MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Entertainment
  • Bigg Boss Malayalam
  • Bigg Boss: ജാസ്മിന്‍റെ കാപ്പി, ദില്‍ഷയും ബ്ലെസ്ലിയും ലക്ഷ്മിയും കുടിക്കരുതെന്ന് റിയാസിന്‍റെ ഉത്തരവ്

Bigg Boss: ജാസ്മിന്‍റെ കാപ്പി, ദില്‍ഷയും ബ്ലെസ്ലിയും ലക്ഷ്മിയും കുടിക്കരുതെന്ന് റിയാസിന്‍റെ ഉത്തരവ്

'ഹലോ, മൈ ഡിയര്‍ റോങ്ങ് നമ്പര്‍' എന്ന ചിത്രത്തിലെ 'നീ എന്‍ കിനാവോ....' എന്ന പാട്ടോടെയാണ് ഇന്നലത്തെ ബിഗ് ബോസ് എപ്പിസോഡ് ആരംഭിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാവിലത്തെ പാട്ടില്‍ മത്സരാര്‍ത്ഥികള്‍ വലിയ താത്പര്യം കാണിക്കാറില്ല. പലരും പാട്ട് കഴിയുമ്പോഴേക്കും മാത്രമാണ് എഴുന്നേറ്റ് വരുന്നത് തന്നെ. ബ്ലെസ്ലിയും ദില്‍ഷയും എല്ലാ ദിവസവും പാട്ടിന്‍റെ സമയത്ത് ഗാര്‍ഡനേരിയയില്‍ സജീവമാണ്. ഇന്നലെയും ഇരുവരും പാട്ടിന് ജോഡിയായെത്തി. ഇന്നലത്തെ ടാസ്കിനെ മുന്‍നിര്‍ത്തിയുള്ള പാട്ടായിരുന്നു അതെന്നത് പിന്നീട് ടാസ്ക് വന്നപ്പോഴാണ് മത്സരാര്‍ത്ഥികള്‍ മനസിലാക്കിയത്. 'ഹലോ, മൈ ഡിയര്‍ റോങ്ങ് നമ്പര്‍' എന്ന പേരില്‍ തന്നെയായിരുന്നു വീക്കിലി ടാസ്കും. കോള്‍ സെന്‍റര്‍ ജീവനക്കാരെ ബിഗ് ബോസ് വിട്ടിലെ കാര്യങ്ങള്‍ പറഞ്ഞ് പ്രകോപിപ്പിക്കുക എന്നതായിരുന്നു ടാസ്ക്. അങ്ങനെ പ്രകോപിതരായാല്‍ വിളിക്കുന്ന ടീമിന് പോയന്‍റ് ലഭിക്കും. കോള്‍ സെന്‍റര്‍ ജീവനക്കാരായ മത്സരാര്‍ത്ഥികള്‍ പ്രകോപിതരായില്ലെങ്കില്‍ ആ പോയന്‍റ് അവര്‍ക്ക് തന്നെ ലഭിക്കും.  

4 Min read
Web Desk
Published : Jun 08 2022, 04:01 PM IST| Updated : Jun 08 2022, 04:02 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
130

ടാസ്കിന്‍റെ ആദ്യം തന്നെ കോള്‍സെന്‍ററിലേക്ക് വളിച്ച ലക്ഷ്മി പ്രിയയ്ക്ക് റിയാസിനെ പ്രകോപിപ്പിക്കാന്‍ കഴിഞ്ഞില്ല. കുലസ്ത്രീ വിഷയം എടുത്തിട്ട് റിയാസിനെ പ്രകോപിപ്പിക്കാനായിരുന്നു ലക്ഷ്മി പ്രിയ ശ്രമിച്ചത്. എന്നാല്‍, തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞ് കഴിഞ്ഞപ്പോള്‍ തന്നെ ലക്ഷ്മി പ്രിയ ഫോണ്‍ കട്ട് ചെയ്തു. റിയാസിന് സംസാരിക്കാന്‍ ഇട നല്‍കാത്തതിനാലും ടാസ്ക് തീരും മുമ്പ് ഫോണ്‍ കട്ട് ചെയ്തതിനാലും ഇതോടെ പോയന്‍റ് കോള്‍സെന്‍റര്‍ ടീമിന് ലഭിച്ചു. 

 

230

ടാസ്ക് കഴിഞ്ഞയുടനെ ലക്ഷ്മി പ്രിയയുടെ അടുത്ത് ചെന്ന് ലക്ഷ്മി, പറഞ്ഞതിനൊക്കെ പുറകെ നടന്ന റിയാസ് പ്രതികരിക്കാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്മി അതിലൊന്നും വലിയ താത്പര്യം കാണിക്കാതെ പലപ്പോഴും റിയാസിനെ അവഗണിക്കുകയാണ് ചെയ്തത്. അതിനിടെ ടാസ്കില്‍ പോയന്‍റ് നഷ്ടപ്പെട്ടതെങ്ങനെയെന്നും ഫോണ്‍ വിളിക്കുന്ന ടീം വിശലകനം ചെയ്തു. 

 

330

ഈ ടാസ്കിന് ശേഷം അടുക്കളയില്‍ വച്ച്, റിയാസ് പുതിയൊരു വിഷയം എടുത്തിട്ടു. ജാസ്മിന്‍ എം മൂസ, ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്ത് പോയപ്പോള്‍, അവള്‍ ഉപയോഗിച്ചിരുന്ന കാപ്പി പൊടി തനിക്ക് തന്നിരുന്നെന്നും മാത്രമല്ല, ജാസ്മിനെ അവസാന ദിവസങ്ങളില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയ ദില്‍ഷയും ബ്ലെസ്ലിയും ലക്ഷ്മി പ്രിയയും ജാസ്മിന്‍റെ കാപ്പി കുടിക്കരുതെന്നും അത് തനിക്ക് ഇഷ്ടമല്ലെന്നുമായിരുന്നു റിയാസിന്‍റെ വാദം.

 

430

ജാസ്മിന്‍ ഉപയോഗിച്ചിരുന്ന കാപ്പി പൊടി മാറ്റിവച്ച് കൊണ്ട് 'ജാസ്മിന്‍റെ കാപ്പി ആരും കുടിക്കണ്ട' എന്ന് പറഞ്ഞുകൊണ്ടാണ് റിയാസ് പ്രശ്നത്തിന് തുടക്കം കുറിച്ചത്. ഇത് കേട്ടപ്പോള്‍ തന്നെ അടുത്ത് നിന്നിരുന്ന സൂരജ് 'എന്നാ നീയും കുടിക്കണ്ട' എന്ന് മറുപടിയും പറഞ്ഞു. ഞാന്‍ കുടിച്ചെന്ന് ഇതിനിടെ ദില്‍ഷ മറുപടി പറഞ്ഞു.'

 

530

പതിവ് പോലെ, Please don't. That's rude.എന്ന് റിയാസിന്‍റെ മറുപടിയെത്തി. ഇവിടെയുള്ളതെല്ലാം എല്ലാവര്‍ക്കും കഴിക്കാനുള്ളതാണെന്നും അങ്ങനെ പ്രത്യേകിച്ച് നിയമൊന്നും ഇല്ലെന്നും ദില്‍ഷ മറുപടി പറഞ്ഞു. 'ഒരിക്കലുമല്ല' എന്നായി റിയാസ്. ജാസ്മിന്‍റെ ബര്‍ത്ത് ഡേയ്ക്ക് കിട്ടിയ സാധാനമാണെന്ന് റിയാസ് ഉറപ്പിച്ചു. 

 

630

ജാസ്മിന്‍ ഇപ്പോള്‍ ഇവിടെ ഇല്ലെന്നും മാത്രമല്ല, ഉണ്ടായിരുന്നപ്പോള്‍ തങ്ങള്‍ക്കും കുടിക്കാന്‍ തന്നിരുന്നെന്നും ദില്‍ഷയും സൂരജും ഏതാണ്ടെരുമിച്ച് പറഞ്ഞു. ജാസ്മിന്‍ എന്തുണ്ടാക്കിയാലും എല്ലാവര്‍ക്കും കൊടുക്കാറുണ്ടെന്നും ഇതുവരെയായിട്ടും അവളുടെ ഒരു സാധനവും എടുക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും ദില്‍ഷ തിരിച്ചടിച്ചു. സൂരജ് ഒപ്പം നിന്നു.

 

730

'റിയാസിന് ആര് അനുവാദം തന്നു അത് എടുക്കണ്ടെന്ന് പറയാന്‍', സൂരജ് ശബ്ദം ഉയര്‍ത്തി ചോദിച്ചു. ദില്‍ഷ, സൂരജിനെ പിന്താങ്ങി. ദില്‍ഷയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സൂരജിന്‍റെ ചോദ്യം കേട്ട റിയാസ് അത്ഭുതപ്പെട്ടു. So what ever you have done. ജാസ്മിന്‍ ഇവിടുന്ന് പോയപ്പോള്‍... റിയാസ് പറഞ്ഞ് തുടങ്ങി.

 

830

ഇതിനിടെ ദില്‍ഷ, 'ഞാനെന്താണ് റിയാസ്, ജാസ്മിനെതിരെ ചെയ്തതെന്ന് എനിക്ക് മനസിലാകുന്നില്ല. റിയാസ് എപ്പഴും എപ്പഴും എടുത്ത് പറയുന്നുണ്ടല്ലോ..' എന്ന് മറുപടി നല്‍കി. ജാസ്മിന്‍ പോകുമ്പോള്‍ ഒരു Speech എടുത്ത് പറഞ്ഞായിരുന്നല്ലോ ദില്‍ഷയ്ക്ക് വേണ്ടി.' റിയാസ് തന്‍റെ വാദത്തിനായി പറഞ്ഞു. 

 

930

ജാസ്മിന്‍റെ അടുത്ത് റിയാസാണോ ഇങ്ങനെ ഓരോന്ന് കുത്തികൊടുക്കുന്നതെന്ന് എനിക്കിപ്പോ നല്ല സംശയമുണ്ട്. ഇത് കേട്ട റിയാസ് അറിഞ്ഞ് തന്നെ ചിരിച്ചു. കൂടെ, 'ഈ കോഫി ആര് കുടിച്ചാലും ദില്‍ഷയോ, ബ്ലെസ്ലിയോ ലക്ഷ്മി പ്രിയയോ കുടിക്കുന്നത് ഞാന്‍ സമ്മതിക്കില്ല.' റിയാസ് തന്‍റെ ഏകാധിപത്യ നിലപാട് വ്യക്തമാക്കി. 

 

1030

'എന്നാല്‍, ഞാന്‍ ഓള്‍റെഡി കുടിച്ച് കഴിഞ്ഞെന്ന്' ദില്‍ഷ മറുപടി പറഞ്ഞു. 'എന്നാ, ഇനി കുടിക്കില്ലെന്ന് ഞാന്‍ ഉറപ്പ് വരുത്തു'മെന്ന് റിയാസ് മറുപടി പറഞ്ഞു. അത് പറയാന്‍ റിയാസിന് അവകാശമില്ലെന്നായി ദില്‍ഷ. 

 

1130

ഡോ.റോബിന്‍ രാധാകൃഷ്ണന്‍റെ ഗ്ലാസ് പൊട്ടിച്ച് കളയാന്‍ ആരാണ് റിയാസിന് അധികാരം തന്നതെന്നായി ദില്‍ഷ. 'അത് ഞാന്‍ തീരുമാനിച്ചു' ബിഗ് ബോസിനെക്കാളും തീരുമാനങ്ങളെടുക്കാന്‍ അധികാരമുള്ളവനെന്ന് അഹംഭാവത്തോടെ റിയാസ് പ്രതികരിച്ചു. 

 

1230

'ഞാന്‍ സ്വയം തീരുമാനിച്ചു'. റിയാസ് തന്‍റെ നയം ആവര്‍ത്തിച്ചു. ഇത്രയും നേരം അവരോടൊപ്പമുണ്ടായിരുന്ന ക്യാപ്റ്റന്‍ ധന്യയും അഖിലും ഇക്കാര്യത്തില്‍ ഇടപെടാതെ മാറിനില്‍ക്കുകയായിരുന്നു. റിയാസ് തന്‍റെ സ്വയം തീരുമാനങ്ങളെ കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോള്‍ ധന്യ മുന്നോട്ട് വരികയും റിയാസ് മാറ്റി വച്ച കാപ്പി പൊടിയുടെ കുപ്പി കൈക്കലാക്കി. 
 

1330

കുപ്പിയിപ്പോള്‍ ക്യാപ്റ്റന്‍റെ കൈയിലാണെന്നും ക്യാപ്റ്റന്‍ സൂക്ഷിക്കുമെന്നും ധന്യ പ്രഖ്യാപിച്ചു. ഇതിനിടെ അവിടെയെത്തിയ റോണ്‍സണ്‍ ധന്യയുടെ കൈയില്‍ നിന്നും കുപ്പി തട്ടിപ്പറിച്ച് ഓടി. ദില്‍ഷ, ബ്ലെസ്ലിയോട് റിയാസിന്‍റെ ഏകാധിപത്യപരമായ തീരുമാനം ഇതിനിടെ പറഞ്ഞു. 

 

1430

ബിഗ് ബോസ് ഈ വീട്ടിലേക്ക് ഒരു കോഫി കൊടുത്ത് വിട്ടിട്ടുണ്ടെങ്കില്‍ അത് ഇവിടെ എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ളതാണെന്നും അല്ലാതെ ചിലര്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതല്ലെന്നും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും ഇതിനിടെ ദില്‍ഷ വിളിച്ച് പറയുന്നുണ്ടായിരുന്നു. 

 

1530

ജാസ്മിന്‍... ജാസ്മിന്‍.. എന്ന് വിശദീകരണത്തിനായി റിയാസ് തപ്പിയപ്പോള്‍, റിയാസിന് എന്ത് അധികാരമാണ് ഡോ.റോബിന്‍റെ കുപ്പി പൊട്ടിച്ച് കളയാന്‍ എന്ന് ദില്‍ഷ, റിയാസിനെ ചോദ്യം ചെയ്തു. 'ജാസ്മിന്‍റെ പേഴ്സണല്‍ സാധനം ഒരു മനുഷ്യനും കുടിക്കണ്ട' റിയാസ് തന്‍റെ തീരുമാനം അറിയിച്ചു. 

 

1630

പേഴ്സണലായിട്ട് ബിഗ് ബോസ് ആര്‍ക്കും ഒരു സാധനവും കൊടുത്തിട്ടില്ലെന്നായി ദില്‍ഷ. എന്നാല്‍ ജാസ്മിന്‍റെ ബര്‍ത്ത് ഡേയ്ക്ക് ബിഗ് ബോസ് നല്‍കിയതാണ് കാപ്പിപ്പൊടിയെന്നും അത് മറ്റാരും ഉപയോഗിക്കരുതെന്നും റിയാസ് ആവര്‍ത്തിച്ചു. 

 

1730

ബര്‍ത്ത് ഡേയ്ക്ക് കൊടുത്തു എന്നല്ലാതെ അത് ഇവിടെ ആര്‍ക്കും ഷെയര്‍ ചെയ്യരുതെന്ന് ലാല്‍ സാറോ ബിഗ് ബോസോ പറഞ്ഞിട്ടില്ലെന്നും ദില്‍ഷ ആവര്‍ത്തിച്ചു. അങ്ങനെ എല്ലാവര്‍ക്കും ഷെയര്‍ ചെയ്യാവുന്നതാണോ ജാസ്മിന്‍ എന്നായിരുന്നു റിയാസിന്‍റെ മറുപടി. 

 

1830

ഈ സമയമാണ് ആദ്യമായി അഖില്‍, റിയാസിനോട് സംസാരിച്ചത്. Already ഈ കോഫി ജാസ്മിന്‍ ഇവിടെ എല്ലാവര്‍ക്കും കൊടുത്തിട്ടുണ്ട്. അഖില്‍ പറഞ്ഞു. കൊടുത്തിട്ടുണ്ടാകാം. I don't thing, ജാസ്മിനെ വിഷമിപ്പിച്ചവര്‍ ഇനി ആ സാധാനം കുടിക്കണമെന്ന്'. റിയാസ് ഒരു ബിഗ് ബോസ് വീട്ടില്‍ ജാസ്മിന്‍റെ പേരില്‍ ഒരു അങ്കത്തിനുള്ള കോപ്പ് കൂട്ടുകയായിരുന്നു.

 

1930

ഈ സമയം ക്യാപ്റ്റന്‍ ധന്യ ഇടപെട്ടു. ' അത് തീരുമാനിക്കുന്നത് റിയാസല്ല.' ധന്യ നിര്‍ത്തിയിടത്ത് നിന്ന് ദില്‍ഷ തുടങ്ങി. 'അങ്ങനൊരു കാര്യം തീരുമാനിക്കാന്‍ റിയാസിന് ഇവിടാരും അധികാരം തന്നിട്ടില്ല.' കൂടുതല്‍ പ്രശ്നങ്ങളില്ലാതിരിക്കാന്‍ ദില്‍ഷ പോക്കോളൂവെന്നും ധന്യ ആവശ്യപ്പെട്ടു. '

 

2030

ഇതിനിടെ പതിവ് പോലെ ബ്ലെസ്ലി, റിയാസിന് കോഫി വേണോ എന്ന് ചോദിച്ച് രംഗത്തെത്തി. 'നിനക്ക് നാണമില്ലേ അവളുടെ കോഫി എടുത്ത് കുടിക്കാന്‍ ? 'എന്നായിരുന്നു റിയാസിന്‍റെ മറുചോദ്യം. 'ഞാന്‍ ഇപ്പഴും കുടിച്ചു. ഇനിയും കുടിക്കും.' ബ്ലെസ്ലി വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.

 

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

About the Author

WD
Web Desk
ബിഗ് ബോസ്

Latest Videos
Recommended Stories
Recommended image1
ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
Recommended image2
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ
Recommended image3
ഒരു ദിവസം 45000 രൂപ, നിന്നത് 50 ദിവസം; ബി​ഗ് ബോസ് പ്രതിഫലം വെളിപ്പെടുത്തി മഞ്ജു പത്രോസ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved