'ഹലാൽ ലവ് സ്റ്റോറി' മാത്രമല്ല, ഒൻപത് സിനിമകളുടെ റിലീസ് പ്രഖ്യാപിച്ച് ആമസോൺ പ്രൈം

First Published 9, Oct 2020, 5:41 PM

കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ സിനിമകള്‍ ഡയറക്ട് റിലീസ് ആയി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തിച്ച ഒടിടി പ്ലാറ്റ്ഫോം ആമസോണ്‍ പ്രൈം ആണ്. ഇപ്പോഴിതാ പുതിയൊരു നിര സിനിമകളുടെകൂടി റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് അവര്‍. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത മലയാളചിത്രം 'ഹലാല്‍ ലവ് സ്റ്റോറി'യടക്കം ഒന്‍പത് സിനിമകളുടെ റിലീസ് ആണ് ആമസോണ്‍ പ്രൈം വീഡിയോ ഇന്ന് പ്രഖ്യാപിച്ചത്. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകളും ഇക്കൂട്ടത്തിലുണ്ട്.

1. ഹലാല്‍ ലവ് സ്റ്റോറി

'സുഡാനി ഫ്രം നൈജീരിയ'യ്ക്കു ശേഷം സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം. സംവിധായകനൊപ്പം മുഹ്‍സിന്‍ പരാരി കൂടി ചേര്‍ന്ന് രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന്‍, ഗ്രേസ് ആന്‍റണി, സൗബിന്‍ ഷാഹിര്‍, പാര്‍വ്വതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിലീസ് ഈ മാസം 15ന്.

2. ഭീമസേന നളമഹാരാജ

കാര്‍ത്തിക് സരഗൂര്‍ സംവിധാനം ചെയ്യുന്ന കന്നഡ ഫാമിലി എന്‍റര്‍ടെയ്‍നര്‍ ചിത്രം. അരവിന്ദ് അയ്യര്‍, അരോഹി നാരായണ്‍, പ്രിയങ്ക തിമ്മേഷ് എന്നിരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ മാസം 29ന് റിലീസ്.

3. സൂരറൈ പൊട്രു

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷന്‍ ഡ്രാമ ചിത്രം. മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക. ഈ മാസം 30ന് റിലീസ്.

4. ചലാംഗ്

ഹന്‍സല്‍ മെഹ്ത സംവിധാനം ചെയ്യുന്ന ഇന്‍സ്പിരേഷണല്‍ സോഷ്യല്‍ കോമഡി ഹിന്ദി ചിത്രം. രാജ്‍കുമാര്‍ റാവു, നുസ്രത്ത് ബറൂച്ച, സൗരഭ് ശുക്ല തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബര്‍ 13ന് പ്രേക്ഷകരിലേക്ക്.

5. മാനെ നമ്പര്‍ 13

വിവി കതിരേശന്‍ സംവിധാനം ചെയ്യുന്ന കന്നഡ ഹൊറര്‍ ത്രില്ലര്‍ ചിത്രം. വര്‍ഷ ബൊല്ലമ്മ, ഐശ്വര്യ ഗൗഡ, പ്രവീണ്‍ പ്രേം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബര്‍ 19ന് പ്രേക്ഷകരിലേക്ക്.

6. മിഡില്‍ക്ലാസ് മെലഡീസ്

വിനോദ് അനന്തൊജു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം. ആനന്ദ് ദേവരകൊണ്ടയും വര്‍ഷ ബൊല്ലമ്മയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബര്‍ 20 റിലീസ്.

7. മാര

ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന തമിഴ് റൊമാന്‍റിക് ഡ്രാമ ചിത്രം. മാധവനും ശ്രദ്ധ ശ്രീനാഥുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബര്‍ 17 റിലീസ്.

8. കൂലി നമ്പര്‍ 1

ഡേവിഡ് ധവാന്‍റെ സംവിധാനത്തിലെത്തുന്ന ഹിന്ദി ഫാമിലി കോമഡി ചിത്രം. വരുണ്‍ ധവാന്‍, സാറ അലി ഖാന്‍, പരേഷ് റാവല്‍ തുടങ്ങി വലിയ താരനിരയുണ്ട് ചിത്രത്തില്‍. ക്രിസ്‍മസ് ദിനത്തില്‍ പ്രേക്ഷകരിലേക്ക്.

9. ദുര്‍ഗാവതി

ഭൂമി പട്നേക്കര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹിന്ദി ചിത്രം. സംവിധാനം അശോക്. ഡിസംബര്‍ 11 റിലീസ്.

loader