'യുദ്ധത്തിനു പോകുന്ന അവസ്ഥ', 'ദൃശ്യം രണ്ടി'നായി പിപിഇ കിറ്റ് ധരിച്ച് യാത്രചെയ്‍ത അനുഭവം വിവരിച്ച് മീന

First Published 30, Sep 2020, 2:03 PM

മോഹൻലാല്‍ നായകനാകുന്ന ദൃശ്യം രണ്ടിന്റെ ചിത്രീകരണം തുടങ്ങി. സിനിമയ്‍ക്കായി ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് വന്നതിന്റെ അനുഭവം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് നായിക മീന.

പിപിഇ കിറ്റ് ധരിച്ച് യാത്ര ചെയ്‍ത മീന തന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. സ്പേസിലേയ്ക്കുള്ള യാത്രയ്ക്ക് തയാറെടുക്കുന്ന ആളെപ്പോലെയാകും എന്നെ കാണുമ്പോൾ തോന്നുക. പക്ഷേ യുദ്ധത്തിനു പോകുന്ന അവസ്ഥയാണ് എന്റേത്. ഏഴ് മാസത്തിനുശേഷമുള്ള യാത്ര. ആളനക്കമില്ലാത്ത ഒറ്റപ്പെട്ട വിമാനത്താവളം കാണുമ്പോൾ അദ്ഭുതം തോന്നുന്നു. എന്നെപ്പോലെ വേഷം ധരിച്ച ആരെയും കാണാത്തതും എന്നെ ആശങ്കപ്പെടുത്തുന്നു. ധരിച്ചതിൽ ഒട്ടും യോജിക്കാത്ത ഒന്നാണ് ഈ വേഷം. ചൂടും ഭാരവും കൂടുതൽ. നമ്മൾ എസിയിൽ ഇരിക്കുകയാണെങ്കിൽപോലും വിയർത്തു കുളിക്കും.

മുഖംപോലും ഒന്നു തുടക്കാൻ പറ്റാത്ത അവസ്ഥ. ഗ്ലൗസ് അണിഞ്ഞതുകൊണ്ടുളള ബുദ്ധിമുട്ടുകൊണ്ടാണത്.  ദിവസങ്ങളിൽ ഉടനീളം പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് എന്റെ സല്യൂട്ട്. ഈ വസ്ത്രത്തിന്റെ ബുദ്ധിമുട്ടിൽ നിൽക്കുമ്പോഴും ആ വേദനകൾ സഹിച്ച് അവർ നമുക്കായി കരുതൽ തരുന്നു. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല എന്നും മീന പറയുന്നു.

ജീത്തു ജോസഫ് തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

ദൃശ്യം ഒന്നിലെ പോലെ തന്നെ മോഹൻലാലും മീനയും അൻസിബയും എസ്‍തറും ഒരു കുടുംബമായി ചിത്രത്തിലുണ്ട്.

കൊവിഡ് പരിശോധനയൊക്കെ കഴിഞ്ഞാണ് കൊച്ചിയില്‍ ദൃശ്യം രണ്ടിന്റെ ചിത്രീകരണം തുടങ്ങിയത്.

കൊവിഡ് നെഗറ്റീവായതിന്റെ ആശ്വാസവും സിനിമയില്‍ അഭിനയിക്കുന്നതിന്റെ ആവേശവും നടി ആശാ ശരത്തും പങ്കുവെച്ചിരുന്നു.

ആദ്യത്തെ പത്ത് ദിവസത്തെ ഇൻഡോര്‍ രംഗങ്ങള്‍ക്ക് ശേഷമാകും തൊടുപുഴയിലേക്ക് മാറുക.

ചിത്രീകരണം കഴിയുന്നതുവരെ ആര്‍ക്കും പുറത്തുപോകാൻ അനുവാദമുണ്ടാകില്ല.

മോഹൻലാല്‍ അടക്കം ചിത്രത്തിലെ മുഴുവൻ പേരും ഷെഡ്യൂള്‍ തീരുന്നതുവരെ ഒറ്റ ഹോട്ടലില്‍ തന്നെയായിരിക്കും താമസം.

loader