ഇത് ജപ്പാനില ആഡംബര ട്രെയിൻ, ഒറ്റയാത്രക്ക് ചെലവാകുന്ന തുക ഇത്രയുമാണ്...

First Published Apr 12, 2021, 11:40 AM IST

ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകള്‍ അതിന്‍റെ വേഗത കൊണ്ട് അറിയപ്പെടുന്നവയാണ്. എന്നാല്‍, അതിലേക്കാളൊക്കെ ഉപരിയായി ലോകശ്രദ്ധ നേടിയ ഒരു ട്രെയിനുണ്ട് ജപ്പാനില്‍. ഈ ആഡംബര ട്രെയിനിലെ ഒരു യാത്രക്ക് വേണ്ടി കൊതിച്ച് കാത്തുനില്‍ക്കുന്ന ആളുകള്‍ വളരെ അധികമാണ്. എന്നാല്‍, ഇതിനകത്ത് വളരെ കുറച്ച് ആളുകളെ മാത്രമേ ഉള്‍ക്കൊള്ളൂ. മാത്രവുമല്ല, അതിന് ചെലവാക്കേണ്ടി വരുന്നത് വന്‍ തുകയുമാണ്. ഇതിനെല്ലാം പുറമെ രൂപം കൊണ്ടും അതിനകത്ത് കിട്ടുന്ന ​ഭക്ഷണം കൊണ്ടും എല്ലാം ജപ്പാനിലെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുക കൂടി ചെയ്യുന്നതാണ് ഇത് എന്ന് അധികൃതർ പറയുന്നു. സെവന്‍ സ്റ്റാര്‍സ് ക്യുഷു എന്ന ഈ ട്രെയിനിന്‍റെ വിശേഷങ്ങൾ അറിയാം.