കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടി; തെളിവെടുത്ത് പൊലീസ്

First Published Apr 29, 2020, 1:08 PM IST

കൊറോണാ വൈറസ് വ്യാപനത്തിന് തൊട്ട് മുമ്പ് കൊല്ലത്ത് നിന്ന് കാണാതായ യുവതിയെ പാലക്കാട് മണലിയില്‍ കൊന്ന് കുഴിച്ചു മൂടിയതായി വെളിപ്പെടുത്തല്‍. വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് മാര്‍ച്ച് 24 നാണ്. എന്നാല്‍, അതിനും ഏഴ് ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്ലത്തെ ബ്യൂട്ടിഷന്‍ ട്രെയിനിയായി ജോലി ചെയ്തിരുന്ന സുചിത്രയെ കാണാതായത്. സംഭവത്തില്‍ മാര്‍ച്ച് 22-ാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കൊലപാതകത്തില്‍ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ചിത്രങ്ങള്‍ : ഏഷ്യാനെറ്റ് ക്യാമറാമാന്‍ അഭിലാഷ് കെ അഭി.