നമ്മുടെ പാവ് ബാജിയും 1860 -കളിലെ അമേരിക്കൻ ആഭ്യന്തരയുദ്ധവും തമ്മിലെന്താണ് ബന്ധം? പാവ് ബാജി വന്നതെങ്ങനെ?
First Published Jan 8, 2021, 9:42 AM IST
കാലങ്ങളായി മുംബൈയിലെ തെരുവോരങ്ങളില്‍ കിട്ടുന്ന പ്രധാന ഭക്ഷണമായിരുന്നു പാവ് ബാജി. ഇന്ന് അവിടെ മാത്രമല്ല ഇന്ത്യയിലെ മിക്ക നഗരങ്ങളിലും തെരുവോരങ്ങളിലും ഹോട്ടലുകളിലും പാവ് ബാജി കിട്ടും. ഒരുപാട് ആരാധകരുണ്ട് ഈ സ്പൈസി ഫുഡ്ഡിന്. എന്നാല്‍, ശരിക്കും ഇത് മുംബൈക്കാരനാണോ? ആണെങ്കില്‍ എങ്ങനെയാണീ വിഭവം ഉണ്ടായത്?

പാവ് ബാജിയുടെ വേര് തേടി പോവുകയാണെങ്കില്‍ കുറച്ചധികം കാലം പുറകിലോട്ട് പോകേണ്ടി വരും. അതായത് 1860 -കളിലെ അമേരിക്കന്‍ ആഭ്യന്തര യുദ്ധം വരെ. അമേരിക്കന്‍ ആഭ്യന്തര യുദ്ധവും നമ്മുടെ പാവ് ബാജിയും തമ്മിലെന്ത് എന്നല്ലേ? പറയാം.

യുദ്ധസമയത്ത്, ലോകവിപണിയിൽ തെക്കൻ അമേരിക്കയുടെ പ്രധാന നാണ്യവിളയായ കിംഗ് കോട്ടണുണ്ടായ പ്രാധാന്യം ഇല്ലാതായി. ഇത് ബോംബെയിലെ (ഇപ്പോൾ മുംബൈ) കോട്ടൺ മിൽ ഉടമകളില്‍ നിന്നും ഉത്പന്നം വാങ്ങുന്നതിലേക്ക് വിവിധ രാജ്യങ്ങളെ നയിച്ചു. കോട്ടണുള്ള ഡിമാന്‍ഡ് വര്‍ധിച്ചു.
Post your Comments