ചിരഞ്‍ജീവി സര്‍ജ 'വീണ്ടും ഉദിച്ചുയരുന്നു'വെന്ന് മേഘ്‍ന രാജ്!

First Published 10, Oct 2020, 7:49 PM

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മേഘ്‍ന രാജ്. അന്തരിച്ച നടൻ ചിരഞ്‍ജീവി സര്‍ജയുടെ ഭാര്യയായ മേഘ്‍ന രാജിനെ തെന്നിന്ത്യ മുഴുവൻ സ്വന്തം കുടുംബാംഗം പോലെയാണ് കാണുന്നത്. അകാലത്തിലുള്ള ചിരഞ്‍ജീവി സര്‍ജയുടെ വിയോഗ വാര്‍ത്ത ഞെട്ടലോടെയായിരുന്നു എല്ലാവരും കേട്ടത്.  ചിരഞ്‍ജീവിയുടെ കുടുംബാംഗങ്ങള്‍ക്കൊന്നും അത് ഉള്‍ക്കൊള്ളാനായിട്ടില്ല. മേഘ്‍ന രാജ് തന്റെ ഭര്‍ത്താവ് പറയുന്നതുപോലെ സന്തോഷത്തോടെ ഇരിക്കാനാണ് ശ്രമിക്കുന്നത്. ചിരഞ്‍ജീവി സര്‍ജയുടെ സിനിമ വീണ്ടും തിയറ്ററിലേക്ക് എത്തുന്നതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ഇപ്പോള്‍ മേഘ്‍ന രാജ്.

ചിരഞ്‍ജീവി സര്‍ജ നായകനായ ശിവാര്‍ജുനയാണ് വീണ്ടും തിയറ്ററിലെത്തുന്നത്.

ഒക്ടോബര്‍ 16ന് ആണ് ശിവാര്‍ജുന വീണ്ടും റിലീസ് ചെയ്യുക.

ശിവ തേജാസ് സംവിധാനം ചെയ്‍ത ആക്ഷൻ ചിത്രമായ ശിവാര്‍ജുന കഴിഞ്ഞ മാര്‍ച്ച് 12ന് ആയിരുന്നു ആദ്യമായി തിയറ്ററിലെത്തിയത്.

ചിരു തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണ് എന്ന് വ്യക്തമാക്കി മേഘ്‍ന രാജ് പങ്കുവെച്ച കുറിപ്പ് ആരാധകര്‍ നേരത്തെ ഏറ്റെടുത്തിരുന്നു. ചിരു, ഞാൻ ഒരുപാട്, ഒരുപാട് ശ്രമിച്ചു. നിന്നോട് പറയാനുള്ളതെല്ലാം വാക്കുകളിലാക്കാൻ എനിക്ക് പറ്റുന്നില്ല.  ലോകത്തിലെ ഒരു വാക്കിനും നീ ആരായിരുന്നു എനിക്ക് എന്ന് വിവരിക്കാൻ ആകില്ല.  എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ ആത്മവിശ്വാസം, എന്റെ ഭര്‍ത്താവ്. നീ ഇതിനെക്കാളൊക്കെ വളരെ മുകളിലാണ് എന്നായിരുന്നു മേഘ്‍ന രാജ് പറഞ്ഞിരുന്നത്.

ചിരു നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമായിരുന്നു. ഓരോ തവണ വാതില്‍ക്കലേക്ക് നോക്കുമ്പോഴും നീ അവിടെയില്ല വീട്ടിലെത്തി എന്ന് പറയുന്നില്ല എന്ന് അറിയുമ്പോള്‍ എന്റെ ഹൃദയം പിടയുന്നു. ഓരോ ദിവസവും നിന്നെ തൊടാനാകില്ല എന്ന് അറിയുമ്പോള്‍ മുങ്ങിത്താവുന്ന അനുഭവം. ആയിരം മരണത്തെപ്പോലെ, വേദനാജനകം. പക്ഷേ ഒരു മാന്ത്രികതയിലെന്ന പോലെ എനിക്ക് നീ ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഞാൻ ദുര്‍ബലയാകുമ്പോഴൊക്കെ സംരക്ഷിക്കുന്ന ഒരു മാലാഖയെപ്പോലെ നീ ചുറ്റുമുണ്ട്.

നീ എന്നെ വല്ലാതെ സ്‍നേഹിച്ചിരുന്നു. നിനക്ക് എന്നെ ഒറ്റയ്‍ക്കാക്കി പോകാനാകില്ല, പോകാനാകുമോ?. നമ്മുടെ കുഞ്ഞ്, നീ എനിക്ക് തന്നെ വിലമതിക്കാനാകാത്ത സമ്മാനം നമ്മുടെ സ്‍നേഹത്തിന്റെ അടയാളമാണ്. ഇങ്ങനെയൊരു മധുരതരമായ മായാജാലത്തിന് ഞാൻ എന്നും നിന്നോട് നന്ദിയുള്ളവളായിരിക്കും. നമ്മുടെ കുഞ്ഞായി നിന്നെ വീണ്ടും ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി എനിക്ക് കാത്തിരിക്കാനാവുന്നില്ല.  നിന്നെ തൊടാൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല.

മുറിയൊന്നാകെ പ്രകാശിപ്പിക്കുന്ന നിന്റെ ചിരിക്കായി കാത്തിരിക്കാനാവുന്നില്ല. മറുവശത്ത് ഞാൻ നിന്നെയും നീ എന്നെയും കാത്തിരിക്കുന്നു. എനിക്ക് ശ്വാസമുള്ളയിടത്തോളം കാലം നീ ജീവിച്ചിരിക്കും. നീ എന്നിലുണ്ട്. ഞാൻ നിന്നെ സ്‍നേഹിക്കുന്നുവെന്നും മേഘ്‍ന രാജ് എഴുതിയത്.

എന്തായാലും ചിരഞ്‍ജീവി സര്‍ജ നായകനായ സിനിമ വീണ്ടും തിയറ്ററുകളില്‍ എത്തുമ്പോള്‍ ആരാധകര്‍ക്കത് വല്ലാത്തൊരു അനുഭവമായിരിക്കും. വീണ്ടും ഉദിച്ചുയരുന്നുവെന്നാണ് മേഘ്‍ന രാജ് സിനിമ റി റിലീസ് ചെയ്യുന്നതിനെ കുറിച്ച് എഴുതിയിരിക്കുന്നത്.

അമൃത അയ്യങ്കാറായിരുന്നു ശിവാര്‍ജുനയില്‍ നായികയായി എത്തിയത്. അക്ഷത ശ്രീനിവാസ്, കിഷോര്‍, താര, അവിനാശ് തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

loader