'വിൽ യു ബി മൈ ഗേൾ ഫോറെവർ' ; നൂറയെ ലൈവായി പ്രൊപ്പോസ് ചെയ്ത് ആദില
നൂറയെ ലൈവായി പ്രൊപ്പോസ് ചെയ്ത് ആദില; കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് ശോഭ.

ഹോട്ടൽ ടാസ്ക്
ആവേശകരമായ ഹോട്ടൽ ടാസ്കാണ് ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ അരങ്ങേറുന്നത്.
ശോഭയും ഷിയാസും
ബിഗ് ബോസ് ആദ്യ സീസണിലെ ഫൈനലിസ്റ്റുകളിൽ ഒരാളായ ഷിയാസ് കരീം, അഞ്ചാം സീസണിലെ ഫൈനലിസ്റ്റുകളിൽ ഒരാളായ ശോഭ വിശ്വനാഥ് എന്നിവരാണ് അതിഥികളായി ബിഗ് ബോസ് വീട്ടിലെത്തിയിരിക്കുന്നത്.
ലക്ഷ്മിയാണ് ലക്ഷ്യം
അതിഥിയായി എത്തിയ ശോഭ മത്സരാർത്ഥിയായ ലക്ഷ്മിയെ ടാർഗറ്റ് ചെയ്താണ് നിൽക്കുന്നത്.
നിലപാടുകൾ
ആദില നൂറ വിഷയത്തിൽ ലക്ഷ്മി സ്വീകരിച്ച നിലപാടുകളാണ് അതിന് കാരണം.
ഗെയിം പ്ലാൻ
ഇടയ്ക്ക് ഇടയ്ക്ക് ലക്ഷ്മിയോട് പോയി കുളിച്ചിട്ട് വരാനും നാറ്റമാണെന്നുമെല്ലാം ശോഭ പറയുന്നുണ്ട്.
നൂറയെ പ്രൊപ്പോസ് ചെയ്ത് ആദില
അതേസമയം ആദില നൂറയോട് വിൽ യു ബി മൈ ഗേൾ ഫോറെവർ എന്ന് ചോദിച്ച് പൂ കൊടുക്കുകയും മോതിരം വിരലിൽ അണിയിക്കുകയും കെട്ടിപ്പിടിച്ച് ഉമ്മ വെക്കുകയും ചെയ്ത കാഴ്ച കണ്ടപ്പോൾ കയ്യടിക്കാത്ത പ്രേക്ഷകർ കുറവായിരിക്കും.
കെട്ടിപ്പിടിച്ച് ചക്കരയുമ്മ
അതിന് ശേഷം ശോഭ ആദിലയെയും നൂറയെയും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുകയും ചെയ്തിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ