'ക്യാമറ സ്റ്റാര്‍ട് റോളിംഗ് ആക്ഷൻ', മോഹൻലാല്‍ സംവിധായകനായി തുടക്കം കുറിച്ചു- ചിത്രീകരണ ഫോട്ടോകള്‍
മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയുള്ളതിനാല് പ്രഖ്യാപനം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞതാണ് ബറോസ് എന്ന സിനിമ. മോഹൻലാല്‍ തന്നെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായും എത്തുന്നു. ജിജോയുടേതാണ് സിനിമയുടെ തിരക്കഥ. ഇപോഴിതാ സിനിമയുടെ ചിത്രീകരണം തുടങ്ങിയതിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. മോഹൻലാല്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കുന്ന മോഹൻലാലിനെ ഫോട്ടോകളില്‍ കാണാം.
സംവിധായകകസേരയില്‍ മോഹൻലാലിനെ കാണുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും.
നിധി കാക്കുന്ന ഒരു ഭൂതത്തിന്റെ കഥയില്‍ ഊന്നിയാണ് ചിതമെന്ന് മോഹൻലാല്‍ പറഞ്ഞിരുന്നു.
മോഹൻലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ത്രീഡിയിലാണ്.
മോഹൻലാല്‍ സംവിധായകനായി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ചിത്രമാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
മോഹൻലാല്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
ലിഡിയൻ നാദസ്വരമാണ് മോഹൻലാല്‍ ചിത്രത്തിന്റെ സംഗീത സംവിധായകൻ.
പൃഥ്വിരാജും മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
റഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. ബറോസില്‍ വാസ്‍കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലായിരിക്കും പാസ് വേഗ എത്തുക.