'എന്‍റെ ജനത ഇല്ലാതാവുകയാണ്, അതനുവദിക്കില്ല' ; സര്‍ക്കാര്‍ തിരിഞ്ഞുനോക്കാത്ത രോഗികള്‍ക്കിടയിലേക്ക് നഴ്‍സുമാര്‍

First Published May 29, 2020, 1:50 PM IST

കൊവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം തുടരുമ്പോള്‍ പല രാജ്യങ്ങളേയും പല സമൂഹത്തെയും അത് വ്യത്യസ്‍ത രീതിയിലാണ് ബാധിച്ചിരിക്കുന്നത്. അതേറ്റവും മോശമായി ബാധിച്ച ഒരു സമൂഹമാണ് ബ്രസീലിലെ തദ്ദേശവാസികളുടെ സമൂഹം. നമുക്കറിയാം ലോകത്തെല്ലായിടത്തും മുന്‍നിരയില്‍ നിന്ന് ഈ വൈറസില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാനായി അധ്വാനിക്കുന്നത് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് എന്ന്. അതില്‍ത്തന്നെ എടുത്തുപറയേണ്ടുന്നവരാണ് ബ്രസീലിലെ ആമസോണില്‍ നിന്നടക്കമുള്ള തദ്ദേശവാസികള്‍ക്കിടയിലെ നഴ്‍സുമാര്‍. നഴ്‍സായ വാന്‍ഡാ ഒര്‍ട്ടേഗ അതിലൊരാളാണ്. എടുത്തുപറയേണ്ടയാള്‍.