ഈ ഗ്രാമത്തിലുള്ളവർ ദീർഘായുസുകാരാണ്, ആരോഗ്യകരമായ ജീവിതത്തിന് ഇവർ നൽകുന്ന ടിപ്സ്
പെർഡാസ്‌ഡെഫോഗു എന്ന വിദൂര പർവത ഗ്രാമത്തില്‍ ജന്മദിനത്തിന് അലങ്കരിക്കുന്ന മെഴുകുതിരികള്‍ക്ക് വലിയ ചെലവാണ്. ഈ വർഷം തന്നെ, 100 തികഞ്ഞ അഞ്ച് പേരുടെ ജന്മദിന കേക്കുകൾ അലങ്കരിക്കാൻ 500 മെഴുകുതിരികളാണ് ആവശ്യമായി വന്നത്. ഓരോ പിറന്നാളും അവരുടെ വീട്ടുകാരുടെ ആഘോഷം മാത്രമല്ല, മറിച്ച് ആ നാട്ടുകാരുടെ തന്നെ ആഘോഷമാണ്. ടൗണിലെ മേയര്‍ മരിയാനോ കാര്‍ട്ട പറയുന്നത്, നൂറാം ജന്മദിനമാഘോഷിക്കുന്ന ഓരോരുത്തര്‍ക്കും ഓരോ മെഡല്‍ സമ്മാനിക്കുന്നുവെന്നാണ്. 'അവർക്ക് വലിയ പ്രാധാന്യമുണ്ട്. ഓരോ മനുഷ്യനും നൂറാം ജന്മദിനം ആഘോഷിക്കുമ്പോള്‍ എന്‍റെ മുന്നില്‍ ഒരു ചരിത്രം തന്നെ ജീവിച്ചിരിക്കുന്നതായിട്ടാണ് തോന്നാറ്. ഒരു ജീവിക്കുന്ന ചരിത്രസ്മാരകം' എന്ന് കാര്‍ട്ട പറയുന്നു. ഏറെ മനുഷ്യരും 100 വയസുവരെ ആരോഗ്യത്തോടെ ജീവിക്കുന്ന ആ നാടിന്റെ വിശേഷങ്ങളറിയാം.
Perdasdefogu
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ നൂറുവയസ്സുകാരുടെ 16 ഫോട്ടോകളിൽ ആ ചരിത്രത്തിന്റെ ചില ഭാഗങ്ങൾ പ്രതിഫലിക്കുന്നത് കാണാം. അത് പട്ടണത്തിന്റെ പ്രധാന പാതയുടെ ഇരുവശത്തുമുള്ള ചുവരുകളിൽ നിരത്തിയിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ബെർഗൻ-ബെൽസൻ തടങ്കൽപ്പാളയത്തിൽ നിന്ന് രക്ഷപ്പെട്ട് 2019 -ൽ 105 -ാം വയസ്സിൽ മരണമടഞ്ഞ വിറ്റോറിയോ പാൽമാസ് അതിൽ ഉണ്ട്. അതുപോലെ പട്ടണത്തിലെ ഏറ്റവും ദീർഘകാലം ജീവിച്ചിരുന്ന പൗരന് സമർപ്പിച്ചിരിക്കുന്ന ഒരു ചുവർചിത്രവുമുണ്ട് -കൺസോളറ്റ മെലിസ് എന്നയാള്‍ക്ക് വേണ്ടിയുള്ളതാണ് അത്. 2015 -ൽ മരിക്കുമ്പോള്‍ മെലിസിന് പ്രായം 108 വയസായിരുന്നു.
Perdasdefogu
ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന സഹോദരങ്ങളെന്ന നിലയിൽ ഗിന്നസ് ലോക റെക്കോർഡിൽ പ്രവേശിച്ചതിന് ശേഷം 2012 -ൽ പ്രശസ്തി നേടിയ ഒമ്പത് സഹോദരീസഹോദരന്മാരുടെ കുടുംബത്തിലെ മൂത്തയാളായിരുന്നു കൺസോളാറ്റ. അവരുടെ സഹോദരി ക്ലോഡിന 2016 -ൽ 103 -ാം വയസ്സിൽ മരിച്ചു, അതിനുശേഷം 100 -ൽ മരിയയും 97 -ൽ അന്റോണിയോയും മരിച്ചു. മറ്റൊരു സഹോദരനായ കോൺസെറ്റയ്ക്ക് ഫെബ്രുവരിയിൽ 100 തികഞ്ഞു.
Perdasdefogu
തെക്കുകിഴക്കൻ സാർഡിനിയയിലെ പരുക്കൻ പർവതങ്ങളിൽ ഉയർന്നുനിൽക്കുന്നതും ഇടുങ്ങിയതും വളഞ്ഞതുമായ റോഡിലൂടെ മാത്രം എത്തിച്ചെല്ലാവുന്നതുമായ പട്ടണമായ പെർഡാസ്‌ഡെഫോഗുവിന്റെ പ്രവേശന കവാടത്തിൽ ഒരു കല്ല് ബ്ലോക്ക് മെലിസ് സഹോദരങ്ങളെ ആഘോഷിച്ചുകൊണ്ടുള്ളതാണ്: 'പെർദാസ്ഡെഫോഗു, കുടുംബ ദീർഘായുസ്സിനായുള്ള ലോക റെക്കോർഡ്' എന്നാണ് അതിലെഴുതിയിരിക്കുന്നത്. 100 വയസുവരെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന സഹോദരങ്ങളിൽ അടുത്തത് 98-കാരനായ അഡോൾഫോയാണ്. കുടുംബത്തിലെ ഏറ്റവും ഇളയ മൂന്ന് പേർ - വിറ്റാലിയോ- 90, 87 വയസ്സുള്ള ഫിദ, 89 വയസ്സുള്ള മഫാൽഡ എന്നിവരാണ്.
Perdasdefogu
അവരുടെ മാതാപിതാക്കൾ ഒന്നാം ലോകമഹായുദ്ധസമയത്ത് സേവനമനുഷ്ഠിച്ച ഫ്രാൻസെസ്കോ മെലിസും, 1939 -ൽ ബെനിറ്റോ മുസോളിനിയുടെ ഫാസിസ്റ്റ് സർക്കാരിൽ നിന്ന് ഇത്രയും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് മെഡൽ നേടിയ എലനോര മാമേലിയും ആയിരുന്നു. ഇന്ന് പെർദാസ്ഡെഫോഗുവില്‍ 100 വയസ് തികഞ്ഞ എട്ടുപേര്‍ ജീവിച്ചിരിപ്പുണ്ട്. അതില്‍ നാലു സ്ത്രീകളും നാലുപേര്‍ പുരുഷന്മാരുമാണ്. 1740 പേരാണ് ആ ഗ്രാമത്തില്‍ ആകെയുള്ള താമസക്കാര്‍. അടുത്ത വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നൂറു വയസ് തികഞ്ഞേക്കാവുന്ന വേറെയും പലരും ആ ഗ്രാമത്തിലുണ്ട്.
Perdasdefogu
ഇറ്റലിയിലാകെ തന്നെ നൂറ് വയസുവരെ ജീവിച്ചിരിക്കുന്നവരുടെ എണ്ണം കൂടിവരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2021 ജനുവരിയില്‍ നൂറ് തികഞ്ഞ 17,935 പേരുണ്ട് എന്നാണ് കണക്ക്. സര്‍ഡീനിയ നൂറ് വയസ് വരെ ജീവിച്ചിരിക്കുന്നവരുടെ എണ്ണം വളരെ കൂടിയ അഞ്ച് പ്രദേശങ്ങളിലൊന്നാണ്. നൂറോ അതിലധികമോ പ്രായമുള്ള 534 പേര്‍ അവിടെ ജീവിച്ചിരിക്കുന്നുണ്ട്. എന്തായിരിക്കും ആളുകളുടെ ഈ ദീര്‍ഘായുസിന് കാരണം. യൂണിവേഴ്സിറ്റി ഓഫ് കാഗ്ലിയാരിയിലെ ഡെമോഗ്രഫിക് പ്രൊഫസര്‍ ലൂയിസ സാലറീസ് പറയുന്നത്, ശുദ്ധമായ വായുവും വെള്ളവും തന്നെയാണ് അതിന് പ്രധാനകാരണം എന്നാണ്. എന്നാല്‍, അതിനേക്കാളെല്ലാം ഉപരിയായി അവര്‍ സമ്മര്‍ദ്ദങ്ങളോട് സ്വീകരിക്കുന്ന സമീപനങ്ങളും അതിന് വളരെ പ്രധാനപ്പെട്ട കാരണമായി ലൂയിസ ചൂണ്ടിക്കാട്ടുന്നു. അവര്‍ പട്ടിണിയും യുദ്ധവും ക്ഷാമവും എല്ലാം നേരിട്ടവരാണ്. അവരുടെ ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല. എന്നാല്‍, എല്ലാത്തിനോടും എളുപ്പത്തില്‍ ഇഴുകിച്ചേരാനുള്ള കഴിവ് അവര്‍ അതിലൂടെ നേടിയെടുത്തു. അവര്‍ക്കൊരു പ്രശ്നം വന്നാല്‍ അവര്‍ എളുപ്പത്തിലത് പരിഹരിക്കുന്നുവെന്നും അവര്‍ പറയുന്നു.
Perdasdefogu
അഡോള്‍ഫോ മെലിസ് എന്ന താമസക്കാരന്‍ പറയുന്നത്, തങ്ങള്‍ വഴക്ക് കൂടാറില്ല എന്നാണ്. അതും തങ്ങളുടെ ദീര്‍ഘായുസിന് കാരണമായിട്ടുണ്ടാകാം എന്ന് അദ്ദേഹം പറയുന്നു. അതുപോലെ ഭക്ഷണരീതിയും അദ്ദേഹം എടുത്ത് പറയുന്നു. പലപ്പോഴും ടൗണില്‍ ഭക്ഷ്യക്ഷാമം ഉണ്ടായിട്ടുണ്ട്. അന്ന് ഭക്ഷണം കുറവായിരുന്നു. പക്ഷേ, അദ്ദേഹത്തിന്‍റെ അച്ഛന്‍ ഒരു പച്ചക്കറിത്തോട്ടം നട്ടുവളര്‍ത്തിയിരുന്നു. തങ്ങള്‍ കഴിച്ചിരുന്ന ഭക്ഷണമെല്ലാം സ്വന്തം തോട്ടത്തില്‍ നിന്നും ഉണ്ടാക്കുന്നവയായിരുന്നു. നിങ്ങളെന്ത് കഴിക്കുന്നുവെന്നത് വളരെ പ്രധാനമാണ് എന്നും അദ്ദേഹം പറയുന്നു. കുറച്ച് ഭക്ഷിക്കുക, പക്ഷേ ഭക്ഷിക്കുന്നത് നല്ലതായിരിക്കണം എന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. അതുപോലെ തന്നെ ശരീരമനങ്ങി ജോലി ചെയ്യുക, ഫുട്ബോള്‍ പോലെയുള്ള കളികളിലേര്‍പ്പെടുക, വായിക്കുക, നടക്കുക, കാര്‍ഡ് കളിക്കുക ഇവയെല്ലാം സന്തോഷമായിരിക്കാനും ദീര്‍ഘായുസായിരിക്കാനും സഹായിക്കും എന്ന് മറ്റൊരു താമസക്കാരനായ ബോണിനോ ലൈ പറയുന്നു. നൂറ്റിരണ്ടാം വയസിലും അദ്ദേഹം ടൌണിലെ ഫുട്ബോള്‍ ടീമിന്‍റെ പ്രസിഡണ്ടാണ്.
Perdasdefogu
എല്ലാവരും പ്രായം ചെന്നവരായതുകൊണ്ട് ടൗണ്‍ ഉറക്കമായിരിക്കും എന്ന് കരുതരുത്. എപ്പോഴും സാംസ്കാരിക പരിപാടികളും സാഹിത്യസംഗമങ്ങളും സംഘടിപ്പിക്കുന്ന ടൗണ്‍ ആണത്. വായനയ്ക്ക് അവര്‍ വളരെയധികം പ്രാധാന്യം നല്‍കുന്നു. വായിക്കുന്നത് ദീര്‍ഘായുസായിരിക്കാന്‍ സഹായിക്കുമെന്ന് ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നു. സാഹിത്യപരിപാടികള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കുന്ന 80 വയസുള്ള ഗിയാകോമോ മെമോലി എണ്‍പതാം വയസിലും പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുന്ന ആളാണ്. (ചിത്രം: Murgiama, WIKI)
Perdasdefogu
അതുപോലെ ശുദ്ധമായ വായുവും ഭക്ഷണവുമുള്ള നാടാണ് തങ്ങളുടേത് എന്നും എല്ലാവരും സ്നേഹത്തോടെ താമസിക്കുകയാണ്, പ്രായമാവര്‍ കെയര്‍ ഹോമുകളിലല്ല മറിച്ച് വീട്ടില്‍ തന്നെയാണ്. ഇതെല്ലാം കൂടുതല്‍ കാലം ജീവിച്ചിരിക്കാന്‍ സഹായിക്കുന്നുവെന്നും ഇവിടത്തുകാര്‍ പറയുന്നു.