'എന്‍റെ കൈകാലുകള്‍ നിങ്ങളെ വിഷമിപ്പിക്കുന്നുവെങ്കില്‍'; വസ്ത്ര സ്വാതന്ത്ര്യത്തെ വിമര്‍ശിക്കുന്നവരോട് അനുപമ

First Published 25, Oct 2020, 2:24 PM

ഇഷ്ടമുള്ള വസ്ത്രം ധരിച്ച് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ 'ഉപദേശങ്ങളു'മായി വരുന്നവര്‍ക്ക് മറുപടിയുമായി അനുപമ പരമേശ്വരന്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്‍റെ ഒരു പുതിയ ചിത്രത്തിനൊപ്പം അനുപമ കുറിച്ചിരിക്കുന്നത് ഇങ്ങനെ- "എന്‍റെ കൈകാലുകള്‍ നിങ്ങളെ വിഷമിപ്പിക്കുന്നുവെങ്കില്‍.. ദയവായി മാറിനില്‍ക്കൂ സഹോദരീ സഹോദരന്മാരെ".

മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്യുമ്പോള്‍ അനുപമ സ്ഥിരം അഭിമുഖീകരിക്കാറുള്ള കമന്‍റുകളാണ് 'ഇതല്ല തങ്ങള്‍ക്കിഷ്ടമുള്ള ലുക്ക്' എന്ന തരത്തിലുള്ളവ.

'പ്രേമം' സിനിമയില്‍ അനുപമ അവതരിപ്പിച്ച 'മേരി' എന്ന കഥാപാത്രത്തെപ്പോലെ നടന്നാല്‍ പോരേ എന്നൊക്കെ ചിലര്‍ ചോദിക്കാറുണ്ട്. ഇത്തരക്കാരോടാണ് അനുപമയുടെ പ്രതികരണം.

എന്നാല്‍ പുതിയ ചിത്രത്തിനു താഴെയും നിരവധി കമന്‍റുകള്‍ 'ഉപദേശ'രൂപേണ എത്തിയിട്ടുണ്ട്. അതില്‍ ചിലതിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് മറുപടിയും നല്‍കിയിട്ടുണ്ട് അനുപമ.

'മറ്റു നടിമാരെ അനുകരിക്കുന്നത് ശരിയല്ലെന്നും ഇത് ഒട്ടും നല്ലതന്നെന്നു'മാണ് ഒരാളുടെ കമന്‍റ്. നിങ്ങള്‍ 'ഡീസന്‍റ്' ആണെന്നും ഇതേ വ്യക്തി കുറിക്കുന്നു. എന്നാല്‍ ഒരു വ്യക്തിയുടെ വസ്ത്രത്തിലൂടെ അയാളുടെ 'മാന്യത' നിശ്ചയിക്കപ്പെടുന്നത് എങ്ങനെയാണെന്ന് തനിക്ക് അത്ഭുതമുണ്ടെന്നാണ് അനുപമയുടെ പ്രതികരണം.

നെറ്റ്ഫ്ളിക്സിന്‍റെ ഓണം റിലീസ് ആയെത്തിയ 'മണിയറയിലെ അശോകനാ'ണ് അനുപമയുടേതായി അവസാനം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചിത്രം.

ചിത്രത്തില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ കൂടിയായിരുന്നു അവര്‍.

ആര്‍ കണ്ണന്‍റെ സംവിധാനത്തിലെത്തുന്ന തമിഴ് ചിത്രം 'തള്ളി പോകാതെ'യാണ് അനുപമയുടേതായി പുറത്തുവരാനിരിക്കുന്ന ഒരു ചിത്രം.