ലിപ് പ്ലേറ്റുകള്‍, മുഖത്ത് ചായം, വ്യത്യസ്‍തമായ ജീവിതരീതി പിന്തുടരുന്ന സമൂഹം; കാണാം ചിത്രങ്ങള്‍

First Published 26, Jun 2020, 9:24 AM

ആദിവാസി ഗോത്രങ്ങൾക്കിടയിൽ പല വിചിത്രമായ ആചാരങ്ങളും നിലനിന്നിരുന്നു. എത്യോപ്യയിലെ ഓമോ താഴ്‌വരയുടെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന സൂരി ബാലെ ഗോത്രത്തിലെ സ്ത്രീകളും വളരെ വിചിത്രമായ ഒരാചാരം പിന്തുടരുന്നവരാണ്. 12 വയസിൽ അവിടത്തെ സ്ത്രീകളുടെ താഴത്തെ നിരയിലുള്ള രണ്ട് പല്ലുകൾ എടുത്ത് കളയുകയും കീഴ്ച്ചുണ്ട് മുറിക്കുകയും ചെയ്യുന്നു. എന്തിനെന്നോ? സമ്പന്നനായ ഒരു ഭർത്താവിനെ കിട്ടാൻ. തദ്ദേശീയ ഗോത്രത്തിൽ ഒരു മനുഷ്യന്റെ സമ്പത്ത് കണക്കാക്കുന്നത് അയാളുടെ ഉടമസ്ഥതയിലുള്ള പശുക്കളുടെ എണ്ണം നോക്കിയാണ്. കൂടുതൽ പശുക്കൾ കൈവശമുള്ള സമ്പന്നരായ പുരുഷന്മാരെ കിട്ടാൻ ഇത് മാത്രമല്ല അവർ ചെയ്യുന്നത്. പുരുഷന്മാരെ ആകർഷിക്കുന്നതിനായി ഈ മുറിച്ച ചുണ്ടുകൾക്കിടയിൽ 24 ഇഞ്ച് വരെ നീളമുള്ള ലിപ് പ്ലേറ്റുകൾ തിരുകിക്കയറ്റുന്നു.  ഇത് സ്ത്രീകളെ കൂടുതൽ സുന്ദരികളാക്കും എന്നാണ് അവരുടെ വിശ്വാസം.

വെറും 12 വയസ്സ് മാത്രം ഉള്ളപ്പോൾ പെൺകുട്ടികളുടെ ചുണ്ട് ഒരു മുള്ളുകൊണ്ട് ഉയർത്തി ബ്ലേഡ് ഉപയോഗിച്ച് മുറിക്കുന്നു. ഇത് അവർക്കിടയിൽ അഭിമാനകരമായ ഒരു കാര്യമാണ്. ലിപ് പ്ലഗുകൾ എന്നറിയപ്പെടുന്ന ഈ ലിപ് പ്ലേറ്റുകൾ ഗോത്രവർഗക്കാർക്കിടയിൽ സൗന്ദര്യം വർദ്ധിപ്പിക്കുമെന്ന് കരുതപ്പെടുന്നു. വലിയ കളിമൺ പ്ലേറ്റുകൾ ധരിക്കുന്നതിനായി പല സ്ത്രീകളും അവരുടെ താഴത്തെ നിരയിലെ പല്ലുകൾ നീക്കം ചെയ്യുന്നു.

ചായ്, ടിമാഗ വംശീയ വിഭാഗങ്ങളുമായി സമാനമായ ഭാഷ പങ്കിടുന്നവരാണ് ഇവർ. അവരെ പൊതുവായി സുർമ എന്നറിയപ്പെടുന്നു. അവർക്ക് പുറംലോകവുമായി വലിയ ബന്ധവുമില്ല. കൂടാതെ എത്യോപ്യയിലെ ഏറ്റവും അടുത്ത നഗരമായ അർബ മിഞ്ചിൽ നിന്ന് 60 മൈൽ ദൂരെയാണ് ഇവർ താമസിക്കുന്നത്. അംഹാറിക് ഭാഷ പോലും ഇവിടെ വളരെ കുറച്ചുപേർ മാത്രമേ സംസാരിക്കൂ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പൂർവ്വികരുടെ അതേ സംസ്‍കാരമാണ് ഇവർ ഇപ്പോഴും പിന്തുടരുന്നത്.

സ്ത്രീകൾ വിവാഹിതരാകുന്നതിന് ഒരു വർഷം മുമ്പാണ് ഈ പ്ലേറ്റ് തിരുകൽ ചടങ്ങ് നടത്തുന്നത്. ഒരു വലിയ പ്ലേറ്റ് തിരിക്കുവാനാണെങ്കിൽ ചിലപ്പോൾ നാല് പല്ലുകൾ വരെ അവർക്ക് നീക്കംചെയ്യേണ്ടതായി വരും. ഗോത്രത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രാധാന്യത്തെയാണ് പ്ലേറ്റിന്റെ വലുപ്പം പ്രതിനിധീകരിക്കുന്നത്.  സ്വർണ്ണം പുറംലോകത്തിന് കച്ചവടം ചെയ്‍താണ് സൂരി ജനത അതിജീവനം നടത്തുന്നത്. എത്യോപ്യയിൽ 12 ഓളം വംശീയ ഗ്രൂപ്പുകളുണ്ട്. പക്ഷേ, മുഖത്ത് ഫലകങ്ങൾ ധരിക്കുന്ന സൂരി ഗോത്രമാണ് അവർക്കിടയിൽ ഒരുപക്ഷേ ഏറ്റവും ആകർഷണീയരായിട്ടുള്ളത്.

പ്ലേറ്റുകളുടെ വലുപ്പം കൂടുന്തോറും പെൺകുട്ടിയുടെ പിതാവിന് വിവാഹം കഴിക്കുമ്പോൾ മകൾക്കായി കൂടുതൽ സ്ത്രീധനം ആവശ്യപ്പെടാം. കന്നുകാലികൾക്ക് സൂരി ജനതയ്ക്കിടയിൽ വളരെയധികം പ്രാധാന്യമുണ്ട്. സൂരി ഗോത്രത്തിലെ ശരാശരി വിവാഹിതനായ പുരുഷന് 30 മുതൽ 40 വരെ പശുക്കളുണ്ടാകും. പുതിയ തലമുറയിൽ പക്ഷേ സ്ത്രീകൾക്കിടയിൽ ഈ വേദനാജനകമായ ശീലം കുറഞ്ഞുവരികയാണ്. ഗോത്രത്തിലെ സ്ത്രീകളും കുട്ടികളും പലപ്പോഴും വെളുത്ത കളിമൺ പാറ്റേണുകളും തലയിൽ പൂക്കളും അണിഞ്ഞും കൊണ്ടാണ് ഒരുങ്ങാറുണ്ട്. ലോകത്തിലെ ഏറ്റവും കടുത്ത തദ്ദേശീയ ഗോത്രങ്ങളിലൊന്നാണ് സൂരി ജനത.

1897 -ലാണ് അവർ എത്യോപ്യയിൽ എത്തിയത്. സൂറീസ് 1800 -കളുടെ തുടക്കം മുതൽ സുഡാൻ-എത്യോപ്യൻ അതിർത്തിയിൽ താമസിക്കുകയും അവരുടെ കന്നുകാലികളെ സുഡാനിലെ മേച്ചിൽപ്പുറങ്ങളിൽ പോറ്റുകയും ചെയ്‍തിരുന്നു. സൂരി ഗ്രാമങ്ങളിൽ 40 മുതൽ 2500 ആളുകൾ വരെ താമസിക്കുന്നു. ഗ്രാമ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് മൂപ്പനും കൊമോരു - ആചാരപരമായ തലവനുമാണ്. സൂരിയിൽ വേദനാജനകമായ മറ്റ് ആചാരങ്ങളും നിലനിൽക്കുന്നു. അപകടകരമായ വടി അടിയും അതിൽപ്പെടുന്നു. പരമ്പരാഗതമായി വടി അടി ചെറുപ്പക്കാർക്ക് ധൈര്യം പ്രകടിപ്പിക്കാനുള്ള മാർഗ്ഗമാണ്.

ലിപ് പ്ലേറ്റുകൾ എങ്ങനെയാണ് പ്രാബല്യത്തിൽ വന്നതെന്ന് ആർക്കും അറിയില്ല. അടിമക്കച്ചവടത്തിന് സ്ത്രീകളെ കൊണ്ടുപോകാതിരിക്കാൻ വേണ്ടിയാണ് ഇത് തുടങ്ങിയത് എന്ന് ചിലർ പറയുന്നു.  നിറമുള്ള കളിമണ്ണ് വെള്ളത്തിൽ കലർത്തി ചിലപ്പോൾ ശരീരത്തിൽ പുരട്ടി അവർ മേക്കപ്പിന് പകരമായി ഉപയോഗിക്കുന്നു. വിവിധ പ്രാണികളെ അകറ്റുക എന്നതായിരുന്നു പ്രാരംഭ ലക്ഷ്യം. എന്നാൽ, ഇപ്പോൾ ഇത് അവരുടെ സംസ്‍കാരത്തിന്റെയും സൗന്ദര്യത്തിന്റെയും ഭാഗമായി മാറിയിരിക്കുന്നു. ചിലപ്പോൾ വീട് പാലുകാച്ചൽ,  കല്യാണം തുടങ്ങിയ വിവിധ പരിപാടികൾ ആഘോഷിക്കാൻ അവർ തലയിൽ പൂക്കൾ ചൂടുന്നു. സൂര്യ രശ്‍മികളിൽ നിന്ന് സ്വയം രക്ഷനേടാനായി മുഖത്തും ശരീരത്തിലും ചിലപ്പോൾ വെളുത്ത കളിമൺ പെയിന്‍റ് ഉപയോഗിച്ച് അവർ വരയ്ക്കുന്നു.

loader