'നന്ദി ഡെന്‍സല്‍ വാഷിംഗ്‍ടണ്‍'; ഭവനരഹിതനായ മനുഷ്യന് സഹായവുമായെത്തിയ ഹോളിവുഡ് താരത്തിന് അഭിനന്ദനപ്രവാഹം

First Published 30, May 2020, 6:10 PM

അമേരിക്കയിലെ മിനിയാപൊളിസില്‍ പൊലീസിന്‍റെ ക്രൂരതയ്ക്ക് ഇരയായി മരണപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ളോയ്‍ഡ്, ആധുനിക നാഗരികതകളിലും വിടാതെ തുടരുന്ന വംശീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. യുഎസില്‍ പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുന്നു. അതിനിടെയാണ് ഹോളിവുഡ് താരം ഡെന്‍സല്‍ വാഷിംഗ്‍ടണിന്‍റെ ഒരു വീഡിയോ ട്വിറ്ററില്‍ വൈറല്‍ ആയത്. ഭവനരഹിതനായ ഒരു മനുഷ്യനെ ചോദ്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരും ആ മനുഷ്യനൊപ്പം നില്‍ക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വാഷിംഗ്‍ടണുമാണ് വീഡിയോയില്‍. ജോര്‍ജ്ജ് ഫ്ളോയ്‍ഡിന്‍റെ മരണത്തെ തുടര്‍ന്നുള്ള ചര്‍ച്ചകളാണ് ഈ വീഡിയോയ്ക്ക് ഇത്രയും പ്രചാരം നല്‍കിയത്. കാര്‍ യാത്രയ്ക്കിടെ ഈ മനുഷ്യനുവേണ്ടി പൊലീസ് ഉദ്യോഗസ്ഥരോടു സംസാരിച്ച തങ്ങളുടെ പ്രിയതാരത്തെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ട്വിറ്ററില്‍ ഒട്ടേറെപ്പേര്‍. എന്നാല്‍ ഫ്ളോയ്‍ഡിന്‍റെ മരണത്തിന് മുന്‍പു നടന്ന സംഭവമാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

വീഡിയോയിലെ സംഭവം നടക്കുന്നത് ഈ മാസം 21ന് ആണ്. കാര്‍ ഓടിച്ചുപോവുന്നതിനിടെയാണ് റോഡിലൂടെ ആകെ പരിക്ഷീണനായ ഒരു യുവാവ് നടന്നുപോകുന്നന് ഡെന്‍സല്‍ വാഷിംഗ്‍ടണ്‍ കാണുന്നത്. അയാളുടെ സുരക്ഷയില്‍ ആശങ്ക തോന്നിയ ഡെന്‍സല്‍ വണ്ടി നിര്‍ത്തി അവിടെ ഇറങ്ങുകയായിരുന്നു.

മറ്റൊരാള്‍ വിളിച്ചറിയിച്ചതനുസരിച്ച് ഈ സമയം പൊലീസും അവിടെയെത്തി. തുടര്‍ന്ന് പൊലീസ് യുവാവിനോട് വിവരങ്ങള്‍ തിരക്കി. ഈ സമയമെല്ലാം ഡെന്‍സല്‍ അവിടെത്തന്നെ നില്‍ക്കുകയായിരുന്നു.

പുറത്തുവന്ന വീഡിയോയില്‍ ഡെന്‍സല്‍ പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതു കാണാം. അദ്ദേഹം യുവാവിന്‍റെ തോളില്‍ തട്ടുന്നതും തന്‍റെ പക്കലുണ്ടായിരുന്ന മാസ്‍കുകള്‍ നല്‍കുന്നതും കാണാം. മാനസികാരോഗ്യ പരിശോധനയ്ക്കു ശേഷം യുവാവിനെ വിട്ടയച്ചതായി ലോസ് ഏഞ്ചലസ് പൊലീസിനെ ഉദ്ധരിച്ച് ലോസ് ഏഞ്ചലസ് പൊലീസ് റിപ്പോര്‍ട്ട് ചെയ്‍തു.

മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്‍തതെന്ന് തോന്നിപ്പിക്കുന്ന ഒരു വീഡിയോയാണ് പുറത്തെത്തിയത്. ഒരാഴ്‍ചയ്ക്ക് മുന്‍പു നടന്ന സംഭവത്തിന്‍റെ വീഡിയോ ജോര്‍ജ്ജ് ഫ്ളോയ്‍ഡിന്‍റെ മരണത്തിനു ശേഷം വ്യാഴാഴ്‍ചയാണ് ട്വിറ്ററില്‍ എത്തിയത്. മുന്‍ എന്‍ബിഎ താരം റെക്സ് ചാപ്‍മാന്‍ ആണ് ഇത് പോസ്റ്റ് ചെയ്‍തത്.

പിന്നാലെ ഈ വീഡിയോ ട്വിറ്റര്‍ ഉപയോക്താക്കള്‍ ഏറ്റെടുത്തു. ജോര്‍ജ്ജ് ഫ്ളോയ്‍ഡ് സംഭവവുമായി താരതമ്യപ്പെടുത്തിയായിരുന്നു ഭൂരിഭാഗം റിട്വീറ്റുകളും. ഡെന്‍സല്‍ വാഷിംഗ്‍ടണ്‍ എത്തിയില്ലായിരുന്നുവെങ്കില്‍ ഇവിടെയും കഥ മറ്റൊന്നാവില്ലേയെന്ന് ഒരു വിഭാഗം ചോദ്യമുയര്‍ത്തി.

loader