- Home
- Entertainment
- News (Entertainment)
- രാജമൗലി ചിത്രത്തില്‍ 'സീത'യാകാൻ ആലിയാ ഭട്ട്; ആർആർആർ ലൊക്കേഷനിലെത്തി താരം, ചിത്രങ്ങൾ
രാജമൗലി ചിത്രത്തില്‍ 'സീത'യാകാൻ ആലിയാ ഭട്ട്; ആർആർആർ ലൊക്കേഷനിലെത്തി താരം, ചിത്രങ്ങൾ
'ബാഹുബലി'ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'ആര്‍ആര്‍ആര്‍'. പ്രഖ്യാപന സമയത്തേ പ്രേക്ഷക ശ്രദ്ധ നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. കൊവിഡ് കാരണം മാസങ്ങളോളം മുടങ്ങിക്കിടന്ന ചിത്രീകരണം ഒക്ടോബറിലാണ് പുനരാരംഭിച്ചത്. രാം ചരണും ജൂനിയര്‍ എൻടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ, ഇരുവരുടെയും ഫസ്റ്റ് ലുക്ക് വീഡിയോകള്‍ അണിയറക്കാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കാൻ ജോയിൻ ചെയ്തിരിക്കുകയാണ് ബോളിവുഡ് താരം ആലിയാ ഭട്ട്.

ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ആലിയാ ഭട്ട് ഹൈദരാബാദിലെ ലൊക്കേഷനിലാണ് എത്തിയത്. ഹൈദരാബാദിലേക്കുള്ള യാത്രയുടെ ഉള്‍പ്പടെ ചിത്രങ്ങള്‍ ആലിയാ ഭട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

'അങ്ങനെ അവസാനം, ആര്‍ആര്‍ആര്‍ ടീമിലേക്കുള്ള യാത്രയില്‍' എന്ന കുറിപ്പോടെയായിരുന്നു ആലിയാ ഭട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്. രാജമൗലിക്കൊപ്പമുള്ള ആലിയയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

രാജമൗലി ചിത്രത്തില്‍ അഭിനയിക്കുക എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ആലിയ പറഞ്ഞിരുന്നു. ബോളിവുഡ് നടന്‍ അജയ് ദേവ്ഗണും ആര്‍ആര്‍ആറിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

450 കോടി മുതല്‍മുടക്കില്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'ആര്‍ആര്‍ആര്‍'. 'രൗദ്രം രണം രുദിരം' എന്നാണ് പേരിന്റെ പൂര്‍ണരൂപം. ചിത്രത്തില്‍ രാം ചരണിന്റെ നായികയായാണ് ആലിയ എത്തുന്നത്.

1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.

സീതാരാമ രാജുവായി രാം ചരണും. കോമരം ഭീമായ ജൂനിയര്‍ എൻടിആറും അഭിനയിക്കുന്നു. 2021 ജനുവരി എട്ടിനാണ് ചിത്രം റിലീസ് ചെയ്യുക. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. കെ. കെ. സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആർ.ഒ ആതിര ദിൽജിത്ത്