍
ആരൊക്കെ സ്ഥാനമുറപ്പിക്കും, തിരിച്ചെത്തും; ചെന്നൈ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് വസീം ജാഫര്‍
ചെന്നൈ: ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ നാല് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഐതിഹാസിക ജയം നേടിയ ശേഷമാണ് ഇന്ത്യന്‍ ടീം പരമ്പരക്കായി തയ്യാറെടുക്കുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ അഞ്ചാം തിയതി ആദ്യ ഇംഗ്ലീഷ് പരീക്ഷയ്‌ക്ക് തുടക്കമാകുമ്പോള്‍ ആരൊക്കെയാവും പ്ലേയിംഗ് ഇലവനില്‍. നായകന്‍ വിരാട് കോലിയും പേസര്‍ ഇശാന്ത് ശര്‍മ്മയും മടങ്ങിയെത്തുമ്പോള്‍ ഇന്ത്യന്‍ മാനേജ്‌മെന്‍റ് വലിയ അത്ഭുതം കാട്ടുമോ ഇലവനില്‍. മുന്‍ ഓപ്പണര്‍ വസീം ജാഫര്‍ ചെന്നൈ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ചിരിക്കുകയാണ്.

രോഹിത് ശര്‍മ്മ- ഓസ്‌ട്രേലിയയില്‍ ടീം ഇന്ത്യയുടെ ഓപ്പണറായിരുന്ന രോഹിത് ശര്‍മ്മ സ്ഥാനം നിലനിര്‍ത്തും എന്നാണ് ജാഫറിന്‍റെ നിരീക്ഷണം.ഓസ്‌ട്രേലിയയിലെ സമ്പാദ്യം രണ്ട് മത്സരങ്ങളില്‍ 129 റണ്‍സ്.

ശുഭ്‌മാന്‍ ഗില്‍- ഓസ്‌ട്രേലിയയില്‍ അരങ്ങേറിയ ശേഷം പുറത്തെടുത്ത പ്രകടനം മാത്രം മതി ടീം ഇന്ത്യയുടെ തലപ്പത്ത് ഗില്ലിന് സ്ഥാനമുറപ്പിക്കാന്‍. ഓസീസ് പേസാക്രമണത്തെ ചെറുത്ത് അവരുടെ മണ്ണില്‍ മൂന്ന് ടെസ്റ്റില്‍ 259 റണ്‍സ് നേടിയിരുന്നു 21കാരനായ താരം.

ചേതേശ്വര്‍ പൂജാര- മൂന്നാം നമ്പറില്‍ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യക്ക് പൂജാരയല്ലാതെ മറ്റൊരു ആശ്രയമില്ല. ഓസ്‌ട്രേലിയയില്‍ നാല് മത്സരങ്ങളില്‍ 271 റണ്‍സ് മാത്രമേ നേടിയുള്ളുവെങ്കിലും നിര്‍ണായക പ്രതിരോധങ്ങളുമായി ഇന്ത്യയുടെ പരമ്പര ജയത്തില്‍ വന്‍മതിലായി.

വിരാട് കോലി- ഓസ്‌ട്രേലിയയില്‍ നിന്ന് പാതിവഴിയില്‍ നാട്ടിലേക്ക് മടങ്ങിയ കോലി മടങ്ങിവരവിനാണ് തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കരുത്ത് കൂട്ടുന്നത് 27 സെഞ്ചുറികളടക്കം 53.42 ശരാശരിയില്‍ 7318 ടെസ്റ്റ് റണ്‍സ് നേടിയിട്ടുള്ള കോലിയുടെ സാന്നിധ്യം തന്നെ.

അജിങ്ക്യ രഹാനെ- ഓസ്‌ട്രേലിയയില്‍ നിന്ന് പരമ്പരയുമായി നാട്ടിലെത്തി ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ ടീമിലുള്ള ഒരു മാറ്റം രഹാനെയുടെ തലയില്‍ നായകന്‍റെ തൊപ്പിയില്ല എന്നതാണ്. എന്നാല്‍ ഓസ്‌ട്രേലിയ-ഇന്ത്യ പരമ്പരയില്‍ സെഞ്ചുറി നേടിയ മൂന്ന് താരങ്ങളില്‍ ഒരാളായ രഹാനെയില്ലാത്ത മധ്യനിര ഇന്ത്യക്ക് ചിന്തിക്കാനേ കഴിയില്ല.

റിഷഭ് പന്ത്- ഗാബയിലെ ഹീറോയിസം(138 പന്തില്‍ 89) മാത്രം മതി പ്ലേയിംഗ് ഇലവനില്‍ കണ്ണുംപൂട്ടി റിഷഭിന് സ്ഥാനം നല്‍കാന്‍ ഇന്ത്യന്‍ ടീമിനെ പ്രേരിപ്പിക്കാന്‍. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം പന്താണ്. മൂന്ന് മത്സരങ്ങളില്‍ 274 റണ്‍സ്.

അക്ഷര്‍ പട്ടേല്‍- രവീന്ദ്ര ജഡേജയുടെ അസാന്നിധ്യത്തില്‍ അക്ഷര്‍ പട്ടേലിന് ഇന്ത്യ അവസരം നല്‍കും എന്ന് തറപ്പിച്ച് പറയുന്നു ജാഫര്‍. നാട്ടില്‍ നടക്കുന്ന പരമ്പരയായതിനാല്‍ സ്‌പിന്‍ കരുത്തും ഓള്‍റൗണ്ട് സാധ്യതയും പരിഗണിച്ചാണ് അക്ഷറിനെ ടീം ഇന്ത്യ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. ഇതുവരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചിട്ടില്ല താരം.

ആര്‍ അശ്വിന്‍- ചെന്നൈ ടെസ്റ്റില്‍ ഇന്ത്യന്‍ സ്‌പിന്‍ യൂണിറ്റിനെ നയിക്കുക ആര്‍ അശ്വിനായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല.അശ്വിന്‍റെ ഹോം ഗ്രൗണ്ട് കൂടിയാണ് ചെപ്പോക്ക്. ഓസ്‌ട്രേലിയയില്‍ മൂന്ന് മത്സരങ്ങളില്‍ 12 വിക്കറ്റ് വീഴ്‌ത്തിയിരുന്നു. സിഡ്‌നി ടെസ്റ്റ് സമനിലയായപ്പോള്‍ ബാറ്റിംഗും നിര്‍ണായകമായി.

കുല്‍ദീപ്/താക്കൂര്‍- സ്‌പിന്നര്‍ കുല്‍ദീപ് യാദവിനും പേസര്‍ ഷാര്‍ദുല്‍ താക്കൂറിനുമിടയില്‍ ടോസ് വേണമെന്ന് പറയുന്നു ജാഫര്‍. കുല്‍ദീപിന്ഓസ്‌ട്രേലിയയില്‍ അവസരം ലഭിക്കാതിരുന്നപ്പോള്‍ കളിച്ച ഏക ടെസ്റ്റില്‍ ഏഴ് വിക്കറ്റ് നേടിയിരുന്നു താക്കൂര്‍.

ഇശാന്ത്/സിറാജ്- ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റം തകര്‍പ്പനാക്കിയ താരമാണ് പേസര്‍ മുഹമ്മദ് സിറാജ്. മൂന്ന് മത്സരങ്ങളില്‍ ഒരു അഞ്ച് വിക്കറ്റ് നേട്ടമടക്കം 13 പേരെ സിറാജ് മടക്കിയിരുന്നു. എന്നാല്‍ പരിചയസമ്പന്നനായ ഇശാന്ത് ശര്‍മ്മ മടങ്ങിയെത്തുന്നതോടെ സിറാജിന് സ്ഥാനം നിലനിര്‍ത്താന്‍ പോരാട്ടം മുറുകും.

ജസ്‌പ്രീത് ബുമ്ര- പരിക്കില്‍ നിന്ന് മടങ്ങിവരവിന് തയ്യാറെടുക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ബുമ്രയും. ഗാബ ടെസ്റ്റില്‍ കളിക്കാതിരുന്ന താരംചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ ഇറങ്ങുമെന്ന വസീം ജാഫറിന്‍റെ നിരീക്ഷണം ശരിവയ്‌ക്കാം. ഓസ്‌ട്രേലിയയില്‍ മൂന്ന് മത്സരങ്ങളില്‍ 11 വിക്കറ്റാണ് നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!