ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പത്ത് നടന്മാര്‍; ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ നേടിയ തുക

First Published 13, Aug 2020, 11:27 PM

ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്മാരുടെ വാര്‍ഷിക പട്ടിക പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കന്‍ ബിസിനസ് മാസികയായ ഫോര്‍ബ്‍സ്. സിനിമയില്‍ നിന്നുള്ളതിനേക്കാളേറെ അവരില്‍ പലര്‍ക്കും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പ്രതിഫലം ലഭിച്ചിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നാണ്, പ്രധാനമായും നെറ്റ്ഫ്ളിക്സില്‍ നിന്ന്. ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളവര്‍ ആകെ നേടിയ വാര്‍ഷിക വരുമാനം 545.5 മില്യണ്‍ ഡോളര്‍ ആണ്. അതിന്‍റെ കാല്‍ ഭാഗത്തിലധികവും നെറ്റ്ഫ്ളിക്സില്‍ നിന്നുള്ള വരുമാനമാണ്. ലോകത്തിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പത്ത് നടന്മാരും അവര്‍ നേടിയ വാര്‍ഷിക വരുമാനവും, ഫോര്‍ബ്‍സ് ലിസ്റ്റ് ചുവടെ.

1. ഡ്വെയ്‍ന്‍ ജോണ്‍സണ്‍- തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലിസ്റ്റില്‍ ഒന്നാമത്. നെറ്റ്ഫ്ളിക്സിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങളായ 'റെഡ് നോട്ടീസ്', പ്രോജക്ട് റോക്ക് എന്നിവയ്ക്കു മാത്രം വാങ്ങിയത് 23.5 മില്യണ്‍ ഡോളര്‍. ആകെ വാര്‍ഷിക വരുമാനം 87.5 മില്യണ്‍ ഡോളര്‍ (655 കോടി രൂപ)

2. റ്യാന്‍ റെയ്‍നോള്‍ഡ്‍സ്- നെറ്റ്ഫ്ളിക്സില്‍ നിന്ന് ഏറ്റവുമധികം വരുമാനം നേടിയ മറ്റൊരു നടന്‍. സിക്സ് അണ്ടര്‍ഗ്രൗണ്ട്, റെഡ് നോട്ടീസ് എന്നിവയ്ക്കായി വാങ്ങിയത് 20 മില്യണ്‍ ഡോളര്‍. ആകെ വാര്‍ഷിക വരുമാനം 71.5 മില്യണ്‍ ഡോളര്‍ (534 കോടി രൂപ)

3. മാര്‍ക് വാള്‍ബര്‍ഗ്- വാള്‍ബര്‍ഗിന്‍റെ ആക്ഷന്‍ കോമഡി സ്പെന്‍സര്‍ കോണ്‍ഫിഡന്‍ഷ്യല്‍ ആണ് നെറ്റ്ഫ്ളിക്സില്‍ ഏറ്റവുമധികം കാണികളെ നേടിയ മൂന്നാമത്തെ ചിത്രം. ആകെ വാര്‍ഷിക വരുമാനം 58 മില്യണ്‍ ഡോളര്‍ (433 കോടി രൂപ)

4. ബെന്‍ അഫ്ളെക്- ഒരിടവേളയ്ക്കു ശേഷം അഫ്ളെക് ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ വര്‍ഷം. ആകെ വാര്‍ഷിക വരുമാനം 55 മില്യണ്‍ ഡോളര്‍ (411 കോടി രൂപ)

5. വിന്‍ ഡീസല്‍- പുതിയ ചിത്രം എഫ്9ന്‍റെ റിലീസ് അടുത്ത വര്‍ഷത്തേക്ക് നീട്ടിയത് വിന്‍ ഡീസലിന്‍റെ വാര്‍ഷിക വരുമാനത്തെ ബാധിച്ചു. നേടിയത് 54 മില്യണ്‍ ഡോളര്‍ (404 കോടി രൂപ)

6. അക്ഷയ് കുമാര്‍- സിനിമകളേക്കാള്‍ പരസ്യങ്ങളാണ് അക്ഷയ് കുമാറിന്‍റെ പ്രധാന വരുമാനസ്രോതസ്സ്. ആകെ നേടിയ വാര്‍ഷിക വരുമാനം 48.5 മില്യണ്‍ ഡോളര്‍ (362 കോടി രൂപ)

7. ലിന്‍ മാനുവല്‍ മിറാന്‍ഡ- ഒറിജിനല്‍ ബ്രോഡ് വേ പ്രൊഡക്ഷനായ ഹാമില്‍ട്ടണ്‍ വന്‍ തുക മുടക്കി ഡിസ്‍നി വാങ്ങിയിരുന്നു. മിറാന്‍ഡ ഈ ലിസ്റ്റില്‍ ഇടംപിടിക്കാന്‍ കാരണവും അതുതന്നെ. നേടിയത് 45.5 മില്യണ്‍ ഡോളര്‍ (340 കോടി രൂപ)

8. വില്‍ സ്മിത്ത്- സിനിമകള്‍ക്കു പുറമെ സ്നാപ്‍ചാറ്റ് സിരീസ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്നിവയില്‍ നിന്നൊക്കെ വരുമാനം നേടുന്ന നടന്‍. നേടിയത് 44.5 മില്യണ്‍ ഡോളര്‍ (333 കോടി രൂപ)

9. ആഡം സാന്‍ഡ്‍ലര്‍- നെറ്റ്ഫ്ളിക്സിന്‍റെ മറ്റൊരു ജനപ്രിയ താരം. നേടിയത് 41 മില്യണ്‍ ഡോളര്‍ (306.8 കോടി രൂപ)

10. ജാക്കി ചാന്‍- ജാക്കി ചാന്‍ ഏറ്റവും സജീവമായിരുന്ന ഒരു വര്‍ഷമാണ് പോയത്. നേട്ടം 40 മില്യണ്‍ ഡോളര്‍ (299 കോടി രൂപ)

loader