ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെട്ട ഈ ചിത്രങ്ങള്‍ എവിടെനിന്നെടുത്തതാണ്?
First Published Jan 5, 2021, 7:24 PM IST
കമ്പ്യൂട്ടര്‍ മോണിറ്ററുകളിലാണ് നമ്മളാദ്യം ആ ഫോട്ടോകള്‍ ആദ്യം കണ്ടത്. കൃത്യമായി പറഞ്ഞാല്‍, വിന്‍ഡോസ് വാള്‍പേപ്പറുകളില്‍. അതിമനോഹരമായ ചില സ്ഥലങ്ങള്‍. ചില ഫോട്ടോകള്‍. കണ്ടുകണ്ട് ആ ചിത്രങ്ങള്‍ നമ്മുടെ ഉള്ളില്‍ പതിഞ്ഞു. അങ്ങനെ ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളായി അവ മാറി. എന്നാലും, ചില സംശയങ്ങള്‍ ആളുകള്‍ക്കുള്ളില്‍ ഉണ്ടായിരുന്നു. ഇവയൊക്കെ ശരിക്കുമുള്ള സ്ഥലങ്ങളാണോ? അതോ ഫോട്ടോഷോപ്പ് ഇമേജുകളോ? ആ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് താഴെ.

ഇതാണ് അതിലേറ്റവും ശ്രദ്ധേയമായ ചിത്രം. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് XP ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഡിഫോള്‍ട്ട് വാള്‍പ്പേപ്പര്‍. നാഷനല്‍ ജോാഗ്രഫിക് മാഗസിനിലെ മുന്‍ ഫോട്ടോഗ്രാഫര്‍ ചാള്‍സ് ഒ റിയര്‍ ആണ് 1996-ല്‍ ഈ ഫോട്ടോ പകര്‍ത്തിയത്. 2000-ല്‍ മൈക്രോസോഫ്റ്റ് ഇതിന്റെ പകര്‍പ്പവകാശം വാങ്ങി. 'ബ്ലിസ്' എന്നു പേരിട്ട ഈ ചിത്രമാണ് ലോകത്തേറ്റവുമധികം കാണപ്പെട്ട ചിത്രമായി കരുതുന്നത്.അയര്‍ലന്റിലെ ഒരു സ്ഥലമാണ് ഇതെന്നായിരുന്നു ആദ്യമുള്ള ധാരണ. എന്നാല്‍, പിന്നീട്, കാലിഫോര്‍ണിയയിലെ നാപ താഴ്‌വരയാണ് ഇതെന്ന് അറിവായി. ഫോട്ടോഷോപ്പ് വഴി മാറ്റങ്ങള്‍ വരുത്തിയ ചിത്രമാണ് ഇതെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും, ഫോട്ടോഗ്രാഫര്‍ അക്കാര്യം നിഷേധിക്കുന്നു.

നമീബിയയിലെ അതിമനോഹരമായ സെസൂസ്‌ലി മരുഭൂമിയെ ഓര്‍മ്മിപ്പിക്കുന്ന ഈ ചിത്രം വിന്‍ഡോസ് വാള്‍പേപ്പറിലൂടെയാണ് ലോകശ്രദ്ധ നേടിയത്. മരുഭൂമിയുടെ സൗന്ദര്യമത്രയും കോരിയെടുത്ത ഈ ചിത്രം ഫോട്ടോ എഡിറ്റിംഗിലൂടെ മാറ്റിമറിച്ചതാണെന്നും അഭിപ്രായമുണ്ട്.
Post your Comments