മഞ്ഞനിറം മാത്രമേ ഉപയോ​ഗിക്കൂ, താരമായ അലെപ്പോയിലെ 'മഞ്ഞമനുഷ്യൻ'

First Published Jun 6, 2021, 11:55 AM IST

ഓരോരുത്തർക്കും പ്രിയപ്പെട്ട നിറങ്ങൾ ഉണ്ടാകും. ചിലർക്ക് അത് ആകാശത്തിന്റെ നീലയാണെങ്കിൽ, ചിലർക്ക് കാടിന്റെ പച്ചയാകും, ഇല്ലെങ്കിൽ രാത്രിയുടെ കറുപ്പാകും. എന്നിരുന്നാലും, അതിന്റെ പേരിൽ നമ്മൾ ബാക്കി നിറങ്ങളെ പാടെ മാറ്റി നിർത്താറില്ല. എന്നാൽ പക്ഷേ, അലെപ്പോയിലെ അബു സകൂർ അങ്ങനെയല്ല. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നിറം മഞ്ഞയാണ്. അതിനോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം, ബാക്കി നിറങ്ങളോടെല്ലാം അദ്ദേഹം ഗുഡ്ബൈ പറഞ്ഞു. കഴിഞ്ഞ 40 വർഷമായി മഞ്ഞ മാത്രമാണ് അബു സകൂർ ധരിക്കുന്നത്. അബുവിന്റെ വിശേഷങ്ങൾ അറിയാം.