നൌറസ് - പുതുവത്സരമാഘോഷിച്ച് പേര്‍ഷ്യന്‍ വംശജര്‍

First Published Mar 23, 2021, 4:57 PM IST

ലോകത്ത് മനുഷ്യന്‍ ദിനരാത്രങ്ങളെ അടയാളപ്പെടുത്താന്‍ കലണ്ടറുകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ട് അധികം കാലമായില്ല. അപ്പോഴും ലോകവ്യപകമായി നിരവധി കലണ്ടറുകളാണ് വിവിധ ജനസമൂഹങ്ങള്‍ ഉപയോഗിച്ച് പോന്നിരുന്നത്. അതിന്‍റെ പ്രധാന കാരണമാകട്ടെ ഓരോ പ്രദേശവും തനത് കലണ്ടറുകള്‍ നിര്‍മ്മിച്ചത് അതത് പ്രദേശത്തെ പരിസ്ഥിതിയുടെ ഗതിവിഗതികളെ അടിസ്ഥാനമാക്കിയാണ്. ലോകമെങ്ങും ഒറ്റ കാലാവസ്ഥയല്ല എന്നത് തന്നെയാണ് ഇതിന്‍റെ അടിസ്ഥാനപരമായ പ്രശ്നവും. എന്നാല്‍, പതിനെട്ടാം നൂറ്റാണ്ടോടെ ലോകത്തിന്‍റെ രാഷ്ട്രീയ അധികാരം യൂറോപ്പിന്‍റെ കൈപ്പിടിയിലായതോടെ പല സാംസ്കാരിക - രാഷ്ട്രീയ ധാരകളെയും യൂറോപ്പ്യന്‍ അധിനിവേശം നാമാവശേഷമാക്കി. ലോകത്തുണ്ടായിരുന്ന വിവിധ കലണ്ടറുകള്‍ക്ക് സംഭവിച്ചതും ഇതുതന്നെ. വൈവിധ്യവും പ്രാദേശികവുമായുണ്ടായിരുന്ന സാംസ്കാരിക ധാരകളെയും പ്രാദേശിക കാലാവസ്ഥാ വ്യത്യാസങ്ങളെയും അടയാളപ്പെടുത്തിയിരുന്ന എല്ലാ പ്രദേശിക കലണ്ടറുകളും മുഖ്യധാരയില്‍ നിന്ന് പിന്‍വാങ്ങി. എങ്കിലും ഓരോ പ്രാദേശിക ആഘോഷങ്ങളും ഇന്നും ആചരിക്കപ്പെടുന്നത് പഴയ പ്രാദേശിക കലണ്ടറുകളെ അടിസ്ഥാനപ്പെടുത്തിയാണ്. കഴിഞ്ഞ ദിവസം ലോകം മുഴുവനും ഇത്തരത്തില്‍ ഒരു പുതുവത്സരാഘോഷം - നൌറസ് - നടന്നു. പ്രധാനമായും മദ്ധ്യേഷ്യയില്‍ ജീവിക്കുന്നവരും അവിടെ നിന്ന് ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തവരുമാണ് നൌറസ് ആഘോഷിച്ചത്. പേർഷ്യൻ പുതുവത്സരഘോഷമെന്നും ഇത് അറിയപ്പെടുന്നു.