'ഇത് എനിക്കേറ്റവും ഇഷ്‍ടപ്പെട്ടവ', ഫോട്ടോകളുമായി ഭാവന
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. ലോക്ക് ഡൗണ്‍ കാലത്ത് ഇൻസ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍ത് സജീവമായിരുന്നു ഭാവന. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഭാവനയുടെ പുതിയ ഫോട്ടോ സീരിസാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഭാവന തന്നെയാ ണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തന്റെ ഇഷ്‍ടപ്പെട്ട ഫോട്ടോ സീരിസുകളില്‍ ഒന്ന് എന്നാണ് ഭാവന പറഞ്ഞിരിക്കുന്നത്.
പ്രണവ് രാജ് ആണ് ഫോട്ടോ സീരിസ്‍ ചെയ്‍തിരിക്കുന്നത്.
ഏറ്റവും ഇഷ്‍ടപ്പെട്ട ഫോട്ടോ സീരിസില്‍ ഒന്ന് എന്നാണ് ഭാവന എഴുതിയിരിക്കുന്നത്.
ഫോട്ടോയ്‍ക്ക് ആരാധകര്‍ എഴുതിയ കമന്റിന് മറുപടിയും നല്‍കുന്നുണ്ട് ഭാവന.
ചുവന്ന നെയില്‍ പോളിഷ് ഇട്ടതിന്റെ സന്തോഷവും ഭാവന എഴുതിയിട്ടുണ്ട്.
സുഹൃത്ത് രമ്യാ നമ്പീശനൊപ്പം ന്യൂയോര്‍ക്കില്‍ പോയതിന്റെ ഓര്‍മ അടുത്തിടെ ഫോട്ടോകളിലൂടെ പങ്കുവെച്ചിരുന്നു ഭാവന.
എല്ലാ കാര്യങ്ങളും തടിവയ്‍ക്കുന്ന അത്ര എളുപ്പമായിരുന്നെങ്കില്‍ എന്ന ക്യാപ്ഷനുമായി ഭാവന പങ്കുവെച്ച ഫോട്ടോയും ശ്രദ്ധ നേടിയിരുന്നു.
വിവാഹ ശേഷം ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരിലാണ് ഭാവന താമസിക്കുന്നത്.
നവീനുമായി, 2018 ജനുവരി 22നായിരുന്നു ഭാവനയുടെ വിവാഹം. അഞ്ചു വര്‍ഷത്തെ സൌഹൃദത്തിനും പ്രണയത്തിനും ഒടുവിലായിരുന്നു നവീനും ഭാവനയും വിവാഹിതരായത്.
ഭാവന.