'കുഴി ചെറുതായതിനാല്‍ കാലുകള്‍ മുറിച്ചുമാറ്റി'; ബ്യൂട്ടീഷന്‍റെ കൊലപാതകത്തിലെ ഞെട്ടിക്കുന്ന മൊഴി

First Published Apr 30, 2020, 3:47 PM IST

കൊല്ലം സ്വദേശിനിയെ പാലക്കാട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലത്ത് ബ്യൂട്ടീഷൻ ട്രെയിനറായി ജോലി ചെയ്തിരുന്ന മുഖത്തല സ്വദേശിനി സുചിത്ര എന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തിന്‍റെ മൊഴി അടക്കമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. പ്രതി വാടകയ്ക്കായി എടുത്ത വീടിന് സമീപമുള്ള കാടുപിടിച്ച സ്ഥലത്ത് നിന്നാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.