വേണ്ടെന്ന് വെച്ച ചിത്രങ്ങള്‍ ഹിറ്റായി, കരീന കപൂറിന്റെ തീരുമാനങ്ങള്‍ തെറ്റിയപ്പോള്‍
ബോളിവുഡ് സുന്ദരി കരീന കൂപൂര്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായതാണ്. എന്നാല്‍ കരീന കപൂര്‍ വേണ്ടെന്നു വച്ചിട്ടും ഹിറ്റായ ചില ചിത്രങ്ങളാണ് ഇവിടെ പറയുന്നത്.
ഹൃത്വിക്ക് റോഷന്‍ ആദ്യമായി വെള്ളിത്തിരിയിലെത്തിയ ചിത്രമായിരുന്നു കഹോനാ പ്യാര്‍ഹേ. ചിത്രത്തില്‍ അമീഷ പട്ടേലായിരുന്നു നായിക. വേഷം ആദ്യം ലഭിച്ചത് കരീന കപൂറിനായിരുന്നു. എന്നാല്‍ ചിത്രം ഹൃത്വിക്കിനെ മാത്രം കേന്ദ്രീകരിച്ചിട്ടുള്ളതാണെന്നും നായികയ്‍ക്ക് ഒട്ടും പ്രാധാന്യം ഇല്ലെന്നും കരുതി കരീന വേഷം നിരസിക്കുകയായിരുന്നു. പക്ഷേ ചിത്രം ബോളിവുഡിലെ എക്കാലത്തെയും മികച്ച റൊമാന്റിക് സിനിമകളില്‍ ഒന്നായി മാറി. ബോക്‍സ് ഓഫീസിന്‍ മെഗാ ഹിറ്റാകുകയും ചെയ്‍തു
ഹം ദില്‍ ദേ ചുക്കെ സനം എന്ന ചിത്രത്തെക്കുറിച്ച് ആലോചിപ്പോള്‍ സഞ്‍ജയ് ലീല ബന്‍സാലിയുടെ മനസ്സില്‍ നായികയായി കരീന കപൂറായിരുന്നു. കരീന കപൂറിന്റെ ആദ്യ ചിത്രമായ റെഫ്യൂജി റിലീസ് ചെയ്യുന്നതിനു മുമ്പേ ആയിരുന്നു ഹം ദില്‍ ദേ ചുക്കെ സനത്തിലേക്ക് കരീന കപൂറിനെ പരിഗണിച്ചത്. പക്ഷേ ഐശ്വര്യാ റായിക്കാണ് ഒടുവില്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ചിത്രത്തിലെ നായികാവേഷം നിരൂകപ്രശംസ നേടുകയും ചെയ്‍തു.
നിഖില്‍ അദ്വാനി സംവിധാനം ചെയ്‍ത കല്‍ ഹോ ന ഹോയിലേക്ക് നായികയായി ആദ്യം ക്ഷണിച്ചത് കരീന കപൂറിനെയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ കരണ്‍ ജോഹറുമായുള്ള അഭിപ്രായഭിന്നതയുടെ പേരില്‍ ഈ വേഷം കരീന നിരസിക്കുകയായിരുന്നു. പിന്നീട് പ്രീതി സിന്റയായിരുന്നു വേഷം ചെയ്‍തത്. പ്രീതി സിന്റയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാകുകയും ചെയ്‍തു.
മധു ഭണ്ഡാര്‍ക്കറുടെ ഹീറോയിന്‍ എന്ന ചിത്രത്തില്‍ നായിക കരീന കപൂറായിരുന്നു. മധു ഭണ്ഡാര്‍ക്കറുടെ, നിരൂപകപ്രശംസ നേടിയ ഫാഷനിലേക്കും കരീന കപൂറിനെയാണ് നായികയായി ആദ്യം പരിഗണിച്ചത്. എന്നാല്‍ തിരക്കുകളെ തുടര്‍ന്ന് ഈ വേഷം കരീന കപൂര്‍ നിരസിക്കുകയാണ്. പ്രിയങ്ക ചോപ്ര വേഷം ഏറ്റെടുക്കുകയും മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടുകയും ചെയ്‍തു.
കരീനയുടെ കരിയറിലെ ഏറ്റവും മോശമായ തീരുമാനമായിരിക്കും സഞ്‍ജയ് ഭന്‍സാലിയയുടെ ഗോലിയോംകി രാസലീല രാം ലീല എന്ന ചിത്രത്തില്‍ അഭിനയിക്കാതിരുന്നത്. ഷേക്സ്‍പിയറുടെ റോമിയോ - ജൂലിയറ്റിന്റെ ബോളിവുഡ് പതിപ്പായിരുന്നു ചിത്രം. കരീന കപൂര്‍ നിരസിച്ചതിനെ തുടര്‍ന്ന് ചിത്രത്തിലെ നായികാവേഷം ലഭിച്ചത് ദീപിക പദുക്കോണിനായിരുന്നു. ദീപിക പദുക്കോണ്‍ വേഷം ഗംഭീരമാക്കുകയും ചെയ്‍തു. നിരവധി അവാര്‍ഡുകളുംകഥാപാത്രത്തിലൂടെ സ്വന്തമാക്കി. ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രതികരണം നേടി.
എന്തായാലും നിരവധി ചിത്രങ്ങള്‍ വേണ്ടെന്നുവെച്ചാലും വര്‍ഷങ്ങള്‍ എത്രയായിട്ടും കരീന കപൂര്‍ ഹിന്ദി സിനിമയില്‍ മുൻനിരയില്‍ തന്നെ തുടരുകയാണ് .