- Home
- News
- Crime News
- വൈദിക പഠനം ഉപേക്ഷിച്ച് കമ്പത്ത് ഹോട്ടൽ ജോലി; ലോക്ക്ഡൗണിൽ നാട്ടിലെത്തി, ദിവസങ്ങളുടെ മുന്നൊരുക്കത്തില്‍ ക്രൂരത
വൈദിക പഠനം ഉപേക്ഷിച്ച് കമ്പത്ത് ഹോട്ടൽ ജോലി; ലോക്ക്ഡൗണിൽ നാട്ടിലെത്തി, ദിവസങ്ങളുടെ മുന്നൊരുക്കത്തില്‍ ക്രൂരത
പതിനാറുകാരിയെ ഐസ്ക്രീമില്‍ വിഷം കലര്‍ത്തി സഹോദരൻ കൊലപ്പെടുത്തിയതിന്‍റെ ഞെട്ടലിലാണ് കേരളം. കാസർകോട് ബളാലിൽ ആഗസ്റ്റ് അഞ്ചിന് മരിച്ച ആനി ബെന്നിയുടെ കൊലപാതകത്തിലെ ചുരുളഴിയുമ്പോൾ സഹോദരന്‍ ആല്‍ബിന്‍റെ ക്രൂരതയുടെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. ജൂലൈ 29ന് എലിവിഷം വാങ്ങി. 30ന് വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിയിരുന്നു. അന്ന് ആൽബിൻ ഉൾപ്പെടെ എല്ലാവരും ഐസ്ക്രീം കഴിച്ചു. എന്നാൽ പിന്നീട് വീട്ടിൽ ആരുമില്ലാതിരുന്ന തക്കം നോക്കി ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ബാക്കി ഐസ്ക്രീമിൽ വലിയ അളവിൽ എലിവിഷം കലർത്തി. അന്ന് ആൽബിന‍്റെ അച്ഛൻ ബെന്നിയും സഹോദരി ആനിയും ധാരാളം ഐസ്ക്രീം കഴിച്ചു. ഐസ്ക്രീം ഇഷ്ടമില്ലാതിരുന്ന അമ്മക്ക് ആൽബിൻ നിർബന്ധിച്ച് ഐസ്ക്രീം നൽകി. തൊണ്ടവേദനയാണെന്ന് പറഞ്ഞ് ആൽബിൻ ഐസ്ക്രീം കഴിച്ചില്ല. പിന്നീട് സഹോദരിയും അച്ഛനുമെല്ലാം ഗുരുതരാവസ്ഥയിലാകുമ്പോഴും ആശുപത്രിയിലേക്ക് മാറ്റുമ്പോഴുമെല്ലാം ആൽബിൻ കൂടെയുണ്ടായിരുന്നു. സഹോദരി ആനിയുടെ മരണാനന്തര ചടങ്ങിലും ഒരു കൂസലുമില്ലാതെ പങ്കെടുത്തു. ആൽബിന്‍റെ അച്ഛൻ ബെന്നി ഇരുവൃക്കകളും തകരാറിലായി അതീവ ഗുരുതരാവസ്ഥയിൽ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുറഞ്ഞ അളവിൽ ഐസ്ക്രീം കഴിച്ചതിനാൽ അമ്മക്ക് ഗുരുതര പ്രശ്നങ്ങളില്ല. ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആൽബിന് ഒരു സഹോദരൻ കൂടിയുണ്ട്. ഇയാൾ വൈദികനാകൻ സെമിനാരിയിൽ പഠിക്കുകയാണ്. വൈദിക പഠനത്തിനായി ആൽബിൻ നേരത്തെ പോയിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചു. തമിഴ്നാട്ടിലെ കമ്പത്ത് ഹോട്ടൽ ജീവനക്കാരനായിരുന്ന ആൽബിൻ ലോക്ക്ഡൗണിനെത്തുടർന്നാണ് നാട്ടിലെത്തിയത്. പിന്നീടായിരുന്നു ക്രൂരതയുടെ തയ്യാറെടുപ്പ്.

പതിനാറുകാരിയെ ഐസ്ക്രീമില്‍ വിഷം കലര്‍ത്തി സഹോദരൻ കൊലപ്പെടുത്തിയതിന്‍റെ ഞെട്ടലിലാണ് കേരളം. കാസർകോട് ബളാലിൽ ആഗസ്റ്റ് അഞ്ചിന് മരിച്ച ആനി ബെന്നിയുടെ കൊലപാതകത്തിലെ ചുരുളഴിയുമ്പോൾ സഹോദരന്‍ ആല്‍ബിന്‍റെ ക്രൂരതയുടെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്.

ആൽബിൻ നേരത്തെയും കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. കോഴിക്കറിയിൽ വിഷം കലർത്തിയായിരുന്നു ആദ്യ ശ്രമം. എന്നാൽ വിഷത്തിന്‍റെ അളവ് കുറവായതിനാൽ ശ്രമം പാളി

പിന്നീട് വെബ് സൈറ്റുകളിൽ വിഷങ്ങളെക്കുറിച്ച് വിവരങ്ങൾ അന്വേഷിച്ച് പഠിച്ച ശേഷമാണ് എലിവിഷമുപയോഗിച്ച് കൊല നടത്തിയത്

രഹസ്യബന്ധത്തിന് കുടുംബം തടസമാകുമെന്നതിനാലും സ്വത്ത് തട്ടിയെടുക്കാനുമായാണ് ആൽബിൻ ക്രൂരത നടത്തിയത്. കുടുംബത്തെ മൊത്തം കൊലപ്പെടുത്താനായിരുന്നു ലക്ഷ്യമിട്ടത്. വിഷം കലര്‍ത്തിയ ഐസ്ക്രീം എല്ലാവർക്കും നല്‍കിയ ആല്‍ബിൻ അത് കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു

ഐസ്ക്രീം കഴിച്ച അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഛര്‍ദ്ദിയും വയറിളക്കവും കലശലായതോടെയാണ് ആനിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആനിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും നിലഗുരുതരമാകുകയുമായിരുന്നു

ആഗസ്റ്റ് അഞ്ചിന് ആനി ബെന്നി മരിച്ചു. മൂവരും കഴിച്ച ഐസ്ക്രീമിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. സഹോദരന് ആൽബിനും തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി പറഞ്ഞെങ്കിലും മെഡിക്കൽ പരിശോധനയിൽ ഇയാള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതാണ് കേസിൽ നിര്‍ണായകമായത്

വിഷം കലര്‍ത്തിയ ഐസ്ക്രീം കഴിച്ച് മരിച്ച അനിയത്തിയുടെ മരണാനന്തര ചടങ്ങിലും ആൽബിൽ പങ്കെടുത്തു. ഗുരുതരാവസ്ഥയിൽ കഴിയുന്ന അച്ഛനെ ആശുപത്രിയിലും സന്ദർശിച്ചു

പൊലീസിന് തന്നിൽ സംശയമുണ്ടാകാതിരിക്കാനുള്ള എല്ലാ ശ്രമവും ആൽബിൻ നടത്തിയിരുന്നു

കുടുബംത്തിലെ ഒരാള്‍ക്ക് മാത്രം ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നത് ഡോക്ടര്‍മാരിൽ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് പൊലീസ് ആൽബിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. അച്ഛൻ ബെന്നിയുടെ നില അതീവഗുരുതരമാണ്.

ആൽബിന് ഒരു സഹോദരൻ കൂടിയുണ്ട്. ഇയാൾ വൈദികനാകൻ സെമിനാരിയിൽ പഠിക്കുകയാണ്. വൈദിക പഠനത്തിനായി ആൽബിൻ നേരത്തെ പോയിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചു. തമിഴ്നാട്ടിലെ കമ്പത്ത് ഹോട്ടൽ ജീവനക്കാരനായിരുന്ന ആൽബിൻ ലോക്ക്ഡൗണിനെത്തുടർന്നാണ് നാട്ടിലെത്തിയത്. പിന്നീടായിരുന്നു ക്രൂരതയുടെ തയ്യാറെടുപ്പ്.