'ഡാന്‍സും ഫൈറ്റുമൊക്കെ പോട്ടെ, മര്യാദയ്ക്ക് അനങ്ങാന്‍ പോലും പറ്റിയില്ല'; സാരിയുടുത്ത അനുഭവം പങ്കുവച്ച് അക്ഷയ്
രൂപത്തിലും ഭാവത്തിലും വ്യത്യസ്ഥമായ മേക്കോവറുമായി അക്ഷയ്കുമാർ എത്തുന്ന ചിത്രമാണ് ലക്ഷ്മി ബോംബ്. സാരിയുടുത്ത നടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരാധകർ ആകാംഷയോടെയാണ് നോക്കിക്കാണുന്നത്. ആദ്യമായി അക്ഷയ് സാരില്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നു എന്നതും സിനിമയുടെ പ്രത്യേകതകളിൽ ഒന്നാണ്. ഇപ്പോഴിതാ ലക്ഷ്മി ബോംബിനായി സാരിയുടുത്ത അനുഭവം പങ്കുവച്ചിരിക്കുകയാണ് അക്ഷയ്.
“ഒറ്റവാക്കിൽ പറഞ്ഞാൽ, ലോകത്തിലെ ഏറ്റവും മനോഹരമായ വസ്ത്രമാണ് സാരി. പക്ഷെ സാരി ധരിച്ചത് ഒരു ആദ്യ അനുഭവമായിരുന്നു. സത്യം പറഞ്ഞാല്‍ സാരി ഉടുക്കാന്‍ ഭയങ്കര പ്രയാസമാണ്. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസങ്ങളിൽ എന്റെ സാരി തനിയെ അഴിഞ്ഞ് പോകുമായിരുന്നു.
ഡാന്‍സും ഫൈറ്റുമൊക്കെ മറന്നാലും ഒന്നു മര്യാദയ്ക്ക് അനങ്ങാന്‍ പോലും സാധിച്ചില്ല. കോസ്റ്റ്യൂം ഡിസൈനറോടാണ് എനിക്ക് നന്ദി പറയാനുള്ളത്. എപ്പോഴും മുന്താണി ശരിയാക്കാനും പ്ലീറ്റ് പിടിച്ചുതരാനും ഓടി വരുമായിരുന്നു“, അക്ഷയ്കുമാർ പറയുന്നു.
സാരി ധരിക്കുന്ന എല്ലാ സ്ത്രീകളെയും അക്ഷയ് പ്രശംസിക്കാനും മറന്നില്ല. സാരി ഉടുക്കുന്നത് എത്ര പ്രയാസമാണെന്ന് മനസിലാകണമെങ്കിൽ, എല്ലാവരും ഒരിക്കല്‍ ഉടുത്ത് നോക്കണമെന്നും താരം പറയുന്നു.
തമിഴ് ഹൊറര്‍ കോമഡി ചിത്രം 'മുനി 2: കാഞ്ചന'യുടെ റീമേക്ക് ആയ ചിത്രം സംവിധാനം ചെയ്യുന്നത് രാഘവ ലോറന്‍സാണ്. ദീപാവലി റിലീസ് ആയി നവംബര്‍ ഒന്‍പതിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തും.
അതേസമയം, ചിത്രം ബഹിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഹിന്ദു മതവിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നുവെന്നാണ് വിമര്‍ശനം ഉന്നയിക്കുന്ന ഒരു വിഭാഗത്തിന്‍റെ ആരോപണം. 'ബോംബ്' എന്ന വാക്കിനൊപ്പം ഹിന്ദു ദേവതയുടെ പേര് ചേര്‍ത്തുവച്ചത് അപമാനിക്കുന്നതാണെന്നും ഇവർ പറയുന്നു. ഒപ്പം ചിത്രത്തിലെ നായികാ നായക കഥാപാത്രങ്ങളുടെ പേരുകള്‍ ഉയര്‍ത്തി ചിത്രം 'ലവ് ജിഹാദി'നെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇവര്‍ ആരോപിച്ചിരുന്നു.